NEWSWorld

യൗവനം നിലനിർത്താൻ 17 വയസ്സുള്ള  മകന്റെ രക്തം ഉപയോഗിച്ച് പിതാവ്…!    ഈ  ടെക് വ്യവസായി യുവാവായി ജീവിക്കാന്‍ ഇതുവരെ ചിലവഴിച്ചത് കോടികൾ

    എന്നും ചെറുപ്പമായിരിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ ഒരുനാള്‍   ഏവരും  വാര്‍ധക്യത്തിലെത്തേണ്ടതുണ്ട്. എന്നിരുന്നാലും, അമേരിക്കയിലെ സംരംഭകനായ ബ്രയാന്‍ ജോണ്‍സണ്‍ ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ ആഗ്രഹിക്കുന്നു. സോഫ്റ്റ് വെയര്‍ ഡെവലപ്പറായ ബ്രയാന്‍ ജോണ്‍സണിന് യഥാര്‍ത്ഥത്തില്‍ 45 വയസുണ്ട്. ഈ പ്രായത്തില്‍ ഇദ്ദേഹത്തിന് 18 വയസായി തുടരാനാണ് ആഗ്രഹം. ഇതിനായി അദ്ദേഹം സ്വീകരിക്കുന്ന മാർഗങ്ങൾ പലതാണ്.

യൗവനം നിലനിര്‍ത്താന്‍ ബ്രയാന്‍ ജോണ്‍സണ്‍ 30 ഡോക്ടര്‍മാരുടെ ഒരു ടീമിനെ കൂടെ നിര്‍ത്തുന്നു. ഇത് മാത്രമല്ല, ചെറുപ്പമായി തുടരാന്‍ ഇദ്ദേഹം പ്രതിവര്‍ഷം രണ്ട് മില്യണ്‍ യു.എസ് ഡോളര്‍, അതായത് 16 കോടിയിലധികം രൂപ ചെലവഴിക്കുന്നു…!

Signature-ad

  ചെറുപ്പക്കാരനായി തുടരുന്നതിന് ബ്രയാന്‍ ജോണ്‍സണ്‍ 17 വയസുള്ള മകന്‍ ടാല്‍മേജിന്റെ രക്തം ഉപയോഗിച്ചു എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബ്രയാന്‍ ജോണ്‍സണ്‍ തന്റെ 70 കാരനായ പിതാവ് റിച്ചാര്‍ഡിനും മകന്‍ ടാല്‍മേജിനുമൊപ്പം ഡാളസിനടുത്തുള്ള ഒരു ക്ലിനിക്കില്‍ കഴിഞ്ഞ മാസം എത്തിയിരുന്നു. ഇവിടെ ഒരു മണിക്കൂര്‍ നീണ്ട രക്ത കൈമാറ്റ ചികിത്സയില്‍ ഈ കുടുംബം പങ്കെടുത്തു. ബ്രയാന്‍ ജോണ്‍സണ്‍ സാധാരണയായി ഒരു അജ്ഞാത ദാതാവില്‍ നിന്നാണ് പ്ലാസ്മ സ്വീകരിക്കുന്നത്, ഇത്തവണ അദ്ദേഹത്തിന്റെ മകന്‍ ടാല്‍മേജ് പിതാവിന് ഒരു ലിറ്റര്‍ സ്വന്തം രക്തം ദാനം ചെയ്തു.

ഇതില്‍ നിന്ന് ഒരു ബാച്ച് പ്ലാസ്മയും പ്ലേറ്റ്ലെറ്റും തയ്യാറാക്കി. ബ്രയാന്‍ സാധാരണ അത് മുഴുവന്‍ സ്വന്തം ശരീരത്തില്‍ കുത്തിവെക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തവണ ചെറിയ മാറ്റമുണ്ടായി. റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച്, ടാല്‍മേജിന്റെ പ്ലാസ്മ ബ്രയാന്‍ ജോണ്‍സന്റെ സിരകളിലേക്കും പിതാവ് റിച്ചാര്‍ഡിന്റെ സിരകളിലേക്കും കുത്തിവച്ചു.

കാലിഫോര്‍ണിയ നിവാസിയായ ബ്രയാന്‍ ജോണ്‍സര്‍ കോടീശ്വരനായ വ്യവസായിയാണ്. ഇദ്ദേഹം എല്ലാ ദിവസവും രാവിലെ 4.30 ന് ഉണരും, തുടര്‍ന്ന് 35 വ്യത്യസ്ത തരം വ്യായാമങ്ങള്‍ ചെയ്യുന്നു. ബ്രയാന്‍ ജോണ്‍സണ്‍ പതിവായി വൃക്ക, പ്രോസ്റ്റേറ്റ്, തൈറോയ്ഡ്, നാഡീവ്യൂഹം എന്നീ പരിശോധനകള്‍ നടത്താറുണ്ട്. അവയവങ്ങളുടെ ആരോഗ്യവും അളക്കുന്നു, ഭാരം, ബോഡി മാസ് ഇന്‍ഡക്‌സ്, കൊഴുപ്പ് എന്നിവ പരിശോധിക്കുന്നു. സ്വന്തം ശരീരം കൂടുതല്‍ യൗവനമുള്ളതാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ബ്രയാന്‍ ജോണ്‍സണ്‍ ഒരു ദിവസം 1,977 കലോറിക്കുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നു. ഉറങ്ങുമ്പോള്‍ ശരീര താപനില, രക്തത്തിലെ ഗ്ലൂക്കോസ്, ഹൃദയമിടിപ്പ്, ഓക്‌സിജന്റെ അളവ് എന്നിവയും പരിശോധിക്കാന്‍ സംഘമുണ്ട്.

Back to top button
error: