KeralaNEWS

ഇടുക്കിയെ ‘ഹൈറേഞ്ചിൽ’ ആക്കാൻ ബിഎസ്എൻഎൽ

തൊടുപുഴ: ഇടുക്കി ജില്ലയിലെ ആദിവാസി-വിദൂര മേഖലകളിലും വനമേഖലകളിലുമടക്കം 78 പ്രദേശങ്ങളില്‍ മൊബൈൽ‍ ടവര്‍ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി.ബി.എസ്.എന്‍.എല്‍ ആണ് ടവറുകൾ സ്ഥാപിക്കുന്നത്.ഈ വർഷം ഡിസംബറിനുള്ളില്‍ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
21 എണ്ണം കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്‍റേഷന്‍ പ്രദേശത്തും 35 എണ്ണം സര്‍ക്കാര്‍ വനഭൂമിയിലും ബാക്കി വരുന്നവ സര്‍ക്കാര്‍/സ്വകാര്യ ഭൂമിയിലുമാണ് സ്ഥാപിക്കുന്നത്.ഇതുവഴി വിദൂര മേഖലകളിലടക്കം 4 ജി സൗകര്യത്തോടെയുള്ള മൊബൈല്‍ റേഞ്ചും ഇന്‍റര്‍നെറ്റും ലഭ്യമാകും.

Back to top button
error: