KeralaNEWS

തടി പിടിക്കാന്‍ കൊണ്ടുവന്ന നാട്ടാനയെ ആക്രമിച്ച് കാട്ടാനക്കൂട്ടം; കുത്തേറ്റ് മുന്‍കാലിനും ചെവിക്കും പരിക്ക്

പാലക്കാട് എടക്കുറിശ്ശി തമ്പുരാന്‍ചോലയില്‍ തടിപിടിക്കാനെത്തിയ നാട്ടാനയെ കാട്ടാനക്കൂട്ടം ആക്രമിച്ചു. കൊളക്കാടന്‍ മഹാദേവനെന്ന ആനയാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. കാടിറങ്ങിയ കാട്ടാനക്കൂട്ടം നാട്ടാനയെ ആക്രമിക്കുകയായിരുന്നു. കൊമ്പ് കൊണ്ടുള്ള കുത്തില്‍ ആനയുടെ മുന്‍കാലിനും ചെവിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. മണ്ണാര്‍ക്കാട് നിന്ന് ആര്‍ആര്‍ടി സംഘമെത്തിയാണ് കാട്ടാനക്കൂട്ടത്തെ തുരത്തിയത്.

പടക്കം പൊട്ടിച്ചത് ആനകളെ തിരികെ കാട് കയറ്റിയത്. ദേശീയപാതയില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് സംഭവം. പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കല്ലടിക്കോട് വനമേഖലയില്‍ നിന്നെത്തിയ ആനക്കൂട്ടമാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പ് പറയുന്നത്.

Back to top button
error: