Month: April 2023
-
Kerala
മീന്‍ വാങ്ങാനുള്ള പണവും അടിച്ചുമാറ്റി; പലതവണ നടപടി നേരിട്ടിട്ടും കുലുങ്ങാതെ പോലീസുകാരന്‍
തൊടുപുഴ: സ്റ്റേഷനിലെ മെസ്സിലേയ്ക്ക് മീന്‍ വാങ്ങാന്‍ കൊടുത്തുവിട്ട പണം തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍. ഹൈറേഞ്ചിലെ സ്റ്റേഷനിലാണ് സംഭവം. ഇതിന് മുമ്പും പല തവണ തട്ടിപ്പ് നടത്തിയതിന് നടപടികള്‍ നേരിട്ടിട്ടുള്ളയാളാണ് ഈ ഉദ്യോഗസ്ഥന്‍. സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണം മെസ്സിലാണ് ഉണ്ടാക്കുന്നത്. എല്ലാ മാസവും ഭക്ഷണത്തിനാവശ്യമായ പണം പോലീസുകാര്‍ സമാഹരിച്ച് നടത്തിപ്പുകാരനായ ഉദ്യോഗസ്ഥന് നല്‍കാറാണ് പതിവ്. മീന്‍ വാങ്ങാനായി നല്‍കിയിരുന്ന പണം ആറ് മാസമായി പോലീസ് ഉദ്യോഗസ്ഥന്‍ മീന്‍ കച്ചവടക്കാരന് കൈമാറിയില്ല. ഒടുവില്‍ മീന്‍ കച്ചവടക്കാരന്‍ സംഭവം പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. 32,000 രൂപയാണ് കച്ചവടക്കാരന് നല്‍കാനുണ്ടായിരുന്നത്. ഇക്കാര്യം പുറത്തായതോടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ 16,000 രൂപയോളം കച്ചവടക്കാരന് നല്‍കി വിഷയം തണുപ്പിച്ചു. എസ്.ഐയ്ക്ക് നല്‍കാനെന്ന പേരില്‍ പണപ്പിരിവ് നടത്തിയതിന് നേരത്തേ നടപടി നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് മീന്‍ വാങ്ങുന്നതിനിടെയും തട്ടിപ്പ് നടത്തിയത്.
Read More » -
NEWS
അഫ്ഗാനിസ്ഥാനിലെ ഐസിസ് നേതാവിനെ വധിച്ച് അമേരിക്ക
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഐസിസ് നേതാവിനെ വധിച്ച് അമേരിക്കൻ സൈന്യം. 2021ലെ കാബൂള്‍ വിമാനത്താവളത്തിലെ സ്‌ഫോടനത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഇയാളായിരുന്നു. അന്നത്തെ സ്‌ഫോടനത്തില്‍ 13 യു എസ് സൈനികരടക്കം 183 പേര്‍ കൊല്ലപ്പെട്ടിരുന്നു.താലിബാന്‍ ഭരണം പിടിച്ചെടുത്ത ഘട്ടത്തില്‍ രാജ്യം വിടാന്‍ വിമാനത്താവളത്തില്‍ ആയിരക്കണക്കിന് പേര്‍ തടിച്ചുകൂടിയ സമയത്താണ് സ്‌ഫോടനം നടന്നത്.അതേസമയം സംഭവം എവിടെവച്ചാണെന്നോ കൊല്ലപ്പെട്ട നേതാവിന്റെ പേരുവിവരങ്ങളോ യുഎസ് അധികൃതർ പുറത്തുവിട്ടിട്ടില്ല.സംഭവം താലിബാനും സ്ഥിരീകരിച്ചിട്ടുണ്ട്.
Read More » -
India
ബഫര്‍സോണിലെ സമ്പൂര്‍ണ നിയന്ത്രണം നീക്കി; ക്വാറി നിയന്ത്രണം തുടരും
ന്യൂഡല്‍ഹി: ബഫര്‍സോണില്‍ സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു. നിയന്ത്രണങ്ങളില്‍ കോടതി വ്യക്തത വരുത്തി. അതേസമയം, ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും. വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. രാജ്യത്തെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സമ്പൂര്‍ണ നിരോധനം പറ്റില്ലെന്നു സുപ്രീം കോടതി കഴിഞ്ഞ മാസം വാദം കേള്‍ക്കുന്നതിനിടെ വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ബഫര്‍സോണില്‍ പുതിയ നിര്‍മാണം വിലക്കുന്ന പരാമര്‍ശം കഴിഞ്ഞ ജൂണില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉള്‍പ്പെട്ട ബെഞ്ചിന്റെ പ്രതികരണം. ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ 2022 ജൂണ്‍ മൂന്നിലെ വിധി ആ പ്രദേശങ്ങളിലുള്ളവര്‍ക്കു വായ്പ കിട്ടാത്ത സ്ഥിതിയുണ്ടാക്കിയെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അവിടെ താമസിക്കുന്നവരുടെ തൊഴില്‍, ടൂറിസം എന്നിവയെ ബാധിക്കുമെന്നും നിര്‍മാണ നിരോധനം പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഖനനം പോലെ ഈ മേഖലയില്‍ നിരോധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു മാത്രമാണ്…
Read More » -
Local
ആശുപത്രിയിലെ കാന്റീനിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
പാലക്കാട്: കണ്ണിയംപുറം വള്ളുവനാട് ആശുപത്രിയിലെ കാന്റീനിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഒറ്റപ്പാലം നഗരസഭാ ആരോഗ്യവിഭാഗം ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കാന്റീൻ നടത്തിപ്പുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Read More » -
Crime
ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ചു; ഫുട്ബോള്‍ പരിശീലകന്‍ അറസ്റ്റില്‍
മലപ്പുറം: എറണാകുളത്ത് ഫുട്‌ബോള്‍ പരിശീലനത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ മുറിയിലെത്തിച്ച് പീഡിപ്പിച്ച ഫുട്‌ബോള്‍ പരിശീലകന്‍ അറസ്റ്റില്‍. കൊണ്ടോട്ടി മേലങ്ങാടി സ്വദേശി കെ.പി. മുഹമ്മദ് ബഷീര്‍ (35) ആണ് അറസ്റ്റിലായത്. അധ്യാപകന്‍ അറിയിച്ചതുപ്രകാരം കഴിഞ്ഞ 22-ന് എറണാകുളത്ത് ഫുട്‌ബോള്‍ പരിശീലനമുണ്ടെന്നു പറഞ്ഞാണ് വിദ്യാര്‍ഥി വീട്ടില്‍ നിന്നിറങ്ങിയത്. ക്യാമ്പ് മാറ്റിവച്ചതായി പറഞ്ഞ് വിദ്യാര്‍ഥിയെ ലോഡ്ജ്മുറിയില്‍ എത്തിക്കുകയായിരുന്നു. ഉറക്കഗുളിക നല്‍കിയാണ് തന്നെ പീഡിപ്പിച്ചതെന്ന് വിദ്യാര്‍ഥി പോലീസിന് മൊഴി നല്‍കി. പീഡനം സംബന്ധിച്ച് വിദ്യാര്‍ഥി ഫോണില്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് മുഹമ്മദ് ബഷീറിനെ കസ്റ്റഡിയില്‍ എടുത്തത്. വിദ്യാര്‍ഥി മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സ തേടി. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദ് ബഷീറിനെ റിമാന്‍ഡ് ചെയ്തു.
Read More » -
Kerala
സിൽവർ ലൈന് കേന്ദ്രം എതിരല്ല:കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
തിരുവനന്തപുരം:സിൽവർ ലൈന് കേന്ദ്രം എതിരാണെന്ന പ്രചാരണം ശരിയല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.തിരുവനന്തപുരം നേമം റെയിൽവെ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരുമായി സംസാരി ക്കുകയായിരുന്നു അദ്ദേഹം. സില്‍വര്‍ലൈന്‍ കേരളത്തില്‍ രാഷ്ട്രീയവിഷയമായതു വേദനിപ്പിച്ചു. വികസനം വേഗത്തില്‍ വരണമെന്ന കാഴ്ചപ്പാടാണുള്ളത്.ഇക്കാര്യത്തില്‍ വിവേചനമില്ല.കേന്ദ്ര സര്‍ക്കാരിനു വ്യക്തമായ നിലപാട് ഉണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിനായി നന്നായി ഗൃഹപാഠം ചെയ്ത പദ്ധതികള്‍ കേന്ദ്രത്തിനുണ്ട്. പാത നവീകരണം, വേഗവും പാതകളും ഇരട്ടിപ്പിക്കല്‍, ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെ പുതിയ വന്ദേഭാരത് ട്രെയിനുകള്‍ എന്നീ ലക്ഷ്യങ്ങള്‍ അതിവേഗം കൈവരിക്കാനാണു തീരുമാനം – മന്ത്രി പറഞ്ഞു.
Read More » -
India
ബിഹാറില്‍ 12 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് രേഖകള്‍ പിടിച്ചെടുത്തു
പട്‌ന: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരായ (പിഎഫ്‌ഐ) നടപടികളുടെ ഭാഗമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ബിഹാറില്‍ 12 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. മുസഫര്‍നഗര്‍, ഈസ്റ്റ് ചമ്പാരന്‍, ദര്‍ഭംഗ, മധേപ്പുര, മധുബനി, കതിഹാര്‍ ജില്ലകളിലെ വിവിധയിടങ്ങളിലായിരുന്നു പരിശോധന. മുസഫര്‍നഗറില്‍ മുഹമ്മദ് സഖിബിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു റെയ്ഡ്. കഴിഞ്ഞ ഒരു വര്‍ഷമായി സഖിബ് വീടുമായി ബന്ധപ്പെട്ടിട്ടില്ലെന്നു മാതാപിതാക്കള്‍ എന്‍ഐഎ ഉദ്യോഗസ്ഥരെ അറിയിച്ചു. വീട്ടില്‍നിന്നു സഖിബിന്റെ ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ എന്‍ഐഎ സംഘം കൊണ്ടുപോയി. ഈസ്റ്റ് ചമ്പാരനില്‍ സജ്ജാദ് അന്‍സാരിയുടെ വീടു റെയ്ഡ് ചെയ്ത സംഘം ചില രേഖകള്‍ പിടിച്ചെടുത്തു. ദര്‍ഭംഗ ജില്ലയില്‍ രണ്ടിടത്തു റെയ്ഡ് നടന്നു. ദര്‍ഭംഗ ഉറുദു ബസാറില്‍ ദന്ത ഡോക്ടര്‍ ഷറീഖ് റാസയുടെ വീട്ടിലെ റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു. ശങ്കര്‍പുരില്‍ മുഹമ്മദ് മെഹബൂബിന്റെ വസതിയില്‍ റെയ്ഡ് നടത്തിയെങ്കിലും ഇയാള്‍ സ്ഥലത്തില്ലായിരുന്നു. മധുബനിയില്‍ മുഹമ്മദ് ഷഹാബുദ്ദീന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ സംഘം കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു.…
Read More » -
Kerala
നിര്‍മിതബുദ്ധി ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാൻ മൊബൈല്‍ ആപ്പ്
നിര്‍മിതബുദ്ധി ക്യാമറകള്‍ എവിടെയൊക്കെയുണ്ടെന്ന് അറിയാനുള്ള മൊബൈല്‍ ആപ്പുകൾ പ്രചരിക്കുന്നു.ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരുടെ എണ്ണം സംസ്ഥാനത്തും നാൾക്കുനാൾ കൂടിവരികയാണ്. ജി.പി.എസുമായുള്ള ബന്ധമാണ് ക്യാമറകളുടെ സ്ഥാനം ആപ്പിലൂടെ തിരിച്ചറിയാന്‍ മൊബൈല്‍ ഫോണ്‍വഴി സാധ്യമാകുന്നത്.ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലം എത്തുന്നതിന് അര കിലോമീറ്ററോട് അടുക്കുമ്ബോള്‍ ആപ്പ് ഡോണ്‍ലോഡ് ചെയ്ത ഫോണില്‍ ശബ്ദസന്ദേശം എത്തും.സീറ്റ് ബെല്‍റ്റ് ധരിക്കുക, സ്പീഡ് പരിധി പാലിക്കുക തുടങ്ങിയ സന്ദേശങ്ങളാണിവ.രണ്ടുതവണ ഈ സന്ദേശം ഉണ്ടാകും.ക്യാമറ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തിന് 50 മീറ്റര്‍ അടുത്തെത്തുമ്ബോള്‍ തുടര്‍ച്ചയായി ബീപ് ശബ്ദവും ഉണ്ടാകും. ഓരോ പ്രദേശത്തും വാഹനത്തിനുള്ള പരമാവധിവേഗം ആപ്പില്‍ കാണിക്കും. വാഹനം ഓടുമ്ബോഴുള്ള വേഗവും സ്ക്രീനിലുണ്ടാവും.റഡാര്‍ബോട്ട് എന്ന ആപ്പാണ് ഇതിന് സഹായിക്കുന്നത്. അഞ്ചുകോടിക്കുമേല്‍ ഫോണുകളില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ നിയമപരമായി ഉപയോഗിക്കാവുന്ന ഈ ആപ്പ് തയ്യാറാക്കിയത് സ്പാനിഷ് കമ്ബനിയാണ്. 4.82 ലക്ഷം റിവ്യൂകളുള്ള ഇതിന്റെ റേറ്റിങ് 4.2 ആണ്. ഇപ്പോള്‍ സൗജന്യമായിട്ടാണ് പ്ലേസ്റ്റോറില്‍ ഇതുള്ളത്. അതേസമയം ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ സൂക്ഷിച്ച് വേണമെന്ന് സൈബർ…
Read More » -
Kerala
വന്ദേ ഭാരതിന്റെ രണ്ട് കോച്ചുകളില്‍ വെള്ളം ചോര്‍ന്നൊലിച്ചു; പ്രശ്‌നം പരിഹരിച്ചെന്ന് അധികൃതര്‍
കണ്ണൂര്‍: വന്ദേ ഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരം തമ്പാനൂരില്‍ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിലെ എ.സി ഗ്രില്ലിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ബുധനാഴ്ച 2.30ന് കാസര്‍ഗോട് നിന്നും സര്‍വീസ് ആരംഭിക്കേണ്ട ട്രെയിനാണിത്. പുലര്‍ച്ചെ പെയ്ത മഴയില്‍ വന്ദേ ഭാരത് എക്സ്പ്രസിന്റെ രണ്ടു കോച്ചുകള്‍ പൂര്‍ണമായും ചോര്‍ന്നൊലിക്കുകയായിരുന്നു. എക്‌സ്പ്രസിന്റെ പിറകിലെയും മധ്യഭാഗത്തെയും ഓരോ കോച്ചിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കണ്ണൂരില്‍ തന്നെ നിര്‍ത്തിയിട്ട ട്രെയിന്റെ അറ്റകുറ്റപണി നടത്തി പ്രശ്‌നം പരിഹരിച്ചു. ചൊവ്വാഴ്ച കാസര്‍ഗോട് ആദ്യ സര്‍വീസ് അവസാനിച്ച ട്രെയിന്‍ അതീവ സുരക്ഷയ്ക്കായി കണ്ണൂരില്‍ എത്തിച്ചതാണ്. എ.സി ഗ്രില്ലിന്റെ ചോര്‍ച്ചയാണ് കാരണമെന്നും ഇതു പരിഹരിച്ചതായും റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഇന്നലെ രാത്രി റെയില്‍വേ സ്റ്റേഷനില്‍ മഴ പെയ്തിട്ടില്ലെന്നും മേല്‍ക്കുരയില്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നുമാണ് റെയില്‍ അധികൃതരുടെ വിശദീകരണം. അേതസമയം, വന്ദേ ഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ചയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി. എ.സി ഗ്രില്ലിലെ ചോര്‍ച്ച നിര്‍മ്മാണ തകരാര്‍…
Read More »
