Month: April 2023
-
Kerala
മഴയിൽ വന്ദേ ഭാരതിന്റെ കോച്ചുകളിൽ ചോർച്ച
കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിൽ ചോർച്ച.ചൊവ്വാഴ്‌ച ആദ്യ സർവീസിന് ശേഷം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലാണ് ചോർച്ച കണ്ടെത്തിയത്. ഇന്നലെ പെയ്‌ത മഴയിൽ വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ രണ്ടു കോച്ചുകൾ പൂർണമായും ചോർന്നൊലിച്ചു.പുറകിലെയും മധ്യഭാഗത്തെയും ഓരോ കോച്ചിലാണ് ചോർച്ച കണ്ടെത്തിയത്. ഇതേ തുടർന്ന് കണ്ണൂരിൽ തന്നെ നിർത്തിയിട്ട ട്രെയിൻ്റെ അറ്റകുറ്റപണി നടക്കുകയാണ്. ചൊവ്വാഴ്‌ച്ച കാസർകോട് ആദ്യ സർവീസ് അവസാനിച്ച ട്രെയിൻ അതീവ സുരക്ഷയ്ക്കായി കണ്ണൂരിൽ എത്തിച്ചതാണ്.ഇന്ന് ഉച്ചയ്ക്ക് 2.30 ന് കാസർകോട് നിന്നും സർവീസ് ആരംഭിക്കേണ്ട ട്രെയിനാണിത്.
Read More » -
Local
കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലിന്റെ മാതാവ് ശാന്തമ്മ നിര്യാതയായി
കോട്ടയം : നഗരസഭ പ്രതിപക്ഷ നേതാവും സി പി എം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. ഷീജ അനിലിന്റെ മാതാവ് തിരുവഞ്ചൂർ സർപ്പപറമ്പിൽ പി.വി ശാന്തമ്മ (റിട്ട.കോട്ടയം മെഡിക്കൽ കോളേജ് ജീവനക്കാരി – 74) നിര്യാതയായി. ഭർത്താവ് – പരേതനായ പി.എം മാധവൻ (റിട്ട. ജില്ലാ ഓഫിസർ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ) , മക്കൾ – ഷാജി , ഷൈനി, അഡ്വ.ഷീജ അനിൽ (സിപിഎം കോട്ടയം ഏരിയ കമ്മറ്റി അംഗം , ജനാതിപത്യ മഹിള അസോസിയേഷൻ ജില്ലാ സെക്രട്ടറി, കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് ) , മരുമക്കൾ – വിമല ആലപ്പുഴ , ബിനു പാലാ, പരേതനായ അനിൽകുമാർ നെടുവേലിൽ മൂലവട്ടം. സംസ്കാരം ഇന്ന് നാല് മണിക്ക് വീട്ടു വളപ്പിൽ (തിരുവഞ്ചൂർ ).
Read More » -
Kerala
ഗള്‍ഫ് വ്യാപാരി ഗഫൂര്‍ഹാജിയുടെ മരണം കൊലപാതകമോ…? മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നു; 612 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതിൽ മന്ത്രവാദിനിയെ പൊലീസ് ചോദ്യം ചെയ്തു; ആരോപണ വിധേയ മുമ്പ് പല കേസിലും പ്രതി
കാഞ്ഞങ്ങാടിനടുത്ത് പൂച്ചക്കാട് ഗള്‍ഫ് വ്യാപാരി എം സി ഗഫൂര്‍ ഹാജി (53) യുടെ അസ്വഭാവിക മരണത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു. മരണത്തിന് മുമ്പ് വീട്ടിൽ നിന്നും 612 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടെന്ന പരാതിയിൽ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മന്ത്രവാദിനിയെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ 13നു വൈകിട്ട് 5.30നും 14നു പുലർച്ചെ 5 മണിക്കിടയിൽ ഗഫൂര്‍ ഹാജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ അഹമ്മദ് മുസമ്മിൽ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണു അസ്വാഭാവിക മരണത്തിനു കേസെടുത്തത്. ഇതിനിടെ മന്ത്രവാദിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വ്യാപാരി തനിക്ക് പണം നൽകാനുണ്ട് എന്നു മന്ത്രവാദിനി പറഞ്ഞതായാണ് അറിയുന്നത്. ഈ യുവതിക്ക് പിന്നിൽ വമ്പൻ സ്രാവുകൾ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇതിനിടയിൽ തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളിൽ മന്ത്രവാദിനിയുടെ വെല്ലുവിളി ശബ്ദസന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. യുവതി മുമ്പ് ബ്ലാക് മെയിൽ കേസിലെ പ്രതിയാണെന്ന വിവരവും പൊലീസിന്…
Read More » -
Kerala
മൊബൈൽ ഫോൺ ചാർജിലിട്ട് ഉപയോഗിക്കരുത്, അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം
തൃശൂർ തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സാഹചര്യത്തിൽ ഫോണ്‍ ഉപയോഗിക്കുന്നതിനു മുന്നറിയിപ്പുമായി കേരള അഗ്നി ശമനസേന. ഫോൺ ചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കുക. ചാർജിങ്ങിൽ ഇട്ടുകൊണ്ടു ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ അവസാനിപ്പിക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് പ്രധാനമായും പുറത്തിറക്കിയിരിക്കുന്നത്. കേരള അഗ്നി രക്ഷാ സേനയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിനു കുത്തിയിടാതിരിക്കുക. ഒരു കാരണവശാലും ഫോൺ തലയണയുടെ അടിയിൽ വച്ചുകൊണ്ടു ചാർജിങ്ങിനിടരുത്. ചാർജിങ് മൂലമുള്ള ചൂടിനൊപ്പം തലയണയുടെ കീഴിലെ സമ്മർദ്ദവും ചൂടും കൂടിയാവുമ്പോൾ അപകട സാധ്യതയേറുന്നു. ചാർജിങ്ങിനിടയിൽ ഫോൺ അമിതമായി ചൂടാവുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ചാർജിങ് അവസാനിപ്പിക്കുക. ഫോൺ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക മറ്റ് എന്നിവയാണ് പ്രധാന നിർദ്ദേശങ്ങള്‍. ഇന്നലെ രാത്രി പത്തരയോടെയാണ് വീഡിയോ കണ്ടുകൊണ്ടിരിക്കെ പട്ടിപ്പറമ്പ് സ്വദേശി ആദിത്യശ്രീ മരണപ്പെടുന്നത്. പുതപ്പിന് ഉള്ളിലിരുന്ന് വീഡിയോ കാണുമ്പോഴാണ് ഫോൺ പൊട്ടിത്തെറിച്ചത്. റെഡ്മി 5 പ്രോ ഫോൺ ആണ്…
Read More » -
Movie
എം കൃഷ്ണൻനായർ സംവിധാനം ചെയ്ത കുറ്റാന്വേഷണ ചിത്രം’ഇൻസ്പെക്ടർ’ റിലീസ് ചെയ്‌തിട്ട് 55 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ എം കൃഷ്ണൻനായരുടെ ‘ഇൻസ്പെക്ടർ’ക്ക് 55 വയസ്സ്. 1968 ഏപ്രിൽ 26 നായിരുന്നു നസീർ, ഉമ്മർ, തിക്കുറിശ്ശി, ഉദയചന്ദ്രിക എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ കുറ്റാന്വേഷണ ചിത്രം റിലീസ് ചെയ്‌തത്. കെ ബാലാജിയുടെ കഥയ്ക്ക് എസ് എൽ പുരം സംഭാഷണമെഴുതി. സിഐഡി രാജൻ എന്ന നസീർ കഥാപാത്രം ജയിംസ് ബോണ്ടിൽ നിന്നും പ്രചോദിതമാണ്. കള്ളക്കടത്തുകാരുടെ ശല്യം രൂക്ഷമായപ്പോൾ അധികാരികൾ കൽക്കട്ടയിൽ നിന്നും സിഐഡിയെ കൊണ്ട് വരുന്നു. കള്ളക്കടത്ത് സംഘം വെറുതെയിരിക്കുമോ? അവർ ഒരു മെക്കാനിക്കിനെ സമീപിച്ച്, സിഐഡി രാജൻ വരുന്ന ട്രെയിൻ അപായപ്പെടുത്താൻ നിയോഗിച്ചു. മെക്കാനിക്ക് അവസാന നിമിഷമാണ് അറിയുന്നത് സിഐഡി രാജൻ തന്റെ ജ്യേഷ്‌ഠ സഹോദരനാണ് എന്ന്. പക്ഷേ മെക്കാനിക് ട്രെയിൻ നിർത്തിച്ചു. സിഐഡി പക്ഷെ നാളുകൾക്കകം മെക്കാനിക്കിനെ അറസ്റ്റ് ചെയ്‌തു. കൽക്കട്ടയിൽ നിന്നും മോഷണം പോയ നെക്‌ളേസ് അയാൾ കാമുകിക്ക് സമ്മാനിച്ചത് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്‌റ്റ്. കൊള്ളസംഘം…
Read More » -
LIFE
അമേരിക്കയിലെ ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: അഞ്ച് വിഭാഗങ്ങളിലായി പത്ത് ആരോഗ്യ പ്രവർത്തകർക്ക് ആദരവ്
അമേരിക്കയിലെ ന്യൂജേഴ്സിയിൽ ശനിയാഴ്ച നടക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.അഞ്ചു വിഭാഗങ്ങളിലായി പത്ത് മികച്ച ആരോഗ്യപ്രവർത്തകരെയാണ് ആദരിക്കുന്നത്.വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചാണ് പുരസ്കാര നിശ. വടക്കേ അമേരിക്കയിലെ ലോസ് അഞ്ചലസിലും ടൊറന്റോയിലും വിജയകരമായി സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ഇനി ന്യൂയോർക്ക്, ന്യൂജേഴ്സി, പെൻസിൽവേനിയ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കാനുള്ള അവസരമായി മാറുകയാണ്. ഏപ്രിൽ 29ന് ന്യൂജേഴ്സിയിൽ വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ചാണ് പുരസ്കാര നിശ. പോൾ കറുകപ്പള്ളിൽ കേരള ടൈംസ് ആണ് ഇവന്റ് പാർട്ണർ. നെഫ്രോളജി രംഗത്ത് നിർണായക സംഭാവനകൾ നൽകിവരുന്ന ഡോ. മധു ഭാസ്കരനെ മികച്ച ഡോക്ടർ ആയി തിരഞ്ഞെടുത്തു. കഴിഞ്ഞ 50 വർഷമായി നഴ്സായി സേവനം ചെയ്യുന്ന ലീലാമ്മ വടക്കേടം ആണ് ബെസ്റ്റ് നേഴ്സ്. ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റൽ സിസ്റ്റം സീനിയർ ഡയറക്ടർ ഡോക്ടർ ആനി ജോർജിന് മികച്ച നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർക്കുള്ള പുരസ്കാരം നൽകും. ആൽബിനി…
Read More » -
Crime
പുതുപ്പള്ളിയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബന്ധുവായ യുവാവ് അറസ്സിൽ
കോട്ടയം: പുതുപ്പള്ളിയിൽ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി തലപ്പാടി ഭാഗത്ത് മൂലക്കുളം വീട്ടിൽ എം.സി. മത്തായി മകൻ ജേക്കബ് മാത്യു (35) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി ഇയാളുടെ പിതാവിന്റെ സഹോദരന്‍ കൂടിയായ മധ്യവയസ്കന്റെ വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെയും ഇയാളുടെ വീട്ടിലുണ്ടായിരുന്ന മറ്റൊരു സഹോദരനെയും ആക്രമിക്കുകയായിരുന്നു. സഹോദരനെ ചീത്തവിളിക്കുകയും അടിക്കുകയും ചെയ്യുന്നത് കണ്ട് തടയാൻ ചെന്ന മധ്യവയസ്കനെ ഇയാൾ കയ്യിൽ കരുതിയിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ജേക്കബ് മാത്യുവും മധ്യവയസ്കനുമായി കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു.ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ വീട്ടിൽ കയറി ആക്രമിച്ചത്. പരാതിയെ തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവാവിനെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്ത്, എസ്.ഐ അനുരാജ് എം.എച്ച്, സദക്കത്തുള്ള, രാജ് മോഹൻ,എ.എസ്.ഐ സന്തോഷ് കെ.നായർ,സി.പി.ഓ മാരായ പ്രതീഷ് രാജ്, വിപിൻ,അനൂപ്…
Read More » -
Crime
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് പിടിയിൽ
മുണ്ടക്കയം: മുണ്ടക്കയത്ത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അടൂർ തെങ്ങമം ഭാഗത്ത് അജയ ഭവനിൽ അജയകുമാർ മകൻ അഖിൽ അജയ് (27)എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ യുവതിയുമായി സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും, തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ ഹൈദരാബാദിൽ നിന്നും പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ എ, എസ്.ഐ അനീഷ് പി.എസ്, സി.പി.ഓ മാരായ ജ്യോതിഷ് കുമാർ, രഞ്ജിത്ത് എസ്.നായർ, ശരത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More » -
Crime
ചിങ്ങവനത്ത് അയൽവാസിയായ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ
കോട്ടയം: ചിങ്ങവനത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ അച്ഛനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം പാക്കിൽചിറ ഭാഗത്ത് താന്നിമൂട്ടിൽ വീട്ടിൽ കൊച്ചുമോൻ എന്ന് വിളിക്കുന്ന രാജേഷ് (44), ഇയാളുടെ മകൻ വിഷ്ണു (23) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാത്രി അയൽവാസിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ അധിക്ഷേപിക്കുകയും, യുവാവിന്റെ നേരെ പെപ്പർ സ്പ്രേ അടിക്കുകയും തുടർന്ന് വടിവാളും, കമ്പ് വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അയൽവാസിയായ യുവാവും ഇവരും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ ഇവർ വീട്ടിൽ കയറി ആക്രമിച്ചത്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി സനിൽകുമാർ സി.ജി, ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു റ്റി.ആർ, സി.പി.ഓമാരായ സതീഷ് എസ്, സലമോൻ എന്നിവർ ചേർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.സി എസ്.റ്റി വിഭാഗത്തിൽപ്പെട്ട യുവാവിനെ ആക്രമിച്ചതിനാൽ എസ്.സി എസ്.റ്റി ആക്ട് പ്രകാരവും…
Read More » -
Kerala
പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്ത ‘വന്ദേഭാരത് ‘ ആവേശം വിതറി കാസര്‍കോട്ടെത്തി, റെഗുലര്‍ സര്‍വീസ് നാളെ കാസര്‍കോട്ട് നിന്ന് ആരംഭിക്കും
കാസര്‍കോട്: പ്രധാനമന്ത്രി രാവിലെ തിരുവനന്തപുരത്ത് ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന യാത്ര പൂര്‍ത്തിയാക്കി ആവേശം വിതറി കാസര്‍കോട്ടെത്തി. റെയില്‍വേ സ്റ്റേഷനില്‍ ആവേശോജ്വല സ്വീകരണമാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ ട്രെയിനിന് നല്‍കിയത്. പ്ലാറ്റ്ഫോമിലേക്ക് കടന്നുവന്ന വന്ദേഭാരതിനെ ചെണ്ടമേളത്തിന്റെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയില്‍ നൂറുകണക്കിന് ആളുകള്‍ ആര്‍പ്പുവിളികളോടെ വരവേറ്റു. നിരവധി ആളുകളാണ് സാക്ഷിയാവാന്‍ തടിച്ചു കൂടിയത്. രാവിലെ 11.30 മണിയോടെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് കാസര്‍കോട്ടെത്തിയത് രാത്രി ഒമ്പത് മണിയോടെയാണ്. അനുവദിച്ച സ്റ്റോപ്പുകള്‍ക്ക് പുറമെ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചാലക്കുടി, തിരൂര്‍, തലശേരി, പയ്യന്നൂര്‍ സ്റ്റേറ്റഷനുകളില്‍ കൂടി ഉദ്ഘാടന ദിവസമായത് കൊണ്ട് നിര്‍ത്തിയതാണ് വണ്ടി വൈകാന്‍ കാരണം. സാധാരണ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഏഴ് മണിക്കൂര്‍ 50 മിനുറ്റില്‍ എത്തിച്ചേരാന്‍ സാധിക്കും. പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും, മാധ്യമ പ്രവര്‍ത്തകരുമാണ് ഉദ്ഘാടന ദിവസം വന്ദേ ഭാരത് എകസ്പ്രസില്‍ യാത്രക്കാരായി ഉണ്ടായിരുന്നത്.…
Read More »