തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാണെന്നും പ്രതിവര്‍ഷം 7000 കോടി രൂപ സമ്മാനമായി നൽകുന്നുണ്ടെന്നും കേരള ധനമന്ത്രി കെ എന്‍ ബാലഗോപാൽ.
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള 2022 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കാന്‍ ലോട്ടറി വഴി സാധിക്കുന്നുണ്ട്.പ്രതിവര്‍ഷം 7000 കോടി രൂപ സമ്മാനയിനത്തില്‍ മാത്രമായി നല്‍കുന്നുണ്ട്.വലിയ തുക ഏജന്റുമാരുടെ കമ്മിഷന് ഇനത്തിലും നൽകുന്നുണ്ട്.ലോട്ടറി അനുബന്ധ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്കുന്നു, ക്ഷേമനിധി അംഗങ്ങളുടെ മക്കളായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കുന്നതും ഇതിന്റെ ഭാഗമാണ്, മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ജില്ലയിലെ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് വേദിയില്‍ സ്കോളര്‍ഷിപ് വിതരണം ചെയ്തു.