CrimeNEWS

എട്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍; മിന്നല്‍ റെയ്ഡില്‍ യുവാവ് കുടുങ്ങി

തിരുവനന്തപുരം: വീട്ടില്‍ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. തിരുവനന്തപുരം മാരായമുട്ടം ചെമ്മണ്ണുവിളി റോഡരികത്ത് വീട്ടില്‍ സാബു (46) ആണ് അറസ്റ്റിലായത്. പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

വീട്ടില്‍ നിന്ന് എട്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. പിടികൂടിയ പാന്‍മസാല ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ക്ക് മാര്‍ക്കറ്റില്‍ ഏതാണ്ട് രണ്ടര ലക്ഷം രൂപ വരും എന്നാണ് നിഗമനം.

Signature-ad

ബിനു എന്ന വ്യക്തി ഹോള്‍സെയില്‍ കച്ചവടത്തിനായി സാബുവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നവയാണ് എന്നാണ് പോലീസ് പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: