KeralaNEWS

നഴ്സായ ഭാര്യയെ കാണാന്‍ ബ്രിട്ടനില്‍ പോയ പൊലീസുകാരൻ തിരിച്ചെത്തിയില്ല; ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

തൊടുപുഴ: നഴ്സായ ഭാര്യയെ കാണാൻ ബ്രിട്ടനിൽ പോയ പൊലീസുകാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.കരിങ്കുന്നം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജിമ്മി ജോസിനെയാണ് പിരിച്ചു വിട്ടത്. ദീർഘകാലത്തെ അവധിക്കു ശേഷവും സർവീസിൽ തിരികെ പ്രവേശിക്കാതിരുന്നതിനെ തുടർന്നാണ് നടപടി.

യുകെയിൽ നഴ്സായ ഭാര്യയുടെ അടുക്കലേക്കു പോകാനായി 107 ദിവസത്തെ ശമ്പളരഹിത അവധിയാണു ജിമ്മി എടുത്തത്. 2022 ജനുവരി 16നു തിരികെ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.എന്നാൽ, ജിമ്മി തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചില്ല.അച്ചടക്കരാഹിത്യം കാണിച്ചെന്നുള്ള റിപ്പോർട്ടിനെത്തുടർന്നാണു നടപടി.

Back to top button
error: