LocalNEWS

കോട്ടയം ജില്ലയിലെ ആദ്യ ഡിജിറ്റൽ വില്ലേജായി ഉദയനാപുരം

കോട്ടയം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ റീസർവേ പദ്ധതിയുടെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ള 200 വില്ലേജുകളിൽപ്പെട്ട കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ ഉദയനാപുരം വില്ലേജിലെ ഡിജിറ്റൽ റീസർവേ പൂർത്തിയായി. ഒൻപതു ജില്ലകളാണ് വൈക്കം താലൂക്കിൽ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കല്ലറ, വൈക്കം, ചെമ്പ്, തലയാഴം, നടുവിലെ, കുല ശേഖരമംഗലം,വെള്ളൂർ, വെച്ചൂർ വില്ലേജുകളിൽ സർവേ ജോലികൾ പുരോഗമിക്കുകയാണ്.

ഉദയനാപുരം വില്ലേജിലെ ഭൂവുടമകൾക്ക് രേഖകൾ പരിശോധിക്കാനായി വല്ലകം സെന്റ് മേരീസ് സ്‌കൂളിൽ പ്രദർശനം ഒരുക്കിയിട്ടുണ്ട്. www.entebhoomi.kerala. gov. in എന്ന പോർട്ടലിലും പരിശോധിക്കാം. രേഖകളിൽ ആക്ഷേപമുള്ളവർ മേയ് 31 ന് മുൻപായി പ്രദർശന സ്ഥലത്ത് നേരിട്ടെത്തിയോ www.entebhoomi.kerala. gov. in എന്ന പോർട്ടൽ മുഖേനയോ അപേക്ഷ നൽകി പ്രശ്നപരിഹാരം നടത്താവുന്നതാണ്.

Back to top button
error: