Social MediaTRENDING

”ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണ്”!!! അഭിമുഖത്തില്‍ ‘മുതുകുളത്തെ’ അപമാനിച്ച നവ്യയെ എയറില്‍ കയറ്റി നാട്ടുകാര്‍

ഭിമുഖത്തില്‍ നടി നവ്യ നായര്‍ ജന്മനാടിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണെന്നും ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണെന്നുമായിരുന്നു നവ്യയുടെ പരാമര്‍ശം.

നാടിനെ മോശമായി പറഞ്ഞു എന്ന് ആരോപിച്ച് നവ്യ നായര്‍ക്കെതിരെ കായംകുളം, മുതുകുളം എന്നിവിടങ്ങളില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും പ്രതിഷേധം ഉയരുകയാണ്. ഈ നാട് എവിടെ തിരിഞ്ഞാലും കുളങ്ങളുള്ള കുഗ്രാമമാണ്, ഇവിടുത്തെ ആളുകളുടെ അകത്തും പുറത്തും എപ്പോഴും വെള്ളമാണ്. ഇന്നാട്ടില്‍ വൈദ്യുതി ഉണ്ടോയെന്ന് പോലും ഒരിക്കല്‍ നടന്‍ ദിലീപ് അതിശയിച്ചതായും നവ്യ വീഡിയോയില്‍ പറയുന്നുണ്ട്.

ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നവ്യയുടെ ഈ പരാമര്‍ശം. വീഡിയോ വൈറലായതോടെ നവ്യക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുതുകുളത്തുകാര്‍ എത്തുകയായിരുന്നു. വലിയ സിനിമ നടിയായപ്പോള്‍ ജനിച്ച നാടിനോട് പുച്ഛമായോ എന്നാണ് മുതുകുളത്തുകാര്‍ നടിയോട് ചോദിക്കുന്നത്. നിങ്ങളോട് പുച്ഛം മാത്രമൊള്ളുവെന്നും ഇവര്‍ പറയുന്നു.

മുതുകുളത്തിലെ കലാരംഗത്തെ പ്രമുഖരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് ചില പോസ്റ്റുകള്‍ വന്നിരിക്കുന്നത്. ഇന്നാട്ടില്‍ വൈദ്യുതി ഉണ്ടോയെന്ന് ചോദിച്ച ദിലീപിനോട് ഞങ്ങളുടെ നാട്ടില്‍ വൈദ്യുതി ഉണ്ടെന്നല്ല ഉണ്ടാക്കുന്നുണ്ട് എന്ന് പറയണമായിരുന്നുവെന്നും സോഷ്യല്‍ മീഡിയ കമന്റുകള്‍ പറയുന്നു.

രാജ്യത്തെ പ്രധാന തെര്‍മല്‍ പവര്‍ സ്റ്റേഷനുകളില്‍ ഒന്ന് കായംകുളത്താണ്- എന്‍ടിപിസി എന്ന് നവ്യ പറഞ്ഞെങ്കില്‍ ഞങ്ങള്‍ എത്ര അഭിമാനിക്കുമായിരുന്നു എന്നും ചില കമന്റുകള്‍ പറയുന്നു.

Back to top button
error: