ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിൽ ഹോം ഗാർഡിന് നേരെ അതിക്രമം. പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് രഘുവിനാണ് മർദ്ദനമേറ്റത്. വേലഞ്ചിറ ശ്രീനിലയത്തിൽ വിഷ്ണുവിനെ കായംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ പരിക്കേറ്റ വിഷ്ണുവിന്റെ സുഹൃത്ത് ശ്രീലാലിനെ കനകക്കുന്ന് പൊലീസ് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇത് അന്വേഷിക്കാൻ എത്തിയതായിരുന്നു വിഷ്ണു. ഡ്രസ്സിംഗ് റൂമിൽ രോഗികളുമായി എത്തിയവരുടെ തിരക്ക് കൂടിയപ്പോൾ ഡോക്ടറിന്റെ നിർദ്ദേശപ്രകാരം വിഷ്ണു അടക്കമുള്ളവരോട് പുറത്തുനിൽക്കാൻ രഘു നിർദ്ദേശിച്ചു.ഇതേ തുടർന്ന് തർക്കം ഉണ്ടാവുകയും വിഷ്ണു, രഘുവിനെ മർദ്ദിക്കുകയുമായിരുന്നു. പൊലീസ് ഉടൻ സ്ഥലത്തെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു.
Related Articles
ആര്‍ജെഡിയെയും മാണി ഗ്രൂപ്പിനെയും നോട്ടമിട്ട് യുഡിഎഫ്; തിരുവമ്പാടി സീറ്റ് ജോസിന് നല്‍കാനും മടിയില്ല
January 5, 2025
മാനസിക വിഭ്രാന്തിയുള്ള മകന് വീടിന് തീയിട്ടു; രാത്രി ആരോരുമില്ലാതെ പെരുവഴിയില്‍ തനിച്ചായി അമ്മ
January 5, 2025
ഇന്ത്യയുടെ ടെസ്റ്റ് ലോകകപ്പ് സ്വപ്നം തകര്‍ന്നു; ബോര്‍ഡര്‍- ഗവാസ്കര്‍ ട്രോഫി 10 വര്‍ഷത്തിന് ശേഷം ഓസീസിന്
January 5, 2025
Check Also
Close
-
ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: ജനുവരി 31 വരെ അപേക്ഷിക്കാംJanuary 5, 2025