KeralaNEWS

ചെറിയനാട് സ്റ്റേഷനിൽ നിർത്താതെ പോയ വേണാട് എക്സ്പ്രസ് റിവേർസിൽ തിരികെയെത്തി

മാവേലിക്കര: തിരുവനന്തപുരത്ത് നിന്നും ഷൊർണൂരിലേക്കുള്ള വേണാട് എക്സ്പ്രസ് ചെറിയനാട് റയിൽവെ സ്റ്റേഷനിൽ നിർത്താതെ പോയി.ഇന്ന് രാവിലെയായിരുന്നു സംഭവം.
പിന്നീട് റിവേർസെടുത്താണ് ട്രെയിൻ സ്റ്റേഷനിൽ എത്തിയത്.സിഗ്നൽ പിഴവാണെന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ റയിൽവെ അന്വേഷണം ആരംഭിച്ചു.
മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയിലുള്ള ചെറിയനാട് സ്റ്റേഷനിൽ വേണാടിന് സ്റ്റോപ്പുള്ളതാണ്.രാവിലെ 7:8-നാണ് ഇവിടുത്തെ സമയം.ഒരു മിനിറ്റാണ് സ്റ്റേഷനിലെ സമയം.

Back to top button
error: