തൃശൂർ:തമിഴ്നാട്ടിൽ നിന്നും ചേലക്കരയിലേക്കു വീണ്ടും കൂട്ടത്തോടെ ആനകൾ എത്തിത്തുടങ്ങിയതായി റിപ്പോർട്ട്.
വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ പാലക്കാട് ദേശീയ പാതയിലെ കുതിരാൻ മല മുതൽ വാഴാനി, അസുരൻകുണ്ട്, ചേലക്കര, കാളിയറോഡ് എളനാട് ഭാഗങ്ങൾ പൂർണമായും കൊടും വനപ്രദേശമായിരുന്നു.തമിഴ്നാട്ടി ലെ ഷോലയാർ വനത്തിൽ നിന്നും ചിമ്മിനി, പീച്ചി, കുതിരാൻ, വാഴാനി, അസുരൻകുണ്ട് കാടുകൾ വഴി ചേലക്കരയുടെ വിവിധ വനപ്രദേശങ്ങളിലേക്ക് ആനകൾ സ്ഥിരം സഞ്ചരിച്ചിരുന്ന ധാരാളം ആനത്താരകളും ഇവിടെയുണ്ടായിരുന്നു.എന്നാൽ കുതിരാൻ കാട് വെട്ടി തൃശ്ശൂർ പാലക്കാട് ദേശീയ പാത നിർമിച്ചതോടെ കുതിരാൻ മലയിൽ വെച്ച് ഈ ആനത്താര ഭേദിക്കപ്പെട്ടു.പിന്നീട് കുതിരാൻ മല തുരന്ന് ടണൽ നിർമിക്കുകയും വാഹനങ്ങൾ ടണലിനുള്ളിലൂടെ കടത്തിവിടുകയും ചെയ്തത്തോടെ, പഴയ പാത വഴി ഇപ്പോൾ വീണ്ടും ആനകൾ എത്തിത്തുടങ്ങുകയായിരുന്നു.
..
ഷോലയാർ,ചിമ്മിനി,പീച്ചി വനമേഖലയിൽ നിന്നും കുതിരാൻ വഴി വാഴാനി അസുരൻ കുണ്ട് ചേലക്കര കളിയാറോഡ് എളനാട് വരെ ഇത്തരത്തിൽ ആനകൾ എത്തിയതായാണ് വിവരം.
വാഴാനി അസുരൻകുണ്ട് വന മേഖലകളിൽ ആനകൾ എത്തുന്നതിന്റെ ചിത്രങ്ങളാണ് ഒപ്പം കൊടുത്തിരിക്കുന്നത്.