Month: May 2023
-
Kerala
ഇടിമിന്നലേറ്റ് തൊഴുത്തിൽ നിന്നിരുന്ന നാലു പശുക്കൾ ചത്തു
പത്തനംതിട്ട:ഇടിമിന്നലേറ്റ് തൊഴുത്തിൽ നിന്നിരുന്ന നാലു പശുക്കൾ ചത്തു.അടൂരിൽ ഇന്നലെയായിരുന്നു സംഭവം.ശക്തമായ ഇടിമിന്നലിൽ തൊഴുത്തിൽ നിന്നിരുന്ന നാലു പശുക്കളും ഒരുപോലെ ചത്തു വീഴുകയായിരുന്നു. ഏറത്ത് പുതുശേരിഭാഗം മരങ്ങാട്ട് പുത്തൻ വീട്ടിൽ മാത്യുവിൻ്റെ പശുക്കളാണ് ചത്തത്.തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു കറവ പശുക്കളും ഗർഭിണികളായ രണ്ടു പശുക്കളുമാണ് മിന്നലേറ്റ് ചത്തത്.രാത്രി എട്ടുമണിയോടെയായിരുന്നു മിന്നലേറ്റത്. കഴിഞ്ഞ 9 വർഷമായി മാത്യുവും കുടുംബവും പശുക്കളെ പരിപാലിച്ചാണ് ജീവിതം കഴിയുന്നത്.പശുക്കളുടെ ജീവൻ നഷ്ടമായതോടെ ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ് കുടുംബം.മിന്നലേറ്റ് വീട്ടുപകരണങ്ങളും വയറിങ്ങുമടക്കം കത്തി നശിച്ചു.
Read More » -
India
മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തർ ഒന്നാമത്;ഇന്ത്യ 60-ാം സ്ഥാനത്ത്
ദോഹ:മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ വീണ്ടും ഖത്തർ ഒന്നാമതെത്തി.അതേസമയം ഇന്ത്യ അറുപതാം സ്ഥാനത്താണുള്ളത്. സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍ ഇന്‍ഡക്സ് പുറത്തിറക്കിയ 2023 ഏപ്രിലിലെ റിപ്പോര്‍ട്ട് അനുസരിച്ച് മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ വീണ്ടും ആഗോളതലത്തില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഖത്തര്‍.189.98 എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗതയോടെയാണ് ഖത്തര്‍ ഒന്നാമതെത്തിയത്. 175.34 എംബിപിഎസ് ശരാശരി ഡൗണ്‍ലോഡ് വേഗതയുള്ള യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്. മകാവു (171.73 എംബിപിഎസ്), കുവൈറ്റ് (139.03), നോര്‍വേ (131.16) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റു രാജ്യങ്ങള്‍. 36.35 എംബിപിഎസ് ശരാശരി മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയുള്ള ഇന്ത്യ ആഗോളതലത്തില്‍ 60-ാം സ്ഥാനത്താണ്.കഴിഞ്ഞ വര്‍ഷവും ഖത്തര്‍ തന്നെയായിരുന്നു വേഗതയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്.
Read More » -
Kerala
ഇ പോസ് തകരാര്‍; സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് സംവിധാനത്തിലെ തകരാര്‍മൂലമാണ് വിതരണം മുടങ്ങിയത്. ഉച്ചയ്ക്കകം തകരാര്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. നേരത്തെ സര്‍വര്‍ തകരാര്‍ കാരണം രണ്ട് ദിവസം റേഷന്‍ കടകള്‍ അടച്ചിട്ടിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിച്ച ശേഷമാണ് കട തുറക്കാന്‍ വ്യാപാരികള്‍ തയ്യാറായത്. ഏപ്രില്‍ മാസം മുന്‍ഗണനാ വിഭാഗത്തില്‍ നിന്നും മഞ്ഞ കാര്‍ഡുടമകള്‍ 97 ശതമാനവും പിങ്ക് കാര്‍ഡുടമകള്‍ 93 ശതമാനവും റേഷന്‍ വിഹിതം കൈപ്പറ്റി. ഏപ്രില്‍ മാസത്തെ റേഷന്‍ വിതരണം മെയ് 5 വരെ നീട്ടുകയും മെയ് മാസത്തെ റേഷന്‍ വിതരണം മെയ് 6നാണ് ആരംഭിക്കുകയും ചെയ്തത്.
Read More » -
Kerala
എരുമേലി കണമലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവം; വനംവകുപ്പിനെതിരെ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍
കോട്ടയം: എരുമേലി കണമലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ വനംവകുപ്പിനെതിരെ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍. കണമല ജംഗ്ഷനില്‍ റോഡ് ഉപരോധിച്ച് നൂറുകണക്കിന് ആളുകൾ പ്രതിഷേധം തുടരുകയാണ്.ഇതോടെ എരുമേലി-ശബരിമല പാതയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.ജില്ലാ കളക്ടര്‍ സ്ഥലത്തെത്താതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍. ജനവാസമേഖലയിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങി കൃഷി അടക്കം നശിപ്പിക്കുന്ന സംഭവങ്ങള്‍ ഇവിടെ പല തവണ ഉണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു.പല തവണ വനംവകുപ്പിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ ആരോപിക്കുന്നു. രാവിലെ വീടിന്റെ സിറ്റൗട്ടിൽ പത്രം വായിച്ചുകൊണ്ടിരുന്ന രണ്ട് പേരാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പുറത്തേല്‍ സ്വദേശി ചാക്കോച്ചന്‍(65), പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍(64) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ മറ്റൊരു സംഭവത്തിലും ഒരാൾ മരിച്ചിരുന്നു.പുനലൂരിന് സമീപം അഞ്ചൽ ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (64) ആണ് മരിച്ചത്.വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്ബോള്‍ സാമുവലിനെ കാട്ടുപോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയില്‍…
Read More » -
Kerala
യാത്രക്കാരന്‍ ടിക്കറ്റെടുത്തില്ലെങ്കില്‍ കണ്ടക്ടര്‍ക്ക് പിഴ; ഉത്തരവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കാതെ യാത്രചെയ്താല്‍ കണ്ടക്ടര്‍ക്ക് പിഴ. 5000 രൂപ വരെയാണ് കണ്ടക്ടറില്‍ നിന്ന് ഈടാക്കുക. ഇതുസംബന്ധിച്ച് കെഎസ്ആര്‍ടിസി ഉത്തരവിറക്കി. കൂടാതെ സ്റ്റോപ്പില്‍ കൈ കാണിച്ചിട്ടും ബസ് നിര്‍ത്താതിരിക്കുക, സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതി തെളിഞ്ഞാലും പിഴയൊടുക്കേണ്ടതായി വരും. മുപ്പത് യാത്രക്കാര്‍വരെ സഞ്ചരിക്കുന്ന ബസില്‍ ഒരാള്‍ ടിക്കറ്റെടുക്കാതിരുന്നാല്‍ 5000 രൂപയാണ് പിഴ. 31 മുതല്‍ 47 വരെ യാത്രക്കാരുണ്ടെങ്കില്‍ 3000 രൂപയും 48-ന് മുകളില്‍ യാത്രക്കാരുണ്ടെങ്കില്‍ 2000 രൂപയും. യാത്രക്കാരന്‍ ടിക്കറ്റെടുക്കാതിരുന്നാല്‍ നേരത്തെ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷനായിരുന്നു ശിക്ഷ. ആദ്യ ഘട്ടത്തിലാണ് പിഴ ചുമത്തുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയും നിയമനടപടിയും നേരിടണം. സ്റ്റോപ്പില്‍ കൈ കാണിച്ചിട്ടും ബസ് നിര്‍ത്താതിരിക്കുക, സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കാതിരിക്കുക, യാത്രക്കാരോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ പരാതികള്‍ തെളിഞ്ഞാല്‍ ജീവനക്കാര്‍ പിഴയായി 500 രൂപ നല്‍കണം. കൂടാതെ വിജിലന്‍സ് ഓഫീസറുടെ മുന്നില്‍ ഹാജരാകുകയും വേണം. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ബസുകളുടെ…
Read More » -
NEWS
ടാക്‌സിയില്‍ സഞ്ചരിച്ച അറബ് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; പ്രവാസിയായ ഡ്രൈവര്‍ അറസ്റ്റില്‍
ഷാര്‍ജ: ടാക്സിയില്‍ യാത്ര ചെയ്യുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ടാക്സി ഡ്രൈവറെ ഷാര്‍ജ പോലിസ് അറസ്റ്റ് ചെയ്തു. പതിമൂന്നും പതിനഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായും ഷാര്‍ജ പോലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ടാക്സി ഡ്രൈവറുടെ പീഡനശ്രമം. സംഭവസമയത്ത് കുട്ടികള്‍ക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. കുട്ടികളെ കാറിന് അകത്ത് വച്ചാണ് ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലിസ് അറിയിച്ചു. വീട്ടില്‍ തിരിച്ചെത്തിയ പതിമൂന്ന് വയസുകാരി കാറില്‍ വച്ചുണ്ടായ ദുരനുഭവങ്ങള്‍ പിതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. പോലിസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഡ്രൈവര്‍ കുറ്റം സമ്മതിച്ചതായും ഷാര്‍ജ പോലിസ് അറിയിച്ചു. കേസ് തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂട്ടര്‍ക്ക് കൈമാറിയിരിക്കുകയാണ്. ടാക്‌സി ഡ്രൈവര്‍ ഏഷ്യക്കാരനും കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ അറബ് വംശജരുമാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന്…
Read More » -
മണര്‍കാട്ട് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു
കോട്ടയം: മണര്‍കാട് മാലത്ത് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. മാലം സ്വദേശിനിയായ 26 വയസുകാരിയാണ് മരിച്ചത്. രക്തംവാര്‍ന്നു കിടന്ന യുവതിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവുമായി അകന്ന് മാലത്തെ സ്വന്തം വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. മക്കള്‍ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിനു പുറത്തുപോയിരിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കമിഴ്ന്നു കിടക്കുന്നനിലയില്‍ അമ്മയെ കണ്ടത്. തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടില്‍ വിവരമറിയിച്ചു. വാര്‍ഡ് മെംബര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നുള്ള വിവരം വ്യക്തമായിട്ടില്ല. യവതയുടെ ഭര്‍ത്താവാണ് അക്രമം നടത്തിയതെന്ന് പിതാവ് പോലീസിനു മൊഴി നല്‍കി.
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍
പാലക്കാട്:പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.പാമ്ബാടി പള്ളിപ്പറ്റ ശ്രേയസ് (19) ആണ് അറസ്റ്റിലായത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് അറസ്റ്റ്.കുന്നംകുളം എ.സി.പി ടി.എസ്. സിനോജിന്റെ നിര്‍ദേശപ്രകാരം പഴയന്നൂർ പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.പോക്‌സോ നിയമപ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.
Read More » -
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്; എന്‍ഐഎ ചോദ്യം ചെയ്ത യുവാവിന്റെ പിതാവ് കൊച്ചിയിലെ ഹോട്ടലില്‍ മരിച്ചനിലയില്‍
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. ഷാഫിന്റെ മകന്‍ മോനിസിനെ കഴിഞ്ഞ ദിവസം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. മോനിസിനൊപ്പമാണു ഷഫീഖ് ചൊവ്വാഴ്ച കൊച്ചിയിലെത്തി ഹോട്ടലില്‍ മുറിയെടുത്തത്. ഷഫീഖ് പലപ്പോഴും അസ്വസ്ഥനായി കാണപ്പെട്ടതായി ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനോടു പറഞ്ഞു. എറണാകുളം ടൗണ്‍ സൗത്ത് പൊലീസിന്റെ പരിധിയിലുള്ള ഹോട്ടലിലെ മുറിയിലാണു വെള്ളിയാഴ്ച പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് ഷാഫിക്ക് മജീദ് ഉള്ള ,ഡി 15 എ ഷഹീന്‍ ബാഗ് അബ്ദുല്‍ ഫസല്‍ എന്‍ക്ലേവ്, ജിഷ്മ നഗ , ഒഖ്‌ല, ന്യൂഡല്‍ഹി എന്ന വിലാസമാണു ഹോട്ടലില്‍ നല്‍കിയിരുന്നത്. ഇന്നു പുലര്‍ച്ചേ കുളിമുറിയിലെ പൈപ്പില്‍ കെട്ടി തൂങ്ങിയ നിലയിലാണു ഷഫീറഖിനെ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നു രാവിലെ വീണ്ടും എന്‍ഐഎ ഓഫിസില്‍ എത്താനിരിക്കെയാണ് ഷാഫിഖിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read More » -
Crime
കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി
നോയിഡ: ഉത്തർപ്രദേശിൽ കാമുകിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി.ഗ്രേറ്റര്‍ നോയിഡയിലെ ശിവ് നാടാര്‍ സര്‍വകലാശാലയിലാണ് സംഭവം. അനുജ് സിംഗ് (21) എന്നാ യുവാവാണ് സഹപാഠിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.നേഹ (21) യാണ് കൊല്ലപ്പെട്ടത്.ഇരുവരും ശിവ് നാടാര്‍ സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ബിഎ സോഷ്യോളജി വിദ്യാര്‍ത്ഥികളാണ്. വ്യാഴാഴ്ച ഉച്ചക്ക് 1.30 നായിരുന്നു സംഭവം.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read More »