NEWSPravasi

സൗദി തീപിടുത്തം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു.രണ്ടു മലയാളികളടക്കം ആറു പേരാണ് മരിച്ചത്.
മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസുഫിന്‍റെ മകന്‍ അബ്ദുല്‍ ഹക്കീം(31), മലപ്പുറം മേല്‍മുറി നൂറേങ്ങല്‍ മുക്കിലെ നൂറേങ്ങല്‍ കാവുങ്ങത്തൊടി ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍.മരണപ്പെട്ടവരില്‍ തമിഴ്നാട്, ഗുജറാത്ത് സ്വദേശികളുമുണ്ട്.

ഖാലിദിയ്യയില്‍ പെട്രോള്‍ പമ്ബിലെ താമസസ്ഥലത്താണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30നാണ് അഗ്നിബാധയുണ്ടായതെന്നാണ് റിപ്പോർട്ട്.  പെട്രോള്‍ പമ്ബില്‍ പുതിയതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പെട്ടവര്‍.ഇവരില്‍ മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച ഇഖാമ ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ.ഷോര്‍ട്ട സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്.

 

Signature-ad

മൃതദേഹങ്ങള്‍ റിയാദിലെ ശുമെയ്‌സി ആശുപത്രി മോര്‍ച്ചറിയിലേക്ക് സൂക്ഷിച്ചിരിക്കുകയാണ്.

Back to top button
error: