IndiaNEWS

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം മെയ് 26-ന് പ്രവര്‍ത്തനക്ഷമമാകും

രാജ്യത്തെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം മെയ് 26-ന് പ്രവര്‍ത്തനക്ഷമമാകും.16.5 കിലോമീറ്റര്‍ നീളമുള്ള ആറുവരി പാതയുള്ള  മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ കടൽപ്പാലമാണ് സജ്ജമാകുന്നത്. 17,843 കോടി രൂപയാണ് ചിലവ്.
മുംബൈ മെട്രോപൊളിറ്റന്‍ റീജയണ്‍ ഡെവല്പമെന്റ് അതോറിറ്റിയുടെ (എംഎംആര്‍ഡിഎ) നേതൃത്വത്തിലാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മെയ് 26-ന് പാലത്തിന്റെ മുഴുവന്‍ ഡെക്കുകളും സജ്ജമാക്കുന്നതോടെ വാഹനങ്ങള്‍ക്ക് പാലത്തിലൂടെ സര്‍വീസ് നടത്താന്‍ കഴിയും. പാലത്തിലൂടെ പരമാവധി 100 കിലോമീറ്റര്‍ വേഗത്തില്‍ വാഹനങ്ങള്‍ സഞ്ചരിക്കാവുന്നതാണ്.

Back to top button
error: