Month: April 2023
-
India
യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൗമാരക്കാരന്‍ അറസ്റ്റില്‍
ലക്നൗ:കാമുകിയുടെ പിതാവിന്‍റെ ഫോണ്‍ മോഷ്ടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൗമാരക്കാരന്‍ ഉത്തർപ്രദേശിൽ അറസ്റ്റില്‍.ബേഗംപൂര്‍വ എന്ന സ്ഥലത്ത് നിന്നും അമീൻ(19) എന്നയാളെയാണ് പോലീസ് പിടികൂടിയത്. പോലീസിന്‍റെ 112 എന്ന എമര്‍ജന്‍സി നമ്ബറിലേക്ക് വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്.പിന്നാലെ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബേഗംപൂർവ്വയിലെ ഓട്ടോ റിക്ഷാ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നാല്‍ തന്‍റെ ഫോണ്‍ 10 ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതെ പോയതായി ഇദ്ദേഹം പോലീസില്‍ അറിയിച്ചു. തുടരന്വേഷണത്തിലാണ് അമീൻ അറസ്റ്റിലാകുന്നത്.ഇതിനായി ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളുമായി അമീൻ പ്രണയത്തിലായിരുന്നു.ഇതറിഞ്ഞ ഇയാൾ അമീനെ ശകാരിക്കുകയും മറ്റും ചെയ്തിരുന്നു.കാമുകിയുടെ പിതാവിനെ കുടുക്കുമെന്ന് അമീന്‍ പറഞ്ഞിരുന്നതായി അയല്‍വാസികളും പോലീസില്‍ മൊഴി നല്‍കി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
Read More » -
Crime
കുന്നംകുളത്തെ ബസ് ഡ്രൈവറുടെ മുങ്ങിമരണം കൊലപാതകം; നാലു വര്‍ഷത്തിനുശേഷം സുഹൃത്ത് അറസ്റ്റില്‍
തൃശൂര്‍: കുന്നംകുളത്ത് നാലു വര്‍ഷം മുന്‍പ് നടന്ന മുങ്ങിമരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ വരന്തരപ്പിള്ളി സ്വദേശി സലീഷിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പറമ്പ് പുറ്റേക്കര സ്വദേശി രജീഷ് ആണ് കുന്നംകുളത്തിനടുത്തുള്ള ആയമുക്ക് പുഴയില്‍ മുങ്ങിമരിച്ചത്. 2019 നവംബര്‍ 18 നാണ് രജീഷ് പുഴയില്‍ മുങ്ങിമരിച്ചത്. അന്ന് രജീഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സലീഷ് ആണ് ഇപ്പോള്‍ പിടിയിലായത്. സംഭവ സമയത്ത് സുഹൃത്തുക്കളായ നാലുപേര്‍ ചേര്‍ന്ന് ആയമുക്ക് പുഴക്കരികില്‍ ഇരുന്ന് മദ്യപിച്ചിരുന്നു. ഇതിനിടയില്‍ സലീഷിന്റെ മൊബൈല്‍ പുഴയില്‍ വീണു. ഇതോടെ സലീഷ് വീട്ടിലേയ്ക്ക് വിളിക്കാനായി രജീഷിന്റെ ഫോണ്‍ പോക്കറ്റില്‍നിന്ന് എടുക്കാന്‍ ശ്രമിച്ചു. ഇത് രജീഷ് തടഞ്ഞു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. രജീഷിനെ സലീഷ് പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ഇരുവരും ബസ് ഡ്രൈവര്‍മാരാണ്. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മരിച്ച രജീഷിന്റെ സഹോദരന്റെ പരാതിയിലാണ് തുടരന്വേഷണം നടത്തിയത്. അതേസമയം പ്രതിക്ക് മരിച്ച രജീഷിനോട് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു…
Read More » -
Kerala
അഭിനേതാക്കളുടെ വിലക്കിനെ പിന്തുണച്ച് മന്ത്രി; ലഹരി ഉപയോഗത്തില്‍ പരാതി കിട്ടിയാല്‍ നടപടി
തിരുവനന്തപുരം: നടന്മാരായ ഷെയ്ന്‍ നിഗമിനും ശ്രീനാഥ് ഭാസിക്കും സിനിമാസംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെ പിന്തുണച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതില്‍ സംഘടനകള്‍ക്കൊപ്പമേ നില്‍ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞദിവസം നടന്ന സിനിമമേഖലയിലുള്ളവരുമായുള്ള യോഗത്തില്‍ അഭിനേതാക്കളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യം ഉന്നയിക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം സ്ഥിരീകരിച്ചു. അഭിനേതാക്കള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരുത്തി സിനിമാരംഗത്ത് വീണ്ടും സജീവമാകുന്നതില്‍ ആരും എതിരല്ല. പരാതി നല്‍കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തന്നെ പറഞ്ഞിട്ടുണ്ട്. രേഖാമൂലം പരാതി നല്‍കിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതത്വബോധത്തോടുകൂടി സിനിമാമേഖലയെ മുന്നോട്ടുകൊണ്ടുപോകേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഷൂട്ടിങ് സ്ഥലത്ത് പോയി പരിശോധിക്കാന്‍ കഴിയില്ല. അതിന് അവര്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. അത് അനുസരിച്ചാണ് സിനിമാമേഖല പ്രവര്‍ത്തിക്കുന്നതെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
Read More » -
Kerala
നഴ്സായ ഭാര്യയെ കാണാന്‍ ബ്രിട്ടനില്‍ പോയ പൊലീസുകാരൻ തിരിച്ചെത്തിയില്ല; ജോലിയില്‍ നിന്നും പിരിച്ചുവിട്ടു
തൊടുപുഴ: നഴ്സായ ഭാര്യയെ കാണാൻ ബ്രിട്ടനിൽ പോയ പൊലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.കരിങ്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെയാണ് പിരിച്ചു വിട്ടത്. ദീർഘകാലത്തെ അവധിക്കു ശേഷവും സർവീസിൽ തിരികെ പ്രവേശിക്കാതിരുന്നതിനെ തുടർന്നാണ് നടപടി. യുകെയിൽ നഴ്സായ ഭാര്യയുടെ അടുക്കലേക്കു പോകാനായി 107 ദിവസത്തെ ശമ്പളരഹിത അവധിയാണു ജിമ്മി എടുത്തത്. 2022 ജനുവരി 16നു തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.എന്നാൽ, ജിമ്മി തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചില്ല.അച്ചടക്കരാഹിത്യം കാണിച്ചെന്നുള്ള റിപ്പോർട്ടിനെത്തുടർന്നാണു നടപടി.
Read More » -
NEWS
ബഹ്റൈനില്‍ നിന്നും നാട്ടിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രവാസി യുവതി മരിച്ചു
തിരുവനന്തപുരം: ബഹ്റൈനില്‍ നിന്നും നാട്ടിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രവാസി യുവതി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പരണിയം സ്വദേശി ചന്ദ്രിക ആണ് മരിച്ചത്. കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് വേണ്ടി ബഹറൈനില്‍ നിന്നും സഹോദരി ഗിരിജയോടപ്പം നാട്ടില്‍ വന്നതാണ് ചന്ദ്രിക.കാരക്കോണം മെഡിക്കല്‍ കോളേജില്‍വെച്ചാണ് ശസ്ത്രക്രിയ നടന്നത്.ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് ചന്ദ്രികയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.സംഭവത്തില്‍ ബന്ധുക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കി. വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ഈ മാസം 19നാണ് ചന്ദ്രികയെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞയുടൻ വെന്‍റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ബിപി കുറവായതിനാലാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത് എന്നായിരുന്നു ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. പിന്നീടാണ് ബന്ധുക്കളോട് മരണം വിവരം പറയുന്നത്.18 വര്‍ഷമായി ബഹ്‍റൈനില്‍ സ്‌കൂളില്‍ ക്ലിനിങ്ങ് ജോലി ചെയ്തുവരികയായിരുന്നു ചന്ദ്രിക.
Read More » -
India
മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധം, മുസ്ലിം സംവരണം കേരളത്തില്‍ മാത്രം: കര്‍ണാടകം
ന്യൂഡല്‍ഹി: മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കര്‍ണാടക സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളം ഒഴികെ രാജ്യത്ത് ഒരു സംസ്ഥാനത്തും മുസ്ലിങ്ങള്‍ക്ക് മതാടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചു. കര്‍ണാടകത്തില്‍ മുസ്ലിങ്ങള്‍ക്ക് ഉണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കിയതിന് എതിരായ വിവിധ ഹര്‍ജികളിലാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നത് ഭരണഘടനയുടെ 14,15, 16 അനുച്ഛേദങ്ങളുടെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം അഭികാമ്യമല്ലെന്ന് മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മുസ്ലിങ്ങള്‍ക്ക് മറ്റ് സംവരണങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സംവരണത്തിനുള്ള അര്‍ഹത കണക്കാക്കുമ്പോള്‍ ഒരു മതവിഭാഗത്തെ മുഴുവനായി കാണാനായി കഴിയില്ല. കേന്ദ്ര സര്‍ക്കാരും മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നില്ല. മുസ്ലിം മതവിഭാഗത്തെ മൊത്തത്തില്‍ കണക്കാക്കി സംവരണം നല്‍കുന്ന ഏക സംസ്ഥാനം കേരളമാണെന്നും കര്‍ണാടക…
Read More » -
Kerala
”ആവേശത്തില്‍ ചെയ്തതാണ്, പശ തേച്ച് ഒട്ടിച്ചിട്ടില്ല; വന്ദേഭാരതില്‍ പോസ്റ്റര്‍ പതിപ്പിച്ചത് ആരും പറഞ്ഞിട്ടല്ല”
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തതിന് പിന്നാലെ, വന്ദേഭാരത് എക്സ്പ്രസില്‍ വി.കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിപ്പിച്ചത് ആരുടെയും നിര്‍ദേശപ്രകാരമല്ലെന്ന് സെന്തില്‍. പുതൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മെമ്പറാണ് സെന്തില്‍. ആവേശത്തിലാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്നും ആരും പറഞ്ഞിട്ടല്ല ഇങ്ങനെ ചെയ്തതെന്നും സെന്തില്‍ പറഞ്ഞു. ”പശ തേച്ച് ഒട്ടിച്ചിട്ടില്ല, നനഞ്ഞ പോസ്റ്റര്‍ ഗ്ലാസില്‍ പതിച്ചതാണ്. പോലീസ് അപ്പോള്‍ തന്നെ പോസ്റ്റര്‍ നീക്കിച്ചു”- സെന്തില്‍ പറഞ്ഞു. ഇന്നലെ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ട്രെയിനിനു സ്വീകരണം നല്‍കുന്നതിനിടെയാണ് ബോഗിയിലെ ഗ്ലാസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് എംപിയായ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിപ്പിച്ചത്. വന്ദേഭാരതിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ പോരാടിയ വി കെ ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ആരാണ് പോസ്റ്റര്‍ ഒട്ടിച്ചതെന്ന് അറിയില്ലെന്നും തന്റെ അറിവോ സമ്മതമോ ഇക്കാര്യത്തില്‍ ഇല്ലെന്നും ശ്രീകണ്ഠന്‍ പ്രതികരിച്ചു. ട്രെയിന്‍ സ്റ്റേഷനിലേക്ക് വരുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു. മഴവെള്ളത്തില്‍ പോസ്റ്റര്‍ നനച്ച് ട്രെയിനിന്റെ മുകളില്‍വെച്ച് ഫോട്ടോ എടുക്കുകയായിരുന്നു. ആയിരത്തിലധികം പ്രവര്‍ത്തകരുണ്ടായിരുന്നു. വേണമെങ്കില്‍ എന്റെ…
Read More » -
Crime
ആശുപത്രിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി; റിയാലിറ്റി ഷോ താരം പിടിയില്‍
കൊല്ലം: ആശുപത്രിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയില്‍. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഞ്ചല്‍ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ മധു, രോഗികളിരിക്കുന്ന കസേരയില്‍ കയറി കിടന്നു. ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രോഗികളെയും ജീവനക്കാരെയും ഇയാള്‍ അസഭ്യം പറഞ്ഞു. ജീവനക്കാര്‍ ഇയാളെ പുറത്താക്കാന്‍ ശ്രമിച്ചതോടെയാണ് ആശുപത്രിയില്‍ അതിക്രമം നടത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അഞ്ചല്‍ പൊലീസിനെ വിവരം അറിയിച്ചു. പോലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. സ്റ്റേഷനില്‍ എത്തിച്ച പ്രതിക്കെതിരേ മദ്യപിച്ചു ബഹളം വച്ചതിന് പോലീസ് കേസെടുത്തു. ശേഷം അമ്മയ്‌ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു. മലയാളത്തിലെ പ്രധാന ചാനലുകളിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ആളാണ് മധു.
Read More » -
Kerala
നരേന്ദ്രമോദി കൊച്ചി സന്ദര്‍ശിച്ചതിന്റെ പേരില്‍ പിണറായി വിജയന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടങ്കലില്‍ വെച്ചു:കെ സുധാകരൻ
കൊച്ചി:നരേന്ദ്രമോദി കൊച്ചി സന്ദര്‍ശിച്ചതിന്റെ പേരില്‍ പിണറായി വിജയന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടങ്കലില്‍ വെച്ചത് എന്ത് നീതിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നരേന്ദ്രമോദിയുടെ കാല്‍ച്ചുവട്ടില്‍ താളത്തിനൊത്ത് തുള്ളിക്കളിക്കുന്ന വിനീതവിധേയനായി തുടരുകയാണ് മുഖ്യമന്ത്രിയെന്നും സുധാകരൻ പറഞ്ഞു.ഒരൊറ്റ സിപിഎം പ്രവര്‍ത്തകനെയും കരുതല്‍ തടങ്കലില്‍ വെച്ചില്ല എന്നത് ബിജെപിയുടെ ശത്രു ആരാണെന്ന കാര്യം രാഷ്ട്രീയ കേരളത്തിന് വ്യക്തമാക്കി കൊടുത്തിട്ടുണ്ടെന്നും സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം- നരേന്ദ്രമോദി കൊച്ചി സന്ദര്‍ശിച്ചതിന്റെ പേരില്‍ പിണറായി വിജയന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടങ്കലില്‍ വെച്ചത് എന്ത് നീതിയാണ് ?ഇരുട്ടിന്റെ മറവില്‍ വീട്ടില്‍ കയറി സാധാരണക്കാരെ കസ്റ്റഡിയില്‍ എടുക്കാന്‍ മാത്രം എന്ത് പ്രശ്നമാണ് കേരളത്തില്‍ നിലവിലുള്ളത് ? പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ അടിമയായി ഇത്രത്തോളം അധ:പതിച്ചു എന്ന് കാണുമ്ബോള്‍ സഹതാപം തോന്നുന്നു. ഒരൊറ്റ സിപിഎം പ്രവര്‍ത്തകനെയും കരുതല്‍ തടങ്കലില്‍ വെച്ചില്ല എന്നത് ബിജെപിയുടെ ശത്രു ആരാണെന്ന കാര്യം രാഷ്ട്രീയ കേരളത്തിന് വ്യക്തമാക്കി കൊടുത്തിട്ടുണ്ട്. ഇനിയെങ്കിലും ബിജെപിക്ക് എതിരെയാണ്…
Read More » -
Kerala
വന്ദേ ഭാരതിനൊപ്പം തിരുവല്ലയിൽ സെൽഫിയെടുത്തു; ഇറങ്ങിയത് കോട്ടയത്ത് !
തിരുവല്ല: വന്ദേഭാരത് ട്രെയിൻ തിരുവല്ലയിൽ എത്തിയപ്പോൾ സെൽഫിയെടുക്കാൻ അകത്തു കയറിയ ഓട്ടോഡ്രൈവർ ഇറങ്ങിയത് കോട്ടയത്ത്. സെൽഫിയെടുക്കാൻ ട്രെയിനിൽ കയറിയ റെയിൽവേ സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഇറങ്ങാനാകുന്നതിനു മുൻപ് സ്ലൈഡിങ് വാതിലുകൾ അടയുകയായിരുന്നു. ഇദ്ദേഹം പിന്നീടു കോട്ടയത്താണിറങ്ങിയത്. ഉച്ചയ്ക്ക് 1.39നാണ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എത്തിയത്.ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിൻ ആദ്യ ഓട്ടമായതുകൊണ്ടു മാത്രമാണ് നിർത്തിയത്.ബിജെപി പ്രവർത്തകർ പൂക്കളും കൊടികളുമായാണ് ട്രെയിനിനെ വരവേൽക്കാൻ സ്റ്റേഷനിൽ എത്തിയത്.ആറന്മുളയിൽ നിന്നെത്തിയ സംഘം വഞ്ചിപ്പാട്ടു പാടിയായിരുന്നു വന്ദേ ഭാരതിനെ വരവേറ്റത്. ട്രെയിൻ വന്നതോടെ സെൽഫിയെടുക്കാനുള്ള തിരക്കായി.ഇതിനിടയിലാണ് ഓട്ടോ ഡ്രൈവർ സെൽഫിയെടുക്കാനായി ട്രെയിനിന്റെ അകത്തേക്ക് കയറിയത്.സെൽഫിയെടുത്ത നേരം കൊണ്ട് വാതിലുകൾ അടയുകയും ട്രെയിൻ നീങ്ങുകയും ചെയ്തു.ഇദ്ദേഹം പിന്നീട് കോട്ടയത്തിറങ്ങി ബസിൽ തിരികെ തിരുവല്ലയിൽ എത്തുകയായിരുന്നു.
Read More »