പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം-
നരേന്ദ്രമോദി കൊച്ചി സന്ദര്‍ശിച്ചതിന്റെ പേരില്‍ പിണറായി വിജയന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടങ്കലില്‍ വെച്ചത് എന്ത് നീതിയാണ് ?ഇരുട്ടിന്റെ മറവില്‍ വീട്ടില്‍ കയറി സാധാരണക്കാരെ കസ്റ്റഡിയില്‍ എടുക്കാന്‍ മാത്രം എന്ത് പ്രശ്നമാണ് കേരളത്തില്‍ നിലവിലുള്ളത് ?
പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ അടിമയായി ഇത്രത്തോളം അധ:പതിച്ചു എന്ന് കാണുമ്ബോള്‍ സഹതാപം തോന്നുന്നു. ഒരൊറ്റ സിപിഎം പ്രവര്‍ത്തകനെയും കരുതല്‍ തടങ്കലില്‍ വെച്ചില്ല എന്നത് ബിജെപിയുടെ ശത്രു ആരാണെന്ന കാര്യം രാഷ്ട്രീയ കേരളത്തിന് വ്യക്തമാക്കി കൊടുത്തിട്ടുണ്ട്.
ഇനിയെങ്കിലും ബിജെപിക്ക് എതിരെയാണ് സിപിഎം എന്ന വാദവുമായി സഖാക്കള്‍ വരരുത് . അത്തരം ഒരു ചിന്ത മനസ്സിലുള്ളവര്‍ കുറഞ്ഞ പക്ഷം മുഖ്യമന്ത്രി വിജയനെ എങ്കിലും ആ കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക.കാക്കിയിട്ട സഖാക്കളെയും കൊണ്ട് പിണറായി വിജയന്‍ അധികകാലം ഈ രീതിയില്‍ മുന്നോട്ടു പോകില്ല. ഈ അനീതികള്‍ക്കും അന്യായങ്ങള്‍ക്കും ശക്തമായ തിരിച്ചടി നല്‍കാതെ കാലവും കോണ്‍ഗ്രസ്സ് പ്രസ്ഥാനവും കടന്നുപോകില്ല’, സുധാകരന്റെ കുറിപ്പ് നീളുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ 12 കോണ്‍ഗ്രസ് നേതാക്കളെയായിരുന്നു പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തത്. കെ.പി.സി.സി സെക്രട്ടറി തമ്ബി സുബ്രഹ്‌മണ്യം, ഡി.സി.സി സെക്രട്ടറി ശ്രീകുമാര്‍ ഉള്‍പ്പടെയുളളവരെയായിരുന്നു തടങ്കലിലാക്കിയത്.