NEWSPravasi

ബഹ്റൈനില്‍ നിന്നും നാട്ടിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രവാസി യുവതി മരിച്ചു

തിരുവനന്തപുരം: ബഹ്റൈനില്‍ നിന്നും നാട്ടിലെത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായ പ്രവാസി യുവതി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര പരണിയം സ്വദേശി ചന്ദ്രിക ആണ് മരിച്ചത്.
കഴിഞ്ഞ മാസം ശസ്ത്രക്രിയയ്ക്ക് വേണ്ടി ബഹറൈനില്‍ നിന്നും സഹോദരി ഗിരിജയോടപ്പം നാട്ടില്‍ വന്നതാണ് ചന്ദ്രിക.കാരക്കോണം മെഡിക്കല്‍ കോളേജില്‍വെച്ചാണ് ശസ്ത്രക്രിയ നടന്നത്.ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് ചന്ദ്രികയുടെ മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.സംഭവത്തില്‍ ബന്ധുക്കള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കി.
വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ഈ മാസം 19നാണ് ചന്ദ്രികയെ കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞയുടൻ  വെന്‍റിലേറ്റര്‍ സഹായത്തോടെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ബിപി കുറവായതിനാലാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത് എന്നായിരുന്നു ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. പിന്നീടാണ് ബന്ധുക്കളോട് മരണം വിവരം പറയുന്നത്.18 വര്‍ഷമായി ബഹ്‍റൈനില്‍ സ്‌കൂളില്‍ ക്ലിനിങ്ങ് ജോലി ചെയ്തുവരികയായിരുന്നു ചന്ദ്രിക.

Back to top button
error: