Month: May 2023

  • Kerala

    ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി. എറണാകുളം ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇടിമിന്നലിന് പുറമെ, 30 മുതല്‍ 40 കി. മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മെയ് 20 മുതല്‍ മെയ് 23 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍ ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അടുത്ത രണ്ട് ദിവസങ്ങളില്‍ (യെല്ലോ അലര്‍ട്ട്) മലയോര പ്രദേശങ്ങള്‍ ഒഴികെ,…

    Read More »
  • Kerala

    എസ്‌എസ്‌എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം:മെയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കണം

    തിരുവനന്തപുരം: എസ്‌എസ്‌എല്‍സി ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോ കോപ്പിയ്ക്കുള്ള അപേക്ഷകള്‍ മെയ് 20 മുതല്‍ 24 വരെ ഓണ്‍ലൈനായി നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത കുട്ടികള്‍ക്കുള്ള സേ പരീക്ഷ ജൂണ്‍ എഴ് മുതല്‍ പതിനാല് വരെ നടത്തും ജൂണ്‍ അവസാനം ഫലം പ്രസിദ്ധികരിക്കും. പരമാവധി മൂന്ന് വിഷയങ്ങള്‍ വരെ സേ പരീക്ഷയെഴുതാമെന്നും മന്ത്രി പറഞ്ഞു.   പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് ജൂണ്‍ ആദ്യവാരം മുതല്‍ ഡിജി ലോക്കറില്‍ ലഭ്യമാകും. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലായ് 5 മുതല്‍ ആരംഭിക്കും. എസ്‌എസ്‌എല്‍സി പരീക്ഷയില്‍ കഴിഞ്ഞ തവണത്തെ വിജയത്തേക്കാള്‍ ഇത്തവണ .44 ശതമാനമാണ് വര്‍ധനവ്. 68604 വിദ്യാര്‍ഥികള്‍ എല്ലാവിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 44363 പേര്‍ക്കായിരുന്നു എപ്ലസ്. വര്‍ധനവ് 24241.   ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 99.94 ശതമാനമാണ് വിജയം. വിജയശതമാനം ഏറ്റവും കുറവ് വയനാട്ടില്‍. 98.41 ശതമാനമാണ് വിജയം.

    Read More »
  • Kerala

    പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചുപൂട്ടാൻ ഉത്തരവ്

    പത്തനാപുരം: കെഎസ്ആർടിസി ഡിപ്പോ അടച്ചുപൂട്ടാൻ ഉത്തരവ്. ഡിപ്പോ പ്രവർത്തിക്കുന്ന ഭൂമി തിരികെ നൽകണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതാണ് കാരണമെന്നണ് ഉത്തരവിൽ സൂചിപ്പിക്കുന്നത്.പാട്ട വ്യവസ്ഥയിൽ പഞ്ചായത്ത് നൽകിയ ഒരേക്കർ ഭൂമിയിലാണ് ഡിപ്പോയുടെ പ്രവർത്തനം. കോവിഡിനു മുൻപ് 50 ഓളം സർവീസുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ നേരത്തെ തന്നെ 25 ഓളം ബസുകൾ മറ്റു ഡിപ്പോകളിലേക്ക് മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നു കുറച്ചു ബസുകൾ തിരികെയെത്തിച്ചു. നിലവിൽ 33 ബസുകളാണ് സർവീസ് നടത്തുന്നത്. മലയോര മേഖലയിൽ കുറഞ്ഞ ദൂരം ഓടി കൂടുതൽ വരുമാനം നേടുന്ന ഡിപ്പോയാണ് പൂട്ടുന്നത്.റൂട്ടുകളുടെ സൗകര്യം അനുസരിച്ച് ഡിപ്പോയിലെ ബസുകൾ കോന്നി, അടൂർ, പുനലൂർ, കൊട്ടാരക്കര ഡിപ്പോകളിലേക്ക് മാറ്റുന്നതിനാണ് നിർദേശം. ഏതൊക്കെ ഡിപ്പോകളിലേക്ക് ബസുകൾ മാറ്റണമെന്ന് യൂണിറ്റ് തലത്തിൽ യോഗം ചേർന്ന് തീരുമാനമെടുത്ത് അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. പതിറ്റാണ്ടുകൾ നീളുന്ന സമരങ്ങൾക്കൊടുവിൽ 2001ലാണ് ഡിപ്പോ പ്രവർത്തനം തുടങ്ങിയത്. ചന്തയുടെ ഭാഗമായിരുന്ന ഭൂമിയിൽ നിന്ന് ഒരേക്കർ ഭൂമി പാട്ട വ്യവസ്ഥയിൽ കെഎസ്ആർടിടിസിക്ക് വിട്ടു നൽകുകയായിരുന്നു.

    Read More »
  • Kerala

    എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70% വിജയം; 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എപ്ലസ്

    തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു.99.70 ശതമാനമാണ് വിജയം. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. കണ്ണൂര്‍(99.94%) ആണ് വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല. വയനാട് ആണ് ഏറ്റവും കുറവ് വിജയശതമാനം. (98.4%). വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ. കുറവ് വയനാട്. ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസ് ലഭിച്ച ജില്ല മലപ്പുറം(4856 പേര്‍).

    Read More »
  • India

    ബിജെപി എംഎൽഎയുടെ മകൾക്ക് മുസ്ലിം വരൻ; പരിഹാസവുമായി സോഷ്യൽ മീഡിയ

    കേരള സ്റ്റോറി തിരിഞ്ഞു കൊത്തുകയാണ് ബിജെപിയെ.സിനിമയെ രാഷ്ട്രീയ മുതലെടുപ്പിനായി ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ബിജെപി ആയിരുന്നു.ഇപ്പോഴിതാ ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ മുനിസിപ്പൽ പ്രസിഡന്റും മുൻ എംഎൽഎയുമായ യശ്പാൽ ബെനത്തിന്റെ മകളുടെ വിവാഹമാണ് അവരെ പുലിവാൽ പിടിപ്പിച്ചിരിക്കുന്നത്. മുസ്ലീം യുവാവിനെയാണ് യശ്പാൽ ബെനത്തിന്റെ മകൾ വിവാഹം ചെയ്യുന്നത്.പാർട്ടി നേതാവിൻ്റെ മകൾ ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നതിൽ ബിജെപി നേതാക്കൾക്കിടയിൽ നിന്ന് വിമർശനം ഉയരുന്നുണ്ട്. അതേസമയം ബിജെപിയുടെ ഇരട്ടത്താപ്പെന്ന് ചില ഹിന്ദുത്വവാദികൾ ട്രോളുമ്പോൾ മറ്റുള്ളവർ വിവാഹത്തെ ‘ലവ് ജിഹാദ്’ എന്ന് വിമർശിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വിവാദ സിനിമയായ ദി കേരള സ്റ്റോറിയുമായും ചിലർ സംഭവത്തെ താരതമ്യപ്പെടുത്തി രംഗത്തുണ്ട്.ഇതാണ് റിയൽ സ്റ്റോറി എന്നാണവർ പറയുന്നത്.ലവ് ജിഹാദിനെക്കുറിച്ച്‌ ബിജെപി സംസാരിക്കുമ്ബോള്‍, മകളെ ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് തടയുന്നതില്‍ അതിന്റെ നേതാവ് പരാജയപ്പെട്ടുവെന്നാണ് നെറ്റിസണ്‍സ് പരിഹസിക്കുന്നത്.   മെയ് 28ന് ഒരു റിസോര്‍ട്ടില്‍ വച്ചാണ് വിവാഹം. നേതാവിന്റെ മകള്‍ ലഖ്നൗ യൂണിവേഴ്സിറ്റിയില്‍ പഠിക്കവെ സഹപാഠിയുമായി…

    Read More »
  • Kerala

    വന്യജീവി ആക്രമണങ്ങളിൽ നടുങ്ങി കേരളം;3 മരണം, നിരവധി പേർക്ക് പരിക്ക്

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന വന്യജീവി ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കും മൂന്ന് മരണവും. തൃശൂരില്‍ ചേലക്കര പൈങ്കുളത്ത് സ്കൂട്ടര്‍ യാത്രികരെ കാട്ടുപന്നി തട്ടി രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജോലിക്ക് പോവുകയായിരുന്ന സഹോദരങ്ങള്‍ക്കാണ് കാട്ടുപന്നി ആക്രമണമുണ്ടായത്. പാഞ്ഞാള്‍ കാരപ്പറമ്ബില്‍ വീട്ടില്‍ രാധ (33), പൈങ്കുളം കരിയാര്‍കോട് വീട്ടില്‍ രാകേഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.   മലപ്പുറം നിലമ്ബൂരില്‍ തേന്‍ എടുക്കുന്നതിനിടെ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കാലിന് പരുക്കേറ്റ വെളുത്തയെ മാഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   എരുമേലി കണമലയിൽ രാവിലെ വീടിന്റെ സിറ്റൗട്ടില്‍ പത്രം വായിച്ചുകൊണ്ടിരുന്ന രണ്ട് പേരാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പുറത്തേല്‍ സ്വദേശി ചാക്കോച്ചന്‍(65), പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍(64) എന്നിവരാണ് മരിച്ചത്.   ഇന്ന് രാവിലെ ഉണ്ടായ മറ്റൊരു സംഭവത്തിലും ഒരാള്‍ മരിച്ചിരുന്നു.പുനലൂരിന് സമീപം…

    Read More »
  • Kerala

    അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവ്

    കോട്ടയം: അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാന്‍ ഉത്തരവ്. മന്ത്രി വിഎന്‍ വാസവന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ കോട്ടയം കളക്ടറാണ് കാട്ടുപോത്തിനെ കൊല്ലാന്‍ ഉത്തരവിട്ടത്. എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർ ഇന്ന് രാവിലെ മരിച്ചിരുന്നു.വനത്തിന് പുറത്ത് വെച്ച്‌ മാത്രമേ പോത്തിനെ വെടിവെക്കാന്‍ സാധിക്കുകയുള്ളു.   കൊല്ലം അഞ്ചല്‍ ഇടമുളക്കലിലും എരുമേലിയിലും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൊത്തം മൂന്ന് പേരാണ് ഇന്ന് കൊല്ലപ്പെട്ടത്.കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്.കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസും (65) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു ഇരു സംഭവങ്ങളും.   കാട്ടുപോത്ത് ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ കണമലയില്‍ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. കാട്ടുപോത്തിനെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികള്‍ ഉപരോധം നടത്തിയത്.

    Read More »
  • Kerala

    വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; മലപ്പുറത്ത് നൂറിലേറെ പേര്‍ ആശുപത്രിയില്‍

    മലപ്പുറം: വിവാഹ സല്‍ക്കാരത്തിലെ ഭക്ഷണം കഴിച്ച് മലപ്പുറം മാറഞ്ചേരിയില്‍ നൂറിലേറെ പേര്‍ക്ക് ഭക്ഷ്യവിഷബാധ. മാറഞ്ചേരി പഞ്ചായത്തിലെ തുറുവാണം ദ്വീപിലുള്ളവര്‍ക്കാണു വിഷബാധയേറ്റത്. വധുവിന്റെ വീട്ടില്‍നിന്ന് എടപ്പാള്‍ കാലടിയിലെ വരന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഛര്‍ദിയും വയറളിക്കവുമുള്ളവരെ പൊന്നാനി താലൂക്ക് ആശുപത്രി, മാറഞ്ചേരി, എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും സ്ഥിതി ഗുരുതരമല്ല. ഇന്നലെ വൈകിട്ട് മുതലാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്. ബുധനാഴ്ചയായിരുന്നു വിവാഹം.  

    Read More »
  • Crime

    എട്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍; മിന്നല്‍ റെയ്ഡില്‍ യുവാവ് കുടുങ്ങി

    തിരുവനന്തപുരം: വീട്ടില്‍ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. തിരുവനന്തപുരം മാരായമുട്ടം ചെമ്മണ്ണുവിളി റോഡരികത്ത് വീട്ടില്‍ സാബു (46) ആണ് അറസ്റ്റിലായത്. പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വീട്ടില്‍ നിന്ന് എട്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. പിടികൂടിയ പാന്‍മസാല ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ക്ക് മാര്‍ക്കറ്റില്‍ ഏതാണ്ട് രണ്ടര ലക്ഷം രൂപ വരും എന്നാണ് നിഗമനം. ബിനു എന്ന വ്യക്തി ഹോള്‍സെയില്‍ കച്ചവടത്തിനായി സാബുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നവയാണ് എന്നാണ് പോലീസ് പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • പങ്കാളിയെ കൈമാറ്റം ചെയ്ത കേസ്; പരാതിക്കാരി വെട്ടേറ്റു മരിച്ച നിലയില്‍, ഭര്‍ത്താവിനെ കാണാനില്ല

    കോട്ടയം: കറുകച്ചാലില്‍ പങ്കാളികളെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയില്‍. മണര്‍കാട് മാലത്തെ വീട്ടിലാണ് 26 വയസുകാരിയായ യുവതിയെ വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്. രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ മക്കളാണ് ആദ്യം കണ്ടത്. ഭര്‍ത്താവുമായി അകന്ന് യുവതിയുടെ വീട്ടില്‍ കഴിയവെയാണ് സംഭവം. യുവതിയുടെ ഭര്‍ത്താവാണ് അക്രമം നടത്തിയതെന്ന് പിതാവ് പോലീസിനു മൊഴി നല്‍കി. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. പരാതിക്കാരിയുടെ മക്കള്‍ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തു പോയിരിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയില്‍ അമ്മയെ കണ്ടത്. തുടര്‍ന്ന് അയല്‍പക്കത്തെ വീട്ടില്‍ വിവരമറിയിച്ച് ഇവര്‍ വാര്‍ഡ് മെമ്പറെ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കഴിഞ്ഞവര്‍ഷം ജനുവരിയില്‍ കറുകച്ചാലില്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിലെ ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. പത്തനാട് സ്വദേശിനിയായ യുവതി ഭര്‍ത്താവിനെതിരേ…

    Read More »
Back to top button
error: