കാട്ടാക്കട: കഞ്ചാവ് ലഹരിയിൽ വയോധികൻ രണ്ടുപേരെ കത്രികകൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.പൂവച്ചല്‍ കാപ്പിക്കാട് രഞ്ചു ഭവനില്‍ വിജയന്‍(57), ആലുവിള റോഡരികത്ത് വീട്ടില്‍ അനില്‍കുമാര്‍(52) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കാപ്പിക്കാട് വടക്കിന്‍കര പുത്തന്‍വീട്ടില്‍ സുന്ദരേശനെ (72) കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ കാപ്പിക്കാട് ജങ്ഷനിലാണ് സംഭവം.ഇയാൾ കഞ്ചാവിന് അടിമയാണെന്ന് പോലീസ് പറഞ്ഞു.