Month: May 2023
-
Kerala
പി.ആര്‍. ജിജോയ് കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍
തിരുവനന്തപുരം: കെ.ആര്‍.നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഡയറക്ടറായി ചലച്ചിത്ര-നാടക പ്രവര്‍ത്തകനും നടനുമായ പി.ആര്‍.ജിജോയിയെ നിയമിച്ചതായി മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. നിലവില്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എഫ്ടിഐഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുകയാണ് അദ്ദേഹം. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്‌സില്‍നിന്ന് തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സര്‍വകലാശാലയില്‍നിന്ന് റാങ്കോടെ ഡ്രാമ ആന്‍ഡ് തിയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്. 55 ചലച്ചിത്രങ്ങളിലും 40 നാടകങ്ങളിലും 25 ഹ്രസ്വചിത്രങ്ങളിലും 10 സീരിയലുകളിലും വേഷമണിഞ്ഞു. നാലു വന്‍കരകളിലായി 400 രാജ്യാന്തര നാടകമേളകളില്‍ അഭിനേതാവായി പങ്കാളിയായി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ യുവ കലാകാര സ്‌കോളര്‍ഷിപ്പും നേടിയിട്ടുള്ള ജിജോയ് 2014 മുതല്‍ എഫ്.ടി.ഐ.ഐ അധ്യാപകനാണ്. ”ഇന്ത്യക്കകത്തും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും അഭിനയ ശില്പശാലകള്‍ നയിച്ചതടക്കം അന്താരാഷ്ട്രതലത്തില്‍ പ്രവൃത്തിപരിചയമുള്ള ജിജോയിയുടെ നിയമനം കെ ആര്‍…
Read More » -
Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ
തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കുലശേഖരം സ്വദേശി അഭിഷേകിനെയാണ് (21) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്. മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എരുമപ്പെട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തൃശൂര്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ തൃശൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയത്.
Read More » -
Kerala
സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ വിജിലന്‍സ് പിടിയിൽ
കോട്ടയം: സ്വകാര്യാശുപത്രിയില്‍ പ്രാക്ടീസ് നടത്തിയ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് പിടികൂടി. പാമ്ബാടുംപാറ ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ ഷാഹിന്‍ ഷൗക്കത്തിനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ കറുകച്ചാല്‍ മേഴ്സി ആശുപത്രിയിലെ ഒപിയില്‍ നിന്നാണ് ഡോക്ടറെ പിടികൂടിയത്.രോഗിയായി വേഷം മാറിയെത്തിയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഡോ. ഷാഹിന്‍ ഷൗക്കത്തിനെ പിടികൂടിയത്. കറുകച്ചാലിന് പുറമേ ഈരാറ്റുപേട്ട, എടത്വ എന്നിവിടങ്ങളിലെ ആശുപത്രകളിലും ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നതായാണ് കണ്ടെത്തല്‍. ബുധനാഴ്ച അവധിയെന്ന് കാണിച്ചാണ് സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്തിരുന്നത്. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും. കോട്ടയം വിജിലന്‍സ് എസ്.പി. വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന
Read More » -
Kerala
‘എനിക്ക് ജോലിക്ക് പോകണം; ഞാന്‍ പോകും, മാറിനില്‍ക്കടാ’: സെക്രട്ടറിയേറ്റിനു മുന്നിൽ തന്നെ തടഞ്ഞ കോൺഗ്രസ് നേതാക്കളോട് ജീവനക്കാരി
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് വളയൽ സമരവുമായി ബന്ധപ്പെട്ട് തന്നെ തടഞ്ഞ കോൺഗ്രസ് നേതാക്കളെ കണ്ടംവഴി ഓടിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാരി. ‘എനിക്ക് ജോലിക്ക് പോകണം; ഞാന്‍ പോകും, മാറിനില്‍ക്കടാ’: സെക്രട്ടറിയേറ്റിനു മുന്നിൽ തന്നെ തടഞ്ഞ കോൺഗ്രസ് നേതാക്കളോട് ജീവനക്കാരിയുടെ ആക്രോശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പെട്ടെന്ന് തന്നെ വനിതാ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.ജീവനക്കാരി ജോലിക്കായി സെക്രട്ടറിയേറ്റിനുള്ളിലേക്ക് പോകുകയും ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് സമരം ഉദ്ഘാടനം ചെയ്തത്. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എം.എം. ഹസന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമരത്തിനു നേതൃത്വം നല്‍കുന്നുണ്ട്.പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പില്‍ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
Read More » -
Kerala
പ്രതിഷേധ വേദിയില്‍ പ്രസംഗിക്കാന്‍ തുടങ്ങവേ ദേഹാസ്വാസ്ഥ്യം; എം.കെ.മുനീര്‍ കുഴഞ്ഞു വീണു
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിനെതിരെ പ്രതിപക്ഷം നടത്തിയ സമരത്തെ അഭിസംബോധന ചെയ്യാന്‍ തുടങ്ങവേ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ എംഎല്‍എ കുഴഞ്ഞു വീണു. മൈക്കിനു മുന്നില്‍ നില്‍ക്കവേയാണ് ദേഹാസ്വാസ്ഥ്യമുണ്ടായി മുനീര്‍ കുഴഞ്ഞുവീണത്. മുനീറിനൊപ്പം വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അദ്ദേഹത്തെ പിടിച്ച് കസേരയിലിരുത്തി. തുടര്‍ന്ന് അദ്ദേഹം വേദി വിട്ടു. സി.പി.ജോണ്‍ പ്രസംഗിച്ചതിനു പിന്നാലെയാണ് മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞു. അതിനാല്‍ കസേരയില്‍ ഇരുത്തുകയായിരുന്നു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ ദുര്‍ഭരണത്തിനും അഴിമതിക്കും വിലക്കയറ്റത്തിനും നികുതികൊള്ളയ്ക്കുമെതിരെയാണ് യുഡിഎഫ് സെക്രട്ടേറിയേറ്റു മുന്നില്‍ സമരം ചെയ്യുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്‍പില്‍ ബിജെപി രാപ്പകല്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും പ്രതിപക്ഷ സമരത്തെയും തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. എംജി റോഡില്‍ വൈകുന്നേരം വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാളയത്ത് നിന്നുള്ള വാഹനങ്ങള്‍ ബേക്കറി ജംക്ഷനിലെ ഫ്ലൈ ഓവര്‍ വഴി വേണം കിഴക്കേകോട്ടയിലേക്ക് പോകാന്‍. ചാക്കയില്‍നിന്ന്…
Read More » -
India
2000 രൂപയുടെ നോട്ട് നിരോധനം കര്‍ണാടകയിലെ അഴിമതി മറയ്ക്കാൻ:തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ചെന്നൈ: 2000 രൂപയുടെ നോട്ട് നിരോധനം കര്‍ണാടകയിലെ അഴിമതി മറയ്ക്കാനാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് കർണാടകയിലേക്ക് ബിജെപി ഒഴുക്കിയത്. ഇതിനെല്ലാം കൂട്ടുനിന്ന ഡിജിപിയെ നിമിഷനേരം കൊണ്ട് സിബിഐ ഡയറക്ടറാക്കുകയും ചെയ്തു.ഇല്ലെങ്കിൽ അയാൾ അകത്താകുകയും ബിജെപി ഇത്രനാളും കർണാടകയിൽ ചെയ്തു കൂട്ടിയത് പുറത്തുവരികയും ചെയ്യുമായിരുന്നു. 500 സംശയങ്ങള്‍, 1000 ദുരൂഹതകള്‍, 2000 തെറ്റുകള്‍, കര്‍ണാടകയിലെ തോല്‍വി മറയ്ക്കാനുള്ള ഒറ്റ വഴിയേയുള്ളൂ,അതാണ് ഇതെന്നും എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
Read More » -
India
കര്‍ണാടകയിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു
സിദ്ധരാമയ്യ ഇനി കര്‍ണാടകയെ നയിക്കും. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കണ്ഠീരവ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ട് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ 10 അംഗ മന്ത്രിസഭയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത്. ജി.പരമേശ്വര, കെ. എച്ച് മുനിയപ്പ, മലയാളി കെ. ജെ ജോര്‍ജ്, എം. ബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഢി, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞാ ചടങ്ങ് നടന്ന വേദിയില്‍ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. കൂടാതെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു,…
Read More » -
Crime
ഐ.എ.എസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ലൈംഗികാതിക്രമം; ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഐഎഎസ് വനിതാ ഉദ്യോഗസ്ഥയ്ക്കെതിരെ ലൈംഗികാതിക്രം നടത്തിയ ഐ ആര്‍ എസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ശല്യപ്പെടുത്തുന്ന രീതിയില്‍ പിന്തുടരുകയും ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഡല്‍ഹി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതിക്രമം, തടഞ്ഞ് വയ്ക്കല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ തുടങ്ങിയ കുറ്റമാണ് ഐആര്‍എസ് ഉദ്യോഗസ്ഥനെതിരെ ചുമത്തിയിട്ടുള്ളത്. 2020ല്‍ കോവിഡ് സപ്പോര്‍ട്ട് ഗ്രൂപ്പില്‍ ജോലി ചെയ്യുമ്പോഴാണ് പ്രതിയായ ഐആര്‍എസ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടതെന്ന് ഐഎഎസ് ഉദ്യോഗസ്ഥ പറഞ്ഞു. താല്‍പര്യമില്ലെന്ന് പറഞ്ഞ ശേഷവും നിരന്തരമായി ശല്യം ചെയ്തു. ഭാര്യയെ ശല്യം ചെയ്യരുതെന്ന് ഉദ്യോഗസ്ഥയുടെ ഭര്‍ത്താവ് താക്കീത് നല്‍കിയിരുന്നെങ്കിലും ഐആര്‍എസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായില്ല. നിരന്തരമായി പ്രതി സന്ദേശങ്ങള്‍ അയക്കുകയും കാണണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ഉദ്യോഗസ്ഥയുടെ ഓഫീസിലെത്തി ഐആര്‍എസ് ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തി അതിക്രമം നടത്താന്‍ ശ്രമിച്ചു. പിന്നാലെയാണ് ഉദ്യോഗസ്ഥ പോലീസില്‍ പരാതി നല്‍കിയത്.
Read More » -
Kerala
അരിക്കൊമ്പനായി പണപ്പിരിവ്; തട്ടിയെടുത്തത് ലക്ഷങ്ങള്‍
പാലക്കാട്: ചിന്നക്കനാലില്‍ ഭീതി വിതച്ചതിനെ തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് തുറന്നുവിട്ട കാട്ടാന അരിക്കൊമ്പനായി പണപ്പിരിവെന്ന് റിപ്പോര്‍ട്ട്. ആനയെ ചിന്നക്കനാലിലേക്ക് തിരികെ എത്തിക്കാനായി കേസ് നടത്തുമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപയാണ് പരിച്ചെടുത്തിരിക്കുന്നത്. ഏകദേശം എട്ട് ലക്ഷേ രൂപയോളം ഇത് വരെ പിരിച്ചെടുത്ത് കഴിഞ്ഞു. വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയാണ് തട്ടടിപ്പ്. അരിക്കൊമ്പന് വേണ്ടി ട്രസ്റ്റ് രൂപീകരിക്കാനും നീക്കമുണ്ടെന്നും സന്ദേശത്തിലുണ്ട്.വാട്സ്ആപ്പ് സന്ദേശം ശ്രദ്ധയില്‍പ്പെട്ട ഗ്രൂപ്പിലെ ചിലരാണ് പോലീസില്‍ പരാതി നല്‍കിയത്. നേരത്തെ അണക്കരയില്‍ അരിക്കൊമ്പനായി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചിരുന്നു. കാട് മൃഗങ്ങള്‍ക്കുള്ളതാണ് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അണക്കര ബി സ്റ്റാന്‍ഡിലെ ഒരുപറ്റം ഓട്ടോറിക്ഷ തൊഴിലാളികള്‍ അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപവത്കരിച്ചത്. ചിന്നക്കനാലിലെ അരിക്കൊമ്പന്റെ ആവാസ മേഖലയില്‍ മനുഷ്യന്‍ കടന്നു കയറുകയും അന്യായമായി ആനയെ പിടികൂടി നാടുകടത്തുകയും ചെയ്തതിലുള്ള പ്രതിഷേധം കൂടിയാണ് ഫാന്‍സ് അസോസിയേഷന് പിന്നിലെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.
Read More » -
Kerala
അരിക്കൊമ്പന്‍ അരി ചാമ്പുന്നത് പോലെ ഇരട്ടച്ചങ്കന്‍ കേരളം ചാമ്പുന്നു: കെ. സുധാകരന്‍
തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരിഹാസവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. കാട്ടാനകളായ അരിക്കൊമ്പന്‍ അരിയും ചക്കക്കൊമ്പന്‍ ചക്കയും മോഷ്ടിച്ചുകൊണ്ടുപോകുന്നതും പോലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഖജനാവ് കൊള്ളയടിക്കുകയാണെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം. ”അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ എന്നൊരു ട്രോള്‍ കണ്ടു ഞാന്‍. എത്ര യാഥാര്‍ഥ്യമാണത്. അതൊരു തമാശയിലാണ് ട്രോള്‍ വന്നതെങ്കിലും യാഥാര്‍ഥ്യമല്ലേയത്? അരിക്കൊമ്പന്‍ അരിയടിച്ചുകൊണ്ടുപോകുന്നു. ചക്കക്കൊമ്പന്‍ ചക്കയടിച്ചുകൊണ്ടുപോകുന്നു. പിണറായി വിജയന്‍ ഖജനാവ് അടിച്ചുകൊണ്ടുപോകുന്നു. എത്രസാമ്യം”, കെ. സുധാകരന്‍ പരിഹസിച്ചു. നിലിവിലെ സമരത്തിന് സമാധാനത്തിന്റെ മുഖമാണെന്നും എല്ലായ്പ്പോഴും യു.ഡി.എഫ്. സമാധാനത്തിന്റെ പ്രവാചകന്മാരായി നില്‍ക്കില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. ”പ്രക്ഷോഭങ്ങള്‍ക്ക് പല മുഖങ്ങളുണ്ട്. ഇത് സമാധാനത്തിന്റെ മുഖമാണ്. ഇടതുപക്ഷ സര്‍ക്കാരിനോട് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, എല്ലായ്പ്പോഴും ഐക്യജനാധിപത്യമുന്നണി സമാധാനത്തിന്റെ പ്രവാചകന്മാരായി നില്‍ക്കും എന്ന് നിങ്ങള്‍ കരുതരുത്. പ്രകോപിതരാകുന്ന…
Read More »