KeralaNEWS

വന്യജീവി ആക്രമണങ്ങളിൽ നടുങ്ങി കേരളം;3 മരണം, നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന വന്യജീവി ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കും മൂന്ന് മരണവും.

തൃശൂരില്‍ ചേലക്കര പൈങ്കുളത്ത് സ്കൂട്ടര്‍ യാത്രികരെ കാട്ടുപന്നി തട്ടി രണ്ട് പേര്‍ക്ക് പരിക്കേറ്റു. ജോലിക്ക് പോവുകയായിരുന്ന സഹോദരങ്ങള്‍ക്കാണ് കാട്ടുപന്നി ആക്രമണമുണ്ടായത്. പാഞ്ഞാള്‍ കാരപ്പറമ്ബില്‍ വീട്ടില്‍ രാധ (33), പൈങ്കുളം കരിയാര്‍കോട് വീട്ടില്‍ രാകേഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

 

Signature-ad

മലപ്പുറം നിലമ്ബൂരില്‍ തേന്‍ എടുക്കുന്നതിനിടെ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രിയിലാണ് സംഭവം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. കാലിന് പരുക്കേറ്റ വെളുത്തയെ മാഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

എരുമേലി കണമലയിൽ രാവിലെ വീടിന്റെ സിറ്റൗട്ടില്‍ പത്രം വായിച്ചുകൊണ്ടിരുന്ന രണ്ട് പേരാണ് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.പുറത്തേല്‍ സ്വദേശി ചാക്കോച്ചന്‍(65), പ്ലാവനാക്കുഴിയില്‍ തോമാച്ചന്‍(64) എന്നിവരാണ് മരിച്ചത്.

 

ഇന്ന് രാവിലെ ഉണ്ടായ മറ്റൊരു സംഭവത്തിലും ഒരാള്‍ മരിച്ചിരുന്നു.പുനലൂരിന് സമീപം അഞ്ചല്‍ ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് (64) ആണ് മരിച്ചത്.വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്ബോള്‍ സാമുവലിനെ കാട്ടുപോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു

Back to top button
error: