ലക്നൗ:കാമുകിയുടെ പിതാവിന്റെ ഫോണ്‍ മോഷ്ടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കൗമാരക്കാരന് ഉത്തർപ്രദേശിൽ അറസ്റ്റില്‍.ബേഗംപൂര്‍വ എന്ന സ്ഥലത്ത് നിന്നും അമീൻ(19) എന്നയാളെയാണ് പോലീസ് പിടികൂടിയത്.
പോലീസിന്റെ 112 എന്ന എമര്‍ജന്‍സി നമ്ബറിലേക്ക് വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്.പിന്നാലെ മൊബൈല്‍ നമ്ബര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബേഗംപൂർവ്വയിലെ ഓട്ടോ റിക്ഷാ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നാല്‍ തന്റെ ഫോണ്‍ 10 ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതെ പോയതായി ഇദ്ദേഹം പോലീസില്‍ അറിയിച്ചു. തുടരന്വേഷണത്തിലാണ് അമീൻ അറസ്റ്റിലാകുന്നത്.ഇതിനായി ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു.
ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളുമായി അമീൻ പ്രണയത്തിലായിരുന്നു.ഇതറിഞ്ഞ ഇയാൾ അമീനെ ശകാരിക്കുകയും മറ്റും ചെയ്തിരുന്നു.കാമുകിയുടെ പിതാവിനെ കുടുക്കുമെന്ന് അമീന് പറഞ്ഞിരുന്നതായി അയല്‍വാസികളും പോലീസില്‍ മൊഴി നല്കി ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.