LocalNEWS

സംസ്ഥാനതല പുരസ്‌കാരത്തിൽ അതിരമ്പുഴ സി.ഡി.എസിന് പ്രത്യേകപരാമർശം

കോട്ടയം: കുടുംബശ്രീ രജത ജൂബിലി വേളയിൽ മികച്ച കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളെ (സിഡിഎസ് ) തെരഞ്ഞെടുക്കുന്നതിനുള്ള സംസ്ഥാനതല മത്സരത്തിൽ കോട്ടയം ജില്ലയിലെ അതിരമ്പുഴ സി.ഡി.എസിന് പ്രത്യേക ജൂറി പരാമർശ പുരസ്‌കാരം. കുടുംബശ്രീ മിഷൻ നടത്തിയ മത്സരത്തിൽ 14 ജില്ലകളിൽനിന്ന് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലെ തെരെഞ്ഞെടുപ്പിൽ വിജയികളെ പ്രഖ്യാപിച്ചപ്പോഴാണ് അതിരമ്പുഴ സി.ഡി.എസ് ധനമേഖലയിൽ പ്രത്യേക ജൂറി പരാമർശത്തിന് അർഹരായത്.

തിരുവന്തപുരത്തു നടന്ന കുടുംബശ്രീ രജത ജൂബിലി ചടങ്ങിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പുരസ്‌കാരം കൈമാറി. കാസർകോട് ജില്ലയിലെ മുളിയാർ സി.ഡി.എസിനും പ്രത്യേക ജൂറി( കൃഷി മേഖല ) പരാമർശമുണ്ട്. ആലപ്പുഴ കഞ്ഞിക്കുഴി സി.ഡി.എസ്. ഒന്നാം സ്ഥാനവും തിരുവനന്തപുരം കോട്ടുകാൽ, വയനാട്‌വെള്ളമുണ്ട രണ്ടാം സ്ഥാനവും ശ്രീകൃഷ്ണപുരം (പാലക്കാട്) മറയൂർ(ഇടുക്കി )മൂന്നാം സ്ഥാനവും നേടി.

അശരണർക്ക് കൈത്താങ്ങായി സ്‌നേഹ ബക്കറ്റ്, വേനൽ ചൂടിന് ആശ്വാസമേകാൻ ഒരുക്കിയ കുളിർമ- സംഭാര പദ്ധതി, അതിദരിദ്ര കുടുംബങ്ങളെ സി.ഡി.എസ് ഏറ്റെടുത്തത്, കുടുംബശ്രീ വനിതകൾക്ക് വരുമാനം വർദ്ധിപ്പിക്കാൻ ഒരുക്കിയ ഫുഡ് ഫെസ്റ്റ്, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം വർദ്ധിപ്പിക്കാൻ ഡ്രൈവിംഗ് പരിശീലനം, ബാലസഭ കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തിയ വിവിധ ക്യാമ്പയിനുകൾ, മൈക്രോ ഫിനാൻസ് മേഖലയിലെ പ്രവർത്തനം-മുറ്റത്തെ മുല്ല, ബൾക്ക് ലോൺ സംവിധാനം നടപ്പാക്കി അയൽക്കൂട്ടങ്ങളെ സാമ്പത്തിക പ്രാപ്തിയിൽ എത്തിച്ചു.) തുടങ്ങി അതിരമ്പുഴ സിഡിഎസ് നടപ്പിലാക്കിയ തനത് പ്രവർത്തനങ്ങളാണു പരാമർശത്തിന് തുണച്ചത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: