Month: May 2023

  • Local

    കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായ മീനച്ചിൽ താലൂക്ക് തല അദാലത്ത് നാളെ

    കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായ മീനച്ചിൽ താലൂക്ക് തല അദാലത്ത് നാളെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണി വരെ നടക്കുന്ന അദാലത്ത് സഹകരണ -രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായിരിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, ആന്റോ ആന്റണി, എം.എൽ.എമാരായ മാണി സി. കാപ്പൻ, അഡ്വ. മോൻസ് ജോസഫ്, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ, നഗരസഭാംഗം ബിജി ജിജോ കുടക്കച്ചിറ, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു എന്നിവർ പങ്കെടുക്കും.

    Read More »
  • Kerala

    കഞ്ചാവ് ലഹരിയിൽ വയോധികൻ കത്രിക കൊണ്ട് രണ്ടു പേരെ കുത്തി പരിക്കേൽപ്പിച്ചു

    കാട്ടാക്കട: കഞ്ചാവ് ലഹരിയിൽ ‍ വയോധികൻ രണ്ടുപേരെ കത്രികകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.പൂവച്ചല്‍ കാപ്പിക്കാട് രഞ്ചു ഭവനില്‍ വിജയന്‍(57), ആലുവിള റോഡരികത്ത് വീട്ടില്‍ അനില്‍കുമാര്‍(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കാപ്പിക്കാട് വടക്കിന്‍കര പുത്തന്‍വീട്ടില്‍ സുന്ദരേശനെ (72) കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ കാപ്പിക്കാട് ജങ്ഷനിലാണ് സംഭവം.ഇയാൾ കഞ്ചാവിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.

    Read More »
  • Local

    കോട്ടയം ജില്ലയിലെ ആദ്യ ഡിജിറ്റൽ വില്ലേജായി ഉദയനാപുരം

    കോട്ടയം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ റീസർവേ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ള 200 വില്ലേജുകളിൽപ്പെട്ട കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഉദയനാപുരം വില്ലേജിലെ ഡിജിറ്റൽ റീസർവേ പൂർത്തിയായി. ഒൻപതു ജില്ലകളാണ് വൈക്കം താലൂക്കിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കല്ലറ, വൈക്കം, ചെമ്പ്, തലയാഴം, നടുവിലെ, കുല ശേഖരമംഗലം,വെള്ളൂർ, വെച്ചൂർ വില്ലേജുകളിൽ സർവേ ജോലികൾ പുരോഗമിക്കുകയാണ്. ഉദയനാപുരം വില്ലേജിലെ ഭൂവുടമകൾക്ക് രേഖകൾ പരിശോധിക്കാനായി വല്ലകം സെന്റ് മേരീസ് സ്‌കൂളിൽ പ്രദർശനം ഒരുക്കിയിട്ടുണ്ട്. www.entebhoomi.kerala. gov. in എന്ന പോർട്ടലിലും പരിശോധിക്കാം. രേഖകളിൽ ആക്ഷേപമുള്ളവർ മേയ് 31 ന് മുൻപായി പ്രദർശന സ്ഥലത്ത് നേരിട്ടെത്തിയോ www.entebhoomi.kerala. gov. in എന്ന പോർട്ടൽ മുഖേനയോ അപേക്ഷ നൽകി പ്രശ്നപരിഹാരം നടത്താവുന്നതാണ്.

    Read More »
  • India

    പാര്‍ക്കിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

    വാറങ്കൽ: തെലങ്കാനയിലെ കാസിപേട്ട് റെയില്‍വേ കോളനിക്ക് സമീപമുള്ള പാര്‍ക്കിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. വഴിയോര കച്ചവടം നടത്തുന്ന ‍ ഉത്തർപ്രദേശ് ദമ്ബതികളുടെ മകന്‍ ചോട്ടുവാണ് മരിച്ചത്.ദേഹാമസകലം മുറിവേറ്റ കുട്ടിയെ എംജിഎം ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് വാറങ്കല്‍ വെസ്റ്റ് എംഎല്‍എ വിനയ് ഭാസ്‌കറും മേയര്‍ ഗൗണ്ട പ്രകാശ് റാവുവും ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി.കുട്ടിയുടെ കുടുംബത്തിന് ഒരുലക്ഷം രൂപ ധനസഹായം നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.

    Read More »
  • Kerala

    ഏഴുവർഷം കൊണ്ട് മൂന്നുലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി: മന്ത്രി കെ. രാജൻ

    കോട്ടയം: ഏഴുവർഷം കൊണ്ടു മൂന്നുലക്ഷം കുടുംബങ്ങളെ സംസ്ഥാന സർക്കാർ ഭൂമിയുടെ അവകാശികളാക്കിയെന്നു റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. കൈവശാവകാശത്തിനു കേവലം പട്ടയം നൽകുക മാത്രമല്ല, ആദിവാസി പ്രാക്തന ഗോത്രങ്ങളടക്കം ഭൂമിക്ക് അവകാശമുള്ള മുഴുവൻ പേരെയും ഭൂമിയുടെ അവകാശികളാക്കുകയാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. അർഹരായ മുഴുവൻ ഭൂരഹിതർക്കും സമയബന്ധിതമായി പട്ടയം നൽകുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ദൗത്യമായ പട്ടയമിഷന്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ചടങ്ങിൽ ജില്ലയിൽ അർഹരായവർക്കുള്ള 256 പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. അയർക്കുന്നം സ്വദേശി കെ. അനിൽകുമാർ മന്ത്രിയിൽനിന്ന് ആദ്യപട്ടയം ഏറ്റുവാങ്ങി. ജില്ലയിലെ മുഴുവൻ റവന്യൂ ഓഫീസുകളിലും ഇ-ഓഫീസ് നടപ്പാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും റവന്യൂമന്ത്രി കെ. രാജൻ നിർവഹിച്ചു. പട്ടയവിതരണത്തിലെ കാലതാമസം ഒഴിവാക്കാനാണ് പട്ടയമിഷൻ രൂപീകരിക്കുന്നത്. 140 മണ്ഡലങ്ങളിലും എം.എൽ.എമാരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അടക്കമുള്ളവരുടെ യോഗം…

    Read More »
  • Kerala

    കാർഷികരംഗത്തെ മാറ്റങ്ങൾ പഠിക്കാൻ കർഷകർക്ക് അവസരമുണ്ടാക്കും: കൃഷിമന്ത്രി പി പ്രസാദ്

    പാലാ: ലോകത്താകമാനം കാർഷിക രംഗത്തുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാനും നമ്മുടെ കാർഷിക മേഖലക്ക് ഉതകുംവിധം പ്രവർത്തികമാക്കുവാനും കർഷകർക്ക് ഇനിയും അവസരം ഉണ്ടാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിവിധ വിപണി ഇടപെടലുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇസ്രയേൽ കാർഷിക രീതികളെക്കുറിച്ച് പഠിക്കാൻ കർഷകരുടെ ഒരു സംഘത്തെ ഇസ്രായേലിലേക്കും കൂൺ കൃഷിയെ കുറിച്ച് പഠിക്കുന്നതിനായി മറ്റൊരു സംഘത്തെ സോളാനിലേക്കും അയച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള കാർഷികരീതികളെക്കുറിച്ച് പഠിക്കുവാനായി ഇനിയും കർഷകരെ അയക്കുമെന്ന് മന്ത്രി പറഞ്ഞു. പഴവർഗ കൃഷിരീതികൾ മനസിലാക്കാൻ കർഷകരെ വിയറ്റ്‌നാമിലേക്ക് അയക്കുന്നതിനെക്കുറിച്ച് വകുപ്പ് ആലോചിക്കുന്നുണ്ട്. കാർഷികമേഖലയിൽ പരമ്പരാഗത രീതിയിൽ നിന്നുള്ള മാറ്റം അനിവാര്യമാണ്. ഒരു വിളയ്ക്ക് ഒരു പദ്ധതി എന്നരീതിക്ക് പകരം കേരളത്തിന്റെ വ്യത്യസ്ത ഭൂപ്രകൃതിക്ക് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും കൃത്യമായ ആസൂത്രണത്തിലൂടെ വിവിധ വിളകൾ കൃഷി ചെയ്തുകൊണ്ട് മികച്ച വരുമാനം നേടാൻ കർഷകനെ പ്രാപ്തമാക്കുന്ന കൃഷിയിട ആസൂത്രണം നടത്തണം. അതിനായി ഫാം…

    Read More »
  • India

    മുംബൈയിൽ കാണാതായ മലയാളി വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

    മുംബൈ:കല്യാണിൽ നിന്നും കാണാതായ മലയാളി വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.നിരവധി വര്‍ഷങ്ങളായി കല്യാണില്‍ താമസിച്ചുവരികയായിരുന്ന എ ഒ ഡാനിയലിനെ(82) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ചൊവ്വാഴ്ച്ച രാവിലെ മുതലാണ് ഡാനിയേലിനെ കാണാതായത്. പൊലീസും കുടുംബാംഗങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ ശിര്‍ഡിയില്‍വച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കല്യാണില്‍ താമസിച്ചുവരികയായിരുന്ന എ. ഒ.ഡാനിയല്‍ കല്യാണില്‍ നിന്നും മുംബൈ മസ്ജിദ് ബന്ദറിലേക്കാണ് അന്നേ ദിവസം പോയിരുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.പന്തളം സ്വദേശിയാണ് മരിച്ച ഡാനിയൽ.

    Read More »
  • Local

    കോട്ടയത്ത് ജില്ലാ ആസൂത്രണസമിതി മന്ദിരം 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

    കോട്ടയം: ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ മേയ് 21ന് വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യും. ജില്ലാ ആസൂത്രണസമിതി മന്ദിരത്തിൽ മുഖ്യമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്യും. തുടർന്ന് നാഗമ്പടം മൈതാനിയിൽ ‘എന്റെ കേരളം പ്രദർശന വിപണന മേള’യിൽ സജ്ജമാക്കിയിട്ടുള്ള വേദിയിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ വാസവൻ അധ്യക്ഷനാകും. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ് വിശിഷ്ടാതിഥിയായിരിക്കും. സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ: വി.കെ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറിയും ജില്ലാ കളക്ടറുമായ ഡോ. പി.കെ. ജയശ്രീ റിപ്പോർട്ട് അവതരിപ്പിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ ഉമ്മൻ ചാണ്ടി, മോൻസ് ജോസഫ്, സി.കെ ആശ, മാണി സി.കാപ്പൻ, അഡ്വ. ജോബ് മൈക്കിൾ, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ, ജില്ലാ പഞ്ചായത്ത്…

    Read More »
  • Local

    സംസ്ഥാനതല പുരസ്‌കാരത്തിൽ അതിരമ്പുഴ സി.ഡി.എസിന് പ്രത്യേകപരാമർശം

    കോട്ടയം: കുടുംബശ്രീ രജത ജൂബിലി വേളയിൽ മികച്ച കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളെ (സിഡിഎസ് ) തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല മത്സരത്തിൽ കോട്ടയം ജില്ലയിലെ അതിരമ്പുഴ സി.ഡി.എസിന് പ്രത്യേക ജൂറി പരാമർശ പുരസ്‌കാരം. കുടുംബശ്രീ മിഷൻ നടത്തിയ മത്സരത്തിൽ 14 ജില്ലകളിൽനിന്ന് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലെ തെരെഞ്ഞെടുപ്പിൽ വിജയികളെ പ്രഖ്യാപിച്ചപ്പോഴാണ് അതിരമ്പുഴ സി.ഡി.എസ് ധനമേഖലയിൽ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായത്. തിരുവന്തപുരത്തു നടന്ന കുടുംബശ്രീ രജത ജൂബിലി ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പുരസ്‌കാരം കൈമാറി. കാസർകോട് ജില്ലയിലെ മുളിയാർ സി.ഡി.എസിനും പ്രത്യേക ജൂറി( കൃഷി മേഖല ) പരാമർശമുണ്ട്. ആലപ്പുഴ കഞ്ഞിക്കുഴി സി.ഡി.എസ്. ഒന്നാം സ്ഥാനവും തിരുവനന്തപുരം കോട്ടുകാൽ, വയനാട്‌വെള്ളമുണ്ട രണ്ടാം സ്ഥാനവും ശ്രീകൃഷ്ണപുരം (പാലക്കാട്) മറയൂർ(ഇടുക്കി )മൂന്നാം സ്ഥാനവും നേടി. അശരണർക്ക് കൈത്താങ്ങായി സ്‌നേഹ ബക്കറ്റ്, വേനൽ ചൂടിന് ആശ്വാസമേകാൻ ഒരുക്കിയ കുളിർമ- സംഭാര പദ്ധതി, അതിദരിദ്ര കുടുംബങ്ങളെ സി.ഡി.എസ് ഏറ്റെടുത്തത്, കുടുംബശ്രീ വനിതകൾക്ക്…

    Read More »
  • India

    അക്കൗണ്ട് ലോക്ക് ചെയ്തെന്ന് പറഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജസന്ദേശം; ലിങ്കിൽ ക്ലിക്ക് ചെയ്യരുത്

    ദില്ലി: അക്കൗണ്ട് ലോക്ക് ചെയ്തെന്ന് പറഞ്ഞ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജസന്ദേശം.ഒപ്പമുള്ള ലിങ്കില്‍ ക്ലിക് ചെയ്ത് അതില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. എന്നാൽ ബാങ്കിംഗ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടുന്ന ഇമെയിലുകള്‍/എസ്‌എംഎസ് എന്നിവയോട് ഒരിക്കലും പ്രതികരിക്കരുതെന്നും അത്തരം സന്ദേശങ്ങള്‍ [email protected] എന്ന വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

    Read More »
Back to top button
error: