KeralaNEWS

കണ്ണൂരിൽ നിന്നും കോട്ടയത്ത് നിന്നും ബംഗളൂരിലേക്ക് വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കണം

ബംഗളൂരു: കണ്ണൂരിൽ നിന്നും കോട്ടയത്ത് നിന്നും ബംഗളൂരിലേക്ക് വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കണമെന്ന്  ആവശ്യം.ബംഗളൂരു മലയാളികളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

എത്ര ട്രെയിൻ ഉണ്ടെന്നു പറഞ്ഞാലും ബാംഗ്ലൂരിൽ നിന്നു നാട്ടിലെത്തുവാൻ ഇത്തിരി പാടാണെന്ന് അവർ പറയുന്നു .നീണ്ട വാരാന്ത്യങ്ങളിയും പൊതു അവധി ദിവസങ്ങളിലെയും ട്രെയിൻ / ബസ് ടിക്കറ്റുകൾ ആഴ്ചകൾക്കു മുന്‍പേ തീർന്നിക്കും.സ്വകാര്യ ബസുകളിൽ സീറ്റ് ഉണ്ടെങ്കിൽപ്പോലും ഉയർന്ന നിരക്കായിരിക്കും ഈടാക്കുക.

വേനലവധിയിലും കാര്യങ്ങൾ ഇതുപോലെ തന്നെയാണ്.ബാംഗ്ലൂരിൽ നിന്നു കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും യാത്രകൾ ക്ലേശകരം തന്നെയാണ്.യാത്രക്കാർ കൂടുതലാകുന്ന സാഹചര്യം പരി​ഗണിച്ച് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നാണ് ആവശ്യം.
 ബംഗളൂരു മലയാളികൾ ഈ‌ ആവശ്യം നിരന്തരം ഉയർത്തുന്നുണ്ടെങ്കിലും ദക്ഷിണ റെയിൽവേയുടെ ചെന്നൈ ലോബി അത് മുഖവിലയ്ക്ക് എടുക്കാറില്ലെന്നതാണ് വാസ്തവം.സ്വകാര്യ ബസുകളെ സഹിയിക്കാനാണ് റയിൽവേയുടെ ഈ നടപടി എന്നാണ് പരക്കെയുള്ള ആക്ഷേപം.
കണ്ണൂരിൽ നിന്നും കോട്ടയത്ത് നിന്നും ബംഗളൂരിലേക്ക് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
അതിവേഗം നഗരവത്കരിക്കപ്പെടുന്ന കേരളം പോലൊരു സംസ്ഥാനത്ത് മെച്ചപ്പെട്ട ഗതാഗത പദ്ധതികള്‍ കൂടിയേ തീരൂവെന്നും കെ-റയിൽ അനുവദിക്കാത്ത സാഹചര്യത്തിൽ കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിക്കണമെന്നും തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിന്റെ ഉത്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി‌യോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Back to top button
error: