KeralaNEWS

അമൃത ആശുപത്രിയിൽ നിന്നും ചാടി മരിച്ച ഡോ.ലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു;ദുരൂഹതയില്ലെന്ന് പോലീസ്

ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) ആണ് മരിച്ചത്
 
 

കൊച്ചി:അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച ഡോക്ടർ ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടറായ ഇടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) ആണ് മരിച്ചത്.

 

ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ഡോ. ലക്ഷ്മിയെ അമൃതയിൽ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മിയുടെ മൃതദേഹം മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണ് കിടക്കുന്ന നിലയിലാണ് കണ്ടത്.

 

പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് ഡോക്ടർ നടന്നു പോകുന്നതിന്റ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.ശുചിമുറിയിൽ പോകാനായി എഴുന്നേറ്റതാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം.സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.സംഭവത്തില്‍ പ്രഥമദൃഷ്ട്യാ മറ്റു ദുരൂഹതകള്‍ ഇല്ലെന്നും ഇവര്‍ പത്താം നിലയിലേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായും എസ്‌ഐ കെ.എസ്.തോമസ് പറഞ്ഞു.മൃതദേഹം പോലീസ് നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു.

 

നേരത്തെ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി വിദ്യാര്‍ത്ഥിനി ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. ദില്ലി സ്വദേശിയും ഒന്നാം വര്‍ഷ മെഡിക്കൽ വിദ്യാര്‍ത്ഥിനിയുമായ വിയോള റസ്‌റ്റോഗിയാണ് മരിച്ചത്.2019 സെപ്റ്റംബറിലായിരുന്നു സംഭവം.

Back to top button
error: