IndiaNEWS

മുംബൈയിൽ കാണാതായ മലയാളി വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ:കല്യാണിൽ നിന്നും കാണാതായ മലയാളി വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി.നിരവധി വര്‍ഷങ്ങളായി കല്യാണില്‍ താമസിച്ചുവരികയായിരുന്ന എ ഒ ഡാനിയലിനെ(82) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
 ചൊവ്വാഴ്ച്ച രാവിലെ മുതലാണ് ഡാനിയേലിനെ കാണാതായത്. പൊലീസും കുടുംബാംഗങ്ങളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.തിരച്ചിലിനൊടുവില്‍ ഇന്ന് രാവിലെ ശിര്‍ഡിയില്‍വച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കല്യാണില്‍ താമസിച്ചുവരികയായിരുന്ന എ. ഒ.ഡാനിയല്‍ കല്യാണില്‍ നിന്നും മുംബൈ മസ്ജിദ് ബന്ദറിലേക്കാണ് അന്നേ ദിവസം പോയിരുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.പന്തളം സ്വദേശിയാണ് മരിച്ച ഡാനിയൽ.

Back to top button
error: