KeralaNEWS

സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിത്തം;എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരില്‍ രാജസ്ഥാൻ പെണ്‍കുട്ടിയും 

തൃശൂർ: ‍ സർക്കാർ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയവരില്‍ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയും.
തൃശൂർ ചെന്പുചിറ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ആരതി ജാന്‍ഗിഡ് ആണ് ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയത്.
ടൈല്‍ പണിക്കായി കേരളത്തിലെത്തി കൊരേച്ചാലില്‍ താമസിക്കുന്ന രാജസ്ഥാനിലെ സാവയ്മാധവ് ഗ്രാമത്തിലെ മുകേഷ്-മമത ദന്പതികളുടെ മകളാണ് ആരതി ജാന്‍ഗിഡ്.ഒന്നാംക്ലാസ് മുതല്‍ ഇതേ വിദ്യാലയത്തില്‍ തന്നെയാണ് ആരതി പഠിച്ചത്.

ആറു മക്കളുള്ള മുകേഷ് -മമത ദന്പതികളുടെ അഞ്ചാമത്തെ കുട്ടിയാണ് ആരതി.ആരതിയുടെ ഇളയ സഹോദരന്‍ ചെന്പുച്ചിറ സ്കൂളില്‍ ഒന്പതാംക്ലാസിലാണ്.ഇതേ സ്കൂളില്‍ പ്ലസ് വണിന് സയന്‍സ് ഗ്രൂപ്പ് എടുക്കണമെന്നാണ് ആരതിയുടെ ആഗ്രഹം.

Back to top button
error: