Month: May 2023

  • Crime

    വീട്ടുകാര്‍ ഉറങ്ങികിടക്കവെ വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് വന്‍ കവര്‍ച്ച; പത്തു പവനും രണ്ടു ലക്ഷവും നഷ്ടപ്പെട്ടു

    കണ്ണൂര്‍: ന്യൂമാഹി പുന്നോല്‍ റെയില്‍വെ ഗേറ്റിന് സമീപം വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് വന്‍ കവര്‍ച്ച. പത്തു പവന്റെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ ന്യൂമാഹി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പുന്നോല്‍ ദേശീയ പാതയില്‍ റെയില്‍വേ ഗേറ്റിന് സമീപം മാപ്പിള സ്‌കൂളിനടുത്തുള്ള സുലേഖയുടെ ഉടമസ്ഥതയിലുള്ള സബിനാ സെന്ന വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇവിടെ നിന്നും പത്തു പവന്‍ സ്വര്‍ണാഭരണങ്ങളും 180,000 രൂപയും കവര്‍ന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കവര്‍ച്ച നടന്നത്. ഇരുനില വീട്ടില്‍ കവര്‍ച്ച നടത്തിയത് രണ്ടംഗ സംഘമാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഉറങ്ങികിടക്കുകയായിരുന്ന സുലേഖയുടെ കഴുത്തിലെ ചെയിന്‍ പൊട്ടിക്കുന്നതിനിടെയില്‍ ഇരുവരും തമ്മില്‍ പിടിവലി നടന്നിരുന്നു. പിടിവലിയില്‍ പൊട്ടിച്ചെടുത്ത ചെയിനിന്റെ ഒരു ഭാഗം സുലേഖയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടെയില്‍ മറ്റൊരാള്‍ അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും കവര്‍ന്നിരുന്നു. വീട്ടില്‍ നിന്നും ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും കവര്‍ച്ചക്കാര്‍ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ ന്യൂമാഹി പോലീസെത്തി പരിശോധന…

    Read More »
  • Kerala

    മലബാര്‍ എക്‌സ്പ്രസിന് ഏഴിമല റെയില്‍വേ സ്‌റ്റേഷന് സമീപം കല്ലേറ് 

    പയ്യന്നൂര്‍: മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന് ഏഴിമല റെയില്‍വേ സ്‌റ്റേഷന് സമീപം കല്ലേറ്.സംഭവത്തിൽ റയിൽവെ സംരക്ഷണസേനയും പോലീസും അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാത്രി എട്ടേകാലോടെയായിരുന്നു സംഭവം.സ്ലീപ്പര്‍ കോച്ചിലേക്കാണ് കല്ലേറുണ്ടായത്.കല്ലേറില്‍ ആര്‍ക്കും പരിക്കില്ല.യാത്രക്കാരാണ് ഈ വിവരം റെയില്‍വേ സംരക്ഷണസേനയെ അറിയിച്ചത്. ഇതേ തുടര്‍ന്ന് റെയില്‍വേ സംരക്ഷണ സേന എസ്‌ഐ കെ.വി. ഉമേശനും സംഘവും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.പയ്യന്നൂര്‍ പോലീസും സംഭവ സ്ഥലത്തെത്തിയിരുന്നു.

    Read More »
  • Kerala

    തെങ്കാശിയിൽ നിന്നും വിളിച്ചു പറഞ്ഞ് മാറ്റി വച്ച ലോട്ടറി ടിക്കറ്റിന് 70 ലക്ഷം

    കൊച്ചി: വിളിച്ചു പറഞ്ഞ് മാറ്റി വച്ച ലോട്ടറി ടിക്കറ്റിന് 70 ലക്ഷം സമ്മാനമടിച്ചു.40 രൂപയുടെ ലോട്ടറി ടിക്കറ്റ് ഫോണിലൂടെ കടം പറഞ്ഞു വാങ്ങിയ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ക്കാണ് 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കേരള ലോട്ടറി നിര്‍മല്‍ (എന്‍പി 205122) എന്ന ടിക്കറ്റിനാണ് സമ്മാനമടിച്ചത്.ടാങ്കര്‍ ഡ്രൈവറായ തെങ്കാശി സ്വദേശി ചിന്ന ദുരൈയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ആഴ്ചയില്‍ 5 ദിവസവും കരിമുകളില്‍ നിന്നു ലോട്ടറി എടുക്കാറ് പതിവാണ്. അങ്ങനെ ചിന്ന ദുരൈ വെള്ളിയാഴ്ച രാവിലെ ലോട്ടറി വില്‍പനക്കാരന്‍ ഷിജുവിനെ വിളിച്ച്‌ ടിക്കറ്റുകള്‍ ഏതൊക്കെ ഉണ്ടെന്നു ചോദിച്ചു. 5122 അവസാനിക്കുന്ന 4 ടിക്കറ്റുകളും കൂടാതെ 8 ടിക്കറ്റുമെടുത്തു. വൈകുന്നേരം ഫലം വന്നയുടന്‍ സമ്മാന വിവരം ഷിജു ഫോണില്‍ വിളിച്ച് ചിന്നദുരൈയെ അറിയിക്കുകയായിരുന്നു.കരിമുകള്‍ കാവിലമ്മ ലക്കി സെന്റര്‍ ഉടമ ധനേഷ് ചന്ദ്രനും വില്‍പനക്കാരന്‍ മോറയ്ക്കാല പള്ളിമോളത്ത് പി.വി.ഷിജുവും ചേര്‍ന്നു സമ്മാനാര്‍ഹമായ ടിക്കറ്റ് ചിന്നദുരൈയ്ക്ക് കൈമാറി.

    Read More »
  • Movie

    മലയാളിക്ക് ഭാവരാഗങ്ങളുടെ ഋതുപ്പെയ്ത്ത് സമ്മാനിച്ച താരരാജകുമാരന്, മോഹൻലാലിന് ഇന്ന് പിറന്നാൾ

    ജിതേഷ് മംഗലത്ത്    ലാലിനെക്കുറിച്ച് എപ്പോഴൊക്കെ എഴുതാറുണ്ട്…? കൃത്യമായൊരുത്തരമില്ല എന്നതാണ് സത്യം. ഓർക്കുമ്പോഴൊക്കെ എഴുതാറുണ്ട്. കാക്കത്തൊള്ളായിരം വട്ടം കണ്ടുശീലിച്ച നിമിഷങ്ങളോരോ തവണ പുനർസന്ദർശനം നടത്തുമ്പോൾ ലഭിക്കുന്ന പുതുമകളെ, വജ്രക്കഷണങ്ങളെ കണ്ടുകിട്ടുന്ന ദിവസങ്ങളിലൊക്കെയും എഴുതാറുണ്ട്. എഴുതാനൊന്നുമില്ലാതെ വലയുന്ന ദിവസങ്ങളിൽ കണ്ണൊന്നടയ്ക്കുമ്പോൾ അക്ഷരപ്രവാഹവുമായി ആ മുഖം ഓർമ്മയുടെ സിരാപടലങ്ങളെ നനയ്ക്കാറുണ്ട്. മലയാളികളുടെ ലാലേട്ടന്റെ, മോഹൻലാലിന്റെ ജന്മദിനമാണ് ഇന്ന്…! മോഹൻലാൽ…! എത്രയൊക്കെ എതിർത്താലും, എത്രയൊക്കെ എഴുതിത്തള്ളിയാലും ലാൽ മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ശീലങ്ങളിലൊന്നാണ്. ഇടയ്ക്കു ചിന്തിക്കാറുണ്ട്, ആയിരക്കണക്കിന് അഭിനേതാക്കൾ അരങ്ങു തകർത്തിട്ടുള്ള നമ്മുടെ ചലച്ചിത്ര മേഖലയിൽ ലാലിനുമാത്രം ലഭിക്കുന്ന, ലഭിച്ചിട്ടുള്ള ലാളനയ്ക്ക് കാരണമെന്തായിരിക്കും? ഉത്തരങ്ങളിലൊന്ന് ആ പേര് തന്നെയാണ്. ലകാരത്തിന്റെ ഇരട്ടിപ്പിൽ ചേർക്കപ്പെടുന്ന മോഹന ഭാവത്തിലാണ് ആ നടന്റെ പേര് അടയാളപ്പെടുന്നത്. ലാൽ എന്ന, പ്രത്യക്ഷത്തിൽ യാതൊരു മലയാളിത്ത ഭാവവും പേറാത്ത ഒരു വാക്ക് ഏറ്റവും പ്രിയതരരാഗങ്ങളിലൊന്നിനോട് ചേരുമ്പോൾ ലഭിക്കുന്ന കോൺട്രാസ്റ്റിലാണ് മോഹൻലാലെന്ന നാമം സുന്ദരമാകുന്നത്. മറ്റൊരു അഭിനേതാവിനും ഇത്തരമൊരു സൗഭാഗ്യം ലഭിച്ചിട്ടുണ്ടാവില്ല. ലാലിനെ മലയാളികളുടെ…

    Read More »
  • Kerala

    തിരുവനന്തപുരം മെഡിക്കൽ കോളജിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

    തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വയോധികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി മുരളീധരന്‍ (76) ആണ് വാര്‍ഡിനുള്ളില്‍ തൂങ്ങിമരിച്ചത്. യൂറോളജി വാര്‍ഡില്‍ രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു മുരളീധരന്‍.പുലര്‍ച്ചെ നാല് മണിയോടെ കൂടെയുണ്ടായിരുന്നവര്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോഴാണ് മുരളീധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.   പ്രോസ്‌റ്റേറ്റ് സംബന്ധമായ അസുഖത്തിനാണ് മുരളീധരൻ ചികിത്സ തേടിയത്.ശസ്ത്രക്രിയ അടക്കം നിശ്ചയിച്ചിരുന്നു. രോഗത്തെക്കുറിച്ചുള്ള മാനസിക വിഷമം മൂലമാകാം ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

    Read More »
  • Kerala

    കേരളത്തിലെ ആദ്യ സിഖ് ഗുരുദ്വാര തിരുവനന്തപുരത്ത് ഒരുങ്ങുന്നു

    തിരുവനന്തപുരം:കേരളത്തിലെ ആദ്യ സിഖ് ഗുരുദ്വാര തിരുവനന്തപുരത്ത് ഒരുങ്ങുന്നു.തിരുവനന്തപുരം കിള്ളിപ്പാലത്താണ് ഗുരുനാനക് ദര്‍ബാര്‍ ഗുരുദ്വാര ഉയരുന്നത്. 4,295 ചതുരശ്രഅടിയിലാണ് നിര്‍മാണം. ഒരു കോടി രൂപയാണ് പ്രാരംഭഘട്ട നിര്‍മാണ ചെലവ്.ഗുരുദ്വാര നിര്‍മാണത്തിനായി 30 വര്‍ഷത്തേക്ക് സ്ഥലം പാട്ടത്തിന് നല്‍കാന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.ആദ്യം തിരുമലയിലാണ് സ്ഥലം അനുവദിച്ചിരുന്നതെങ്കിലും പിന്നീട് കിള്ളിപ്പാലത്തെ 25 സെന്റ് സ്ഥലം പാട്ടത്തിന് നല്‍കുകയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ 25ഓളം സിഖ് കുടുംബങ്ങള്‍ക്ക് ഒത്തുകൂടാനും പ്രാര്‍ഥിക്കാനും ഗുരുദ്വാര വേണമെന്ന നിരന്തരമായ ആവശ്യം പരിഗണിച്ചാണ് തീരുമാനം.നിര്‍മ്മാണത്തിനായി സിഖ് കുടുംബങ്ങള്‍ ചേര്‍ന്ന് ഗുരുനാനക് ദര്‍ബാര്‍ അസോസിയേഷന്‍ എന്ന കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്.

    Read More »
  • Kerala

    ജില്ലാ ആശുപത്രിയിലെ എക്സ്റേ യൂണിറ്റ് എലി കടിച്ചു നശിപ്പിച്ചു; പാലക്കാട്ടെ ഡയഗ്നോസ്റ്റിക് സെന്ററുകൾക്ക് ചാകര, ഡോക്ടർമാരും ഹാപ്പി

    പാലക്കാട്: ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളെ എക്സ് റേ എടുക്കാൻ പറഞ്ഞുവിടുന്നത് സമീപത്തെ മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററുകളിലേക്ക്.എക്സ്റേ യൂണിറ്റ് എലി കടിച്ചു നശിപ്പിച്ചതാണ് കാരണം. 2021 മാര്‍ച്ച്‌ 3 നാണ് സംസങ് കമ്ബനി പോര്‍ട്ടബിള്‍ ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് ജില്ലാ ആശുപത്രിക്ക് സൗജന്യമായി നല്‍കിയത്.അതേവര്‍ഷം ഒക്‌ടോബര്‍ 21 ന് തന്നെ എലികടിച്ച്‌ യൂണിറ്റ് കേടായി.രണ്ടു വർഷം കഴിഞ്ഞിട്ടും നന്നാക്കാൻ കഴിയാതെ വന്നതോടെ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർക്ക് ചാകരയാണ്.കൃത്യം 30-ാം തീയതി തന്നെ കമ്മീഷൻ കൈകളിലെത്തും. സൗജന്യമായി ലഭിച്ച 92.63 ലക്ഷം രൂപയുടെ യൂണിറ്റ് ഇനി ശരിയാക്കണമെങ്കിൽ 30 ലക്ഷം രൂപ വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്.വ്യാപകമായ പരാതി ഉയര്‍ന്നതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

    Read More »
  • Kerala

    ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകൾക്ക് വിലക്ക്

    തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതുസംബന്ധിച്ച്‌ നേരത്തെ ഉത്തരവുണ്ടായിരുന്നെങ്കിലും  പാലിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.   ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കുമല്ലാതെ ക്ഷേത്രങ്ങളില്‍ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ല. ആയുധം ഉപയോഗിച്ചോ അല്ലാതെയോ ഉള്ള കായിക പരിശീലനത്തിനും മാസ് ഡ്രില്ലിനും ക്ഷേത്രത്തിന്റെ സാധനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുകയും മേലുദ്യോഗസ്ഥരെ വിശദാംശങ്ങള്‍ അറിയിക്കുകയും വേണം. ശാഖാപ്രവര്‍ത്തനം തടയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു.

    Read More »
  • Kerala

    പൊന്നമ്പലമേട്ടിലെ അനധികൃത പൂജ; കുമളി സ്വദേശിയായ ഇടനിലക്കാരന്‍ അറസ്റ്റില്‍

    പത്തനംതിട്ട: ശബരിമല മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുമളി സ്വദേശി ചന്ദ്രശേഖരന്‍ (കണ്ണന്‍) ആണ് കട്ടപ്പനയില്‍ അറസ്റ്റിലായത്. പൂജയ്‌ക്കെത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാരായ രാജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി ബന്ധപ്പെടുത്തിയതു ചന്ദ്രശേഖരനാണ്. കറുപ്പയ്യ, സാബു മാത്യു എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. 3000 രൂപ കൈപ്പറ്റിയാണ് ഇവര്‍ നാരായണന്‍ സ്വാമിയെ സംരക്ഷിത വനംമേഖലയിലേക്ക് കയറ്റിവിട്ടത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രശേഖരന്‍ പിടിയിലായത്. ഇയാള്‍ കട്ടപ്പനയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വനംപാലകരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നാണ് വിവരം. ഇയാളുടെ അറസ്റ്റോടെ കൂടുതല്‍ വിവരം ലഭിക്കുമെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.

    Read More »
  • Kerala

    എസ്എസ്എല്‍സിക്ക് വലിയ വിജയം; മലപ്പുറത്ത് തുടര്‍പഠനം ചോദ്യചിഹ്നമായി 21,812 കുട്ടികള്‍

    മലപ്പുറം: എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ച മലപ്പുറം ജില്ലയില്‍, ഇത്തവണയും 28 ശതമാനം പേര്‍ക്ക് ഉന്നത പഠനത്തിന് സീറ്റുകളില്ല. 77,000ലധികം കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സീറ്റുകളുടെ കുറവ് നികത്തണമെന്ന ആവശ്യമായി പ്രതിഷേധം ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ ഉള്‍പ്പെടെ 44,740 പ്ലസ് വണ്‍ മെറിറ്റ് സീറ്റുകളാണ് മലപ്പുറം ജില്ലയിലുള്ളത്. ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത് 77,827 കുട്ടികളും. അണ്‍ എയ്ഡഡ്, പോളിടെക്‌നിക്, ഐടിഐ ഉള്‍പ്പെടെയുള്ള ഉപരി പഠന സാധ്യതകളെല്ലാം ഉപയോഗിച്ചാലും 56,015 സീറ്റുകളാണ് ആകെയുള്ളത്. 21,812 കുട്ടികള്‍ക്ക് നിലവിലെ സ്ഥിതി പ്രകാരം സീറ്റു ലഭിക്കില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി സര്‍ക്കാര്‍ നിയോഗിച്ച വി.കാര്‍ത്തികേയന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ആവശ്യം. സിബിഎസ്ഇ, ഐസിഎസ്ഇ ഫലങ്ങളും വരുന്നതോടെ ജയിക്കുന്ന കുട്ടികളും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളില്‍നിന്ന് വരുന്ന കുട്ടികളും സേ പരീക്ഷയില്‍ വിജയിക്കുന്ന കുട്ടികളും ചേരുന്നതോടെ മലപ്പുറത്ത്…

    Read More »
Back to top button
error: