KeralaNEWS

പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ അടച്ചുപൂട്ടാൻ ഉത്തരവ്

പത്തനാപുരം: കെഎസ്ആർടിസി ഡിപ്പോ അടച്ചുപൂട്ടാൻ ഉത്തരവ്.
ഡിപ്പോ പ്രവർത്തിക്കുന്ന ഭൂമി തിരികെ നൽകണമെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതാണ് കാരണമെന്നണ് ഉത്തരവിൽ സൂചിപ്പിക്കുന്നത്.പാട്ട വ്യവസ്ഥയിൽ പഞ്ചായത്ത് നൽകിയ ഒരേക്കർ ഭൂമിയിലാണ് ഡിപ്പോയുടെ പ്രവർത്തനം.
കോവിഡിനു മുൻപ് 50 ഓളം സർവീസുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ നേരത്തെ തന്നെ 25 ഓളം ബസുകൾ മറ്റു ഡിപ്പോകളിലേക്ക് മാറ്റിയിരുന്നു. ഇതിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നു കുറച്ചു ബസുകൾ തിരികെയെത്തിച്ചു. നിലവിൽ 33 ബസുകളാണ് സർവീസ് നടത്തുന്നത്. മലയോര മേഖലയിൽ കുറഞ്ഞ ദൂരം ഓടി കൂടുതൽ വരുമാനം നേടുന്ന ഡിപ്പോയാണ് പൂട്ടുന്നത്.റൂട്ടുകളുടെ സൗകര്യം അനുസരിച്ച് ഡിപ്പോയിലെ ബസുകൾ കോന്നി, അടൂർ, പുനലൂർ, കൊട്ടാരക്കര ഡിപ്പോകളിലേക്ക് മാറ്റുന്നതിനാണ് നിർദേശം. ഏതൊക്കെ ഡിപ്പോകളിലേക്ക് ബസുകൾ മാറ്റണമെന്ന് യൂണിറ്റ് തലത്തിൽ യോഗം ചേർന്ന് തീരുമാനമെടുത്ത് അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
പതിറ്റാണ്ടുകൾ നീളുന്ന സമരങ്ങൾക്കൊടുവിൽ 2001ലാണ് ഡിപ്പോ പ്രവർത്തനം തുടങ്ങിയത്. ചന്തയുടെ ഭാഗമായിരുന്ന ഭൂമിയിൽ നിന്ന് ഒരേക്കർ ഭൂമി പാട്ട വ്യവസ്ഥയിൽ കെഎസ്ആർടിടിസിക്ക് വിട്ടു നൽകുകയായിരുന്നു.

Back to top button
error: