CrimeNEWS

ആശുപത്രിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി; റിയാലിറ്റി ഷോ താരം പിടിയില്‍

കൊല്ലം: ആശുപത്രിയില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയും അതിക്രമം കാണിക്കുകയും ചെയ്ത റിയാലിറ്റി ഷോ താരം പിടിയില്‍. കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ മധു അഞ്ചലിനെയാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. അഞ്ചല്‍ ചന്തമുക്കിലെ സ്വകാര്യ ആശുപത്രിയില്‍ മദ്യപിച്ചെത്തിയ മധു, രോഗികളിരിക്കുന്ന കസേരയില്‍ കയറി കിടന്നു. ജീവനക്കാര്‍ ഇത് ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. രോഗികളെയും ജീവനക്കാരെയും ഇയാള്‍ അസഭ്യം പറഞ്ഞു.

Signature-ad

ജീവനക്കാര്‍ ഇയാളെ പുറത്താക്കാന്‍ ശ്രമിച്ചതോടെയാണ് ആശുപത്രിയില്‍ അതിക്രമം നടത്തിയത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അഞ്ചല്‍ പൊലീസിനെ വിവരം അറിയിച്ചു. പോലീസെത്തി അനുനയിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും മധു വഴങ്ങിയില്ല. ഒടുവില്‍ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്.

സ്റ്റേഷനില്‍ എത്തിച്ച പ്രതിക്കെതിരേ മദ്യപിച്ചു ബഹളം വച്ചതിന് പോലീസ് കേസെടുത്തു. ശേഷം അമ്മയ്‌ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു. മലയാളത്തിലെ പ്രധാന ചാനലുകളിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ആളാണ് മധു.

Back to top button
error: