KeralaNEWS

വിദ്യാർത്ഥികളുടെ കൺസെഷൻ; മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസുകളിലും കെഎസ്ആർടിസി ബസുകളിലും സർക്കാർ നിശ്ചയിച്ചിരിക്കുന്ന സൗജന്യ നിരക്കിൽ യാത്ര ചെയ്യാൻ അവകാശമുണ്ടെന്നും ഇത് നിഷേധിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും കേരളാ പൊലീസ് അറിയിച്ചു.

പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് അവർ യുണിഫോമിലാണെങ്കിൽ സ്വകാര്യ ബസുകളിൽ നിബന്ധനകൾക്ക് വിധേയമായി കൺസെഷൻ അനുവദിക്കേണ്ടതാണ്.കൂടാതെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്ന് ലഭിക്കുന്ന കൺസെഷൻ ഐഡന്റിറ്റി കാർഡ് ഉള്ള എല്ലാ വിദ്യാർത്ഥികൾക്കും കൺസെഷൻ അനുവദിക്കേണ്ടതാണെന്നും സ്കൂൾ പ്രവൃത്തി ദിവസങ്ങളിലെല്ലാം ഇത് ബാധകമാണെന്നും അധികൃതർ അറിയിച്ചു.

 

കൺസെഷൻ ആവശ്യപ്പെടുന്ന വിദ്യാർത്ഥികളെ പരസ്യമായി അപമാനിക്കുക, മോശമായി പെരുമാറുക, ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടുന്നതുവരെ വിദ്യാർത്ഥികളെ ബസിനു വെളിയിൽ നിർത്തുക, സീറ്റിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുക ഇത്തരം സംഭവങ്ങളൾ ശിക്ഷ അർഹിക്കുന്നതാണെന്നും മുന്നറിയിപ്പുണ്ട്.

 

വിദ്യാർത്ഥികളുടെ, യാത്രക്ക്, തടസ്സം,സൃഷ്ടിക്കുക കൺസഷൻ, നൽകാതിരിക്കുക, അപമാര്യാദയായി, പെരുമാറുക, എന്നിവ ഉണ്ടായാൽ മോട്ടോർ വാഹനവകുപ്പിലും അറിയിക്കാം

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: