KeralaNEWS

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ;ജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്കുനേരെ പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം

തിരുവനന്തപുരം:യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരം അക്രമാസക്തമായിജോലിക്കെത്തിയ വനിതാ ജീവനക്കാര്‍ക്കാരെ പ്രവര്‍ത്തകർ തടയുകയും കയ്യേറ്റശ്രമം നടത്തുകയുമായിരുന്നു.
സർക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ യുഡിഎഫ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിലായിരുന്നു സംഭവം.തടയാനെത്തിയ പോലീസിന് നേരെയും ആക്രമണം ഉണ്ടായി.ഇതോടെ പോലീസ് ലാത്തിവീശി പ്രവർത്തകരെ തുരത്തുകയായിരുന്നു.
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് രാവിലെ മുതന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലെ ഗേറ്റുകള്‍ വളയുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: