IndiaNEWS

പുതിയ നോട്ട് അച്ചടിക്കാൻ ചെലവിട്ടത് 21,000 കോടി രൂപ !!

ന്യൂഡൽഹി:നോട്ടുനിരോധനത്തിനുശേഷം പുതിയ നോട്ട് അച്ചടിക്കാന്‍ ചെലവിട്ടത് 21,000 കോടി രൂപ !!
കള്ളപ്പണം തടയാനെന്ന പേരിൽ ആയിരുന്നെങ്കിലും 15,44,000 കോടി രൂപ മൂല്യം വരുന്ന നോട്ടുകൾ നിരോധിച്ച സ്ഥാനത്ത് തിരിച്ചെത്തിയത് 16,000 കോടി രൂപയുടെ നോട്ടുകള്‍ മാത്രം.
പുതിയ നോട്ടുകളുടെ വലിപ്പവ്യത്യാസം കാരണം എടിഎം അറകള്‍ പുനഃക്രമീകരിക്കാനും ബാങ്കുകള്‍ക്കും വന്‍തോതില്‍ പണം ചെലവിടേണ്ടിവന്നു. ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍ വേറെ. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങള്‍ ബാങ്കുകളിലേയ്ക്ക് പ്രവഹിച്ചു. ശാഖകള്‍ക്ക് മുന്നില്‍ ഉറക്കമിളച്ച്‌ വരിനിന്നവരില്‍ ഒട്ടേറെപേര്‍ കുഴഞ്ഞുവീണ് മരിക്കപോലും ഉണ്ടായി.
2016 നവംബർ 8-ന് ആയിരുന്നു നോട്ട് നിരോധനം.മഹാത്മാഗാന്ധി സീരീസിലെ എല്ലാ ₹500 , ₹1,000 നോട്ടുകളും അസാധുവാക്കിയതായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.അസാധുവാക്കിയ നോട്ടുകൾക്ക് പകരമായി 500, 2000 രൂപയുടെ പുതിയ നോട്ടുകൾ പിന്നീട് പുറത്തിറക്കി.അതിൽ 2000 രൂപയുടെ നോട്ടാണ് ഇപ്പോൾ വീണ്ടും നിരോധിക്കുന്നത്.
 
നോട്ട് നിരോധനം പണരഹിത ഇടപാടുകൾ വർദ്ധിപ്പിക്കുമെന്നും നിയമവിരുദ്ധ പ്രവർത്തനത്തിനും ഭീകരതയ്ക്കും ഫണ്ട് നൽകുന്നതിന് കള്ളപ്പണവും കള്ളപ്പണവും ഉപയോഗിക്കുന്നത് കുറയ്ക്കുമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് അവകാശപ്പെട്ടിരുന്നത്. 
 
നോട്ട് അസാധുവാക്കലിനെ തുടർന്നുള്ള മാസങ്ങളിൽ നീണ്ടുനിന്ന പണക്ഷാമം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലുടനീളം കാര്യമായ തടസ്സം സൃഷ്ടിച്ചു.ബിഎസ്ഇ സെൻസെക്‌സ് , നിഫ്റ്റി 50 ഓഹരി സൂചികകൾ പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസം 6 ശതമാനത്തിലധികം ഇടിഞ്ഞു.രാജ്യത്തിന്റെ വ്യാവസായിക ഉൽപ്പാദനവും ജിഡിപി വളർച്ചാ നിരക്കും കുറഞ്ഞു 1.5 മില്യൺ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതായാണ് കണക്ക്.
 
നോട്ട് നിരോധനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടത്തിയ അവകാശ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് 2000 നോട്ടുകൾ പിൻവലിക്കാനുള്ള പുതിയ തീരുമാനം.ഇത്‌ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തന്നെ തകർക്കും എന്നതിൽ സംശയമില്ല.

Back to top button
error: