LocalNEWS

കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായ മീനച്ചിൽ താലൂക്ക് തല അദാലത്ത് നാളെ

കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഭാഗമായ മീനച്ചിൽ താലൂക്ക് തല അദാലത്ത് നാളെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് നാലുമണി വരെ നടക്കുന്ന അദാലത്ത് സഹകരണ -രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായിരിക്കും.

എം.പിമാരായ തോമസ് ചാഴികാടൻ, ജോസ് കെ. മാണി, ആന്റോ ആന്റണി, എം.എൽ.എമാരായ മാണി സി. കാപ്പൻ, അഡ്വ. മോൻസ് ജോസഫ്, അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ, നഗരസഭാംഗം ബിജി ജിജോ കുടക്കച്ചിറ, പാലാ ആർ.ഡി.ഒ. പി.ജി. രാജേന്ദ്രബാബു എന്നിവർ പങ്കെടുക്കും.

Back to top button
error: