CrimeNEWS

കൊച്ചിയില്‍ പോലീസുകാരന്റെ കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചു; നിര്‍ത്താതെ പോയിട്ടും നടപടിയില്ല

കൊച്ചി: പോലീസ് ഉദ്യോഗസ്ഥന്റെ കാര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയെന്ന് പരാതി. എറണാകുളം ഹാര്‍ബര്‍ പാലത്തില്‍ വച്ച് കഴിഞ്ഞ ദിവസമാണ് കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചത്. ബൈക്കോടിച്ചിരുന്ന യുവാവ് ശരീരമാസകലം പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ചുള്ളിക്കല്‍ സ്വദേശി വിമലിനാണ് അപകടമുണ്ടായത്. റോഡില്‍ ചോരയൊലിച്ചു കിടന്ന വിമലിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റ യുവാവിനെ ശ്രദ്ധിക്കാതെ മുന്നോട്ട് പാഞ്ഞ കാര്‍ രണ്ടു കിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് നിര്‍ത്തിയത്. ബൈക്കിലെത്തിയ രണ്ടുപേര്‍ അപകടവിവരം അറിയിച്ചപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ തട്ടിക്കയറി. സംഭവത്തില്‍ വിമല്‍ തോപ്പുംപടി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

 

 

Back to top button
error: