KeralaNEWS

2000 രൂപയുടെ നോട്ട് പിന്‍വലിച്ചത് മറ്റൊരു സർജിക്കൽ സ്ട്രൈക്ക്:നടന്‍ സന്തോഷ് പണ്ഡിറ്റ്

കൊച്ചി: 2000 രൂപയുടെ നോട്ട് പിന്‍വലിച്ചത് മികച്ച കാര്യമെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്.പ്രധാനമന്ത്രിയുടെ മറ്റൊരു സർജിക്കൽ സ്ട്രൈക്കാണിത്.
കള്ള നോട്ട് കൈയ്യില്‍ ഉള്ളവരും, കള്ള പണം കൈയ്യില്‍ ഉള്ളവരും ഈ തീരുമാനത്തെ എതിര്‍ക്കും, കാരണം അവരിനി ബാങ്കില്‍ എന്ത് പറഞ്ഞു ചെല്ലുമെന്നും നടന്‍ ചോദിക്കുന്നു.

2000 രൂപയുടെ വെറും 10,000 നോട്ടുകള്‍ മാറുവാന്‍ ക്യൂ നിന്ന് അരപട്ടിണികാരനായ പാവപ്പെട്ടവന്‍ ഹൃദയാഘാതം മൂലം മരിച്ചു. 2,000 രൂപയുടെ വെറും 800 എണ്ണം നോട്ടുകള്‍ മാറാന്‍ പോയ പാവപെട്ട വീട്ടിലെ യുവതി വന്ദേ ഭാരത് ഇടിച്ചു മരിച്ചു.അയ്യോ ഇന്ത്യയില്‍ ഫാസിസം, സെക്കുലറിസം കൂടി, പാവം കള്ളപണക്കാരെ, കള്ള നോട്ട് അടിക്കുന്നവരെ ജീവിക്കുവാന്‍ സമ്മതിക്കുന്നില്ല, ഒടിവായോയെന്നും രക്ഷിക്കണേയെന്നും കരയുന്നത് കാണാമെന്നും നടന്‍ പരിഹസിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: