Month: May 2023

  • Local

    വെർച്ച്വൽ റിയാലിറ്റിയുടെ സാധ്യതകൾ പറഞ്ഞ് എന്റെ കേരളം പ്രദർശന വിപണന മേളയിൽ കെൽട്രോൺ സ്റ്റാൾ

    കോട്ടയം: വളഞ്ഞുപുളഞ്ഞു പോകുന്ന റോളർ കോസ്റ്ററിൽ കയറണമെന്ന് ആഗ്രഹമുള്ളവർക്ക് നാഗമ്പടം എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക് വരാം. അത്യുഗ്രൻ റോളർ കോസ്റ്ററിൽ കയറിയ അനുഭവം തരുന്നത് കെൽട്രോൺ സ്റ്റാളിലെ വെർച്ച്വൽ റിയാലിറ്റിയാണ്. കളിട്രെയിനിൽ കയറ്റി തിരിച്ചും മറിച്ചും തലകുത്തിയും ഒരു റൗണ്ട് കറങ്ങി വരുമ്പോഴേക്കും വല്ലാത്തൊരു അനുഭവം ലഭിക്കും. കുട്ടികൾ മുതൽ പ്രായമായവർ വരെ വെർച്ച്വൽ റിയാലിറ്റിയുടെ ആസ്വാദനത്തിന് ക്യൂവാണ്. സ്‌പേസ്, ജംഗിൾ ബുക്ക്, ഐസ് ഓഫ് ലാൻഡ്, മനുഷ്യശരീരം എന്നിവയുടെ വെർച്ച്വൽ റിയാലിറ്റിയാണ് സ്റ്റാളിൽ പ്രദർശനത്തിനുള്ളത്. നാഗമ്പടത്തു പ്രവർത്തിക്കുന്ന കോട്ടയം കെൽട്രോൺ സെന്ററിൽ വെർച്ച്വൽ റിയാലിറ്റി ലാബ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ കെൽട്രോൺ സ്റ്റാളിൽ വി.ആർ. അനുഭവവേദ്യമാക്കിയത്. വി.ആർ. ലാബ് സാധ്യമാക്കുന്നതോടെ വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറ്റം ഉണ്ടാകും. ജില്ലയിലെ വിവിധ സ്‌കൂളുകൾക്ക് പാഠ്യപാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് വി.ആർ. പ്രോഗ്രാമിങ്ങുകൾ ചെയ്ത് ലാബിൽ ലഭ്യമാക്കും. വിദ്യാർത്ഥികൾക്ക് ഇവിടെ സന്ദർശിച്ച് എജ്യൂടെയ്ൻമെന്റ് രീതിയിൽ പഠനം…

    Read More »
  • Local

    മാറുന്ന കോട്ടയം, മാലിന്യമുക്ത കോട്ടയം; എന്റെ കേരളം പ്രദർശന വിപണന മേളയിൽ സെമിനാർ നടത്തി

    കോട്ടയം: അഭിപ്രായങ്ങൾ കൊണ്ടും നിർദ്ദേശങ്ങൾ കൊണ്ടും സമ്പന്നമായി മാലിന്യമുക്ത കോട്ടയം ചർച്ചാ സംഗമം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിലാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെയും സംയുക്ത സംഘാടനത്തിൽ മാറുന്ന കോട്ടയം; മാലിന്യമുക്ത കോട്ടയം എന്ന വിഷയത്തിൽ സെമിനാറും ചർച്ചയും നടന്നത്. മാലിന്യമുക്ത കോട്ടയം ലക്ഷ്യമായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാവിധ നിയമ സഹായങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് സെമിനാർ ഉദ്ഘാടനം ചെയ്തു. പൊതു ഇടങ്ങൾ മലിനമാക്കുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം തന്നെ കൃത്യമായ മാലിന്യ സംസ്‌കരണം ഒരു വ്യക്തിയുടെ സംസ്‌കാരമാക്കി വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനായി കൃത്യമായ ബോധവത്കരണങ്ങളും ചർച്ചകളും ആവശ്യമാണ്. പൗര പ്രമുഖരും യുവജനങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചാ സംഗമത്തിൽ ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങളും പരിഹാര നടപടികളും ചർച്ചയായി. ജില്ലയെ മാലിന്യ…

    Read More »
  • Local

    എന്റെ കേരളം പ്രദർശന വിപണന മേള: വരുമാന വർധനയ്ക്ക് മൂല്യ വർദ്ധിത ഉപായങ്ങൾ പങ്കു വച്ച് സെമിനാർ

    കോട്ടയം: ചക്കയിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കിയത് പോലെ മറ്റു ഉൽപന്നങ്ങളിൽ നിന്നും മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ സാധ്യതകൾ കണ്ടെത്തണമെന്നു കുമരകം കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജിഷ എ പ്രഭ. നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച അധിക വരുമാനം മൂല്യ വർദ്ധിത  ഉൽപ്പന്നങ്ങളിലൂടെ എന്ന സെമിനാറിൽ വിഷയാവതരണം  നടത്തുകയായിരുന്നു ഡോ. ജിഷ. വരുമാനമുണ്ടാക്കാൻ രണ്ടു മാർഗമാണുള്ളത്. ഒന്ന് ഉല്പാദന ചെലവ് കുറയ്ക്കുക. രണ്ട് ഉല്പന്നത്തിൽ നിന്നുള്ള മൂല്യം വർദ്ധിപ്പിക്കുക. പാക്കേജിങ്ങിലോ കണ്ടെന്റിലോ പോഷക ഗുണം കൂട്ടിയോ മൂല്യം വർധിപ്പിക്കാം. ഏത് രീതിയിൽ മൂല്യം വർധിപ്പിച്ചാലും അത് മൂല്യ വർദ്ധിത ഉത്പന്നം തന്നെയാണ്. ഓരോ ഉല്പന്നങ്ങളുടെയും സാധ്യത കണ്ടെത്തി അത് എങ്ങനെ സംസ്കരിക്കണമെന്നും സംഭരിക്കണമെന്നും മനസിലാക്കണം. വിപണിയും കണ്ടെത്തണം. സീസണൽ ഉല്പന്നങ്ങൾ ലഭ്യത അനുസരിച്ച് സംസ്കരിച്ച് സൂക്ഷിക്കണം.  പഴമ കൈവിടാതെ പുതിയ സാധനങ്ങൾ വിപണിയിൽ  പുതുമയോടെ ഇറക്കണം. ചക്ക, കിഴങ്ങ് വർഗങ്ങൾ, ചെറുധാന്യങ്ങൾ,…

    Read More »
  • India

    2,000 രൂപ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാം

    ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറിയെടുക്കാം.നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിത്തുന്നതിന് തടസ്സമില്ലെന്നും ആർബിഐ അറിയിച്ചു.

    Read More »
  • Kerala

    വന്യജീവിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ ചത്തു

    കോട്ടയം:എരുമേലി തുമരംപാറയിൽ ബുധനാഴ്ച രാത്രി വന്യജീവിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾ ചത്തു. ഇരുമ്പൂന്നിക്കര സ്വദേശി കൈപ്പള്ളി അനിലിന്‍റെ വീട്ടിലെ ആടിനെയും അയൽവാസിയുടെ പട്ടിയെയുമാണ് കൊന്നത്.   വളർത്തുമൃഗങ്ങളെ കൊന്നത് പുലിയാണെന്നു നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.എന്നാല്‍ പുലിയല്ല ആക്രമണം നടത്തിയതെന്ന നിഗമനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. 30 കിലോയിലധികം ഭാരമുള്ള ആടിനെയാണ് കടിച്ചു കൊന്നത്.ആടിനെ വലിച്ചു കൊണ്ടുപോയ സ്ഥലത്ത് കാൽപാടുകളും ഉണ്ട്. സംശയത്തെ തുടർന്ന് ഇന്നലെ വനം വകുപ്പ് ഇവിടെ കാമറ സ്ഥാപിച്ചു.

    Read More »
  • Kerala

    പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍

    കൊല്ലം: കൊല്ലം കടയ്ക്കലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍. ആനതറമല സ്വദേശിയായ വിഷ്‌ണുലാലാണ് (28) പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിവാഹ വാഗ്‌ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ വരികയായിരുന്നു.കഴിഞ്ഞ ദിവസം പെൺകുട്ടി അസ്വസ്ഥത അനുഭവപ്പെട്ടതിതെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു.തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഫെബ്രുവരി 19 മുതല്‍ വിഷ്‌ണു തന്നെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കി വന്നിരുന്നതായും പീഡന വിവരം പുറത്ത് പറഞ്ഞാല്‍ വിവാഹം കഴിക്കില്ലെന്ന് ഇയാള്‍ പറഞ്ഞിരുന്നെന്നും കുട്ടി മൊഴി നൽകി.തുടര്‍ന്ന് വിഷ്‌ണുലാലിനെതിരെ കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമം തടയല്‍ (പോക്‌സോ) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തു.

    Read More »
  • Kerala

    കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം ധനസഹായം 

    കോട്ടയം: എരുമേലി കണമലയില്‍ രണ്ട് പേരെ കാട്ടുപോത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.ജില്ലാ കലക്ടര്‍ ജയശ്രീയാണ് ധനസഹായം പ്രഖ്യാപിച്ചത്. ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ നാളെ കൈമാറും. തിങ്കളാഴ്ചക്കകം ജനവാസ മേഖലയില്‍ കാട്ടുപോത്തിറങ്ങിയാല്‍ വെടിവെക്കാനും തീരുമാനിച്ചു.പ്രദേശത്ത് ആര്‍.ആര്‍.ടി ഫോഴ്സിനെ നിയോഗിക്കും. അപകടത്തില്‍ കൂടുതല്‍ ധനസഹായം നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാരിന് ശുപാര്‍ശ കൈമാറുമെന്നും ജില്ലാ കലക്ടര്‍ ജയശ്രീ പറഞ്ഞു. അതേസമയം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനയായ ഇന്‍ഫാം.രണ്ടു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ അറിയിച്ചു.   തന്റെ വീടിന്റെ ഉമ്മറത്തിരുന്ന ഒരു കര്‍ഷകനും തന്റെ കൃഷിയിടത്തില്‍ ജോലിചെയ്തുകൊണ്ടിരുന്ന ഒരു കര്‍ഷകനുമാണ് കാട്ടുപോത്തിന്റെ ആക്രമണമേറ്റ് മരണമടഞ്ഞത്.കഴിഞ്ഞ കുറേക്കാലങ്ങളായി കാട്ടുമൃഗങ്ങളുടെ ആക്രമണം സംബന്ധിച്ചുള്ള ജനങ്ങളുടെ പരാതിയും ആവലാതിയും കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സര്‍ക്കാരിന്റെയും സമീപനം…

    Read More »
  • Kerala

    പത്ത് മാസം പ്രായമായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം; വയോധികന്‍ അറസ്റ്റിൽ

    കോഴിക്കോട്: പത്ത് മാസം പ്രായമായ കുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികന്‍ അറസ്റ്റില്‍.ആന്ധ്ര സ്വദേശി ശശിധരന്‍ (76) ആണ് പിടിയിലായത്.ലോട്ടറി കച്ചവടക്കാരനാണ് ഇയാൾ. കോഴിക്കോട് മാങ്കാവിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്.മാങ്കാവ് എസ്ബിഐ എടിഎം കൗണ്ടറിന് മുന്‍വശത്ത് വെച്ചായിരുന്നു സംഭവം.കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കള്‍ എടിഎം കൗണ്ടറില്‍ പണം പിന്‍വലിക്കാന്‍ എത്തിയതായിരുന്നു.മാതാവിന്റെ കൈയിലായിരുന്ന കുഞ്ഞിനു നേരെയാണ് അതിക്രമം നടത്തിയത്.കസബ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

    Read More »
  • Movie

    രശ്മികയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഐശ്വര്യ; സ്‌നേഹം മാത്രമെന്ന് രശ്മിക

    തെന്നിന്ത്യന്‍ സിനിമാലോകത്ത് വ്യത്യസ്തമായ വേഷങ്ങളിലൂടെ ചുവടുറപ്പിച്ച നടിയാണ് ഐശ്വര്യാ രാജേഷ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പങ്കെടുത്ത അഭിമുഖത്തിനിടെ നടത്തിയ ഒരു പ്രസ്താവനയുടെ പേരില്‍ കുറച്ചൊന്നുമല്ല അവര്‍ പുലിവാലുപിടിച്ചത്. ‘പുഷ്പ’ എന്ന തെലുങ്ക് ചിത്രത്തിലെ രശ്മിക അവതരിപ്പിച്ച ശ്രീവള്ളി എന്ന കഥാപാത്രത്തേക്കുറിച്ചായിരുന്നു ഐശ്വര്യാ രാജേഷിന്റെ കമന്റ്. സംഗതി ഗൗരവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയപ്പോള്‍ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം. പുതിയ ചിത്രമായ ‘ഫര്‍ഹാന’യുടെ പ്രചാരണത്തിനിടെ നടത്തിയ അഭിമുഖത്തില്‍ പുഷ്പയിലെ ശ്രീവള്ളി എന്ന കഥാപാത്രം തനിക്ക് യോജിച്ചതാണെന്ന് ഐശ്വര്യ രാജേഷ് പറഞ്ഞിരുന്നു. ഇതോടെ രൂക്ഷമായ വിമര്‍ശനമാണ് അവര്‍ക്കെതിരെ ഉയര്‍ന്നത്. ഇതോടെയാണ് വിശദീകരണക്കുറിപ്പുമായെത്താന്‍ നടിയെ പ്രേരിപ്പിച്ചത്. തെലുങ്ക് സിനിമയില്‍ എത്തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാന്‍ എന്ന ചോദ്യത്തിന് പുഷ്പയില്‍ രശ്മിക അവതരിപ്പിച്ച കഥാപാത്രം ഉദാഹരണമായി ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് ഐശ്വര്യ പ്രസ്താവനയില്‍ പറഞ്ഞു. ഞാനുദ്ദേശിച്ച രീതിയിലല്ല ആളുകള്‍ ആ വരി എടുത്തത്. രശ്മിക ‘പുഷ്പ’യില്‍ ചെയ്ത ഗംഭീര റോളിനോട് എനിക്ക് എതിര്‍പ്പുണ്ടെന്ന രീതിയിലാണ് അക്കാര്യം പരന്നത്. ഒരുകാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്.…

    Read More »
  • NEWS

    ‘പരീക്ഷാഫലം വന്നു, സാരംഗിന് ഫുൾ A+’; ഫലം അറിയാൻ കാത്തുനിൽക്കാതെ സാരംഗ് യാത്രയായി

    പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപ് വാഹനാപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗിന് ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന സാരംഗ് ഇന്ന് എസ്എസ്എൽസി ഫലം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടയിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നത്.ഇന്ന് ഉച്ചയ്ക്കായിരുന്നു സാരംഗിന്റെ സംസ്കാരം.

    Read More »
Back to top button
error: