Month: April 2023

  • Kerala

    സേഫ് കേരള പദ്ധതി കെൽട്രോൺ വെബ്സൈറ്റിൽ; പുകമറ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം: മന്ത്രി പി രാജീവ്

    തിരുവനന്തപുരം:സേഫ്‌ കേരള പദ്ധതിയെപ്പറ്റി പുകമറ സൃഷ്ടിക്കാനും അതിലൂടെ ജനങ്ങളിൽ തെറ്റിധാരണ സൃഷ്ടിക്കാനും മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കെൽട്രോൺ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇനിയും ഈ വിഷയത്തിൽ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ വെബ്സൈറ്റിലെ രേഖകളെങ്കിലും മറിച്ചു നോക്കണമെന്നും രാജീവ് പറഞ്ഞു. കെൽട്രോണിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കേരളത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നിനെക്കുറിച്ച്‌ തെറ്റായ സന്ദേശം രൂപപ്പെടുത്താനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.

    Read More »
  • Crime

    ആലുവയിൽ 28 കിലോ കഞ്ചാവ് പിടിച്ച കേസ്: പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച ഗ്രേഡ് എസ്ഐ അറസ്റ്റിൽ

    കൊച്ചി: എറണാകുളം ആലുവയിൽ 28 കിലോ കഞ്ചാവ് പിടിച്ച കേസിൽ ഗ്രേഡ് എസ്ഐ അറസ്റ്റിൽ. തടിയിട്ടപ്പറമ്പ് ഗ്രേഡ് എസ്ഐ സാജനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കേസിൽ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിനാണ് പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്. ഗ്രേഡ് എസ്ഐ സാജനെ റിമാൻഡ് ചെയ്തു. കഴിഞ്ഞയാഴ്ച്ചയാണ് 28 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിലാകുന്നത്. ആലുവ സ്വദേശികൾക്ക് വേണ്ടിയാണ് ഇവർ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് എസ്ഐയുടെ മകനാണെന്ന് കണ്ടെത്തുകയായിരുന്നു. കേസിൽ പ്രതിയായ ഇയാളുടെ മകൻ നവീൻ വിദേശത്തേക്ക് കടന്നിരുന്നു. അച്ഛനെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് തന്ത്രപരമായാണ് മകനെ പൊലീസ് തിരികെ നാട്ടിലെത്തിച്ചത്. നവീനെ ഇന്ന് വൈകീട്ട് കോടതിയിൽ ഹാജരാക്കും. സാജൻ ഈ മാസം സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്യേണ്ടതായിരുന്നു.

    Read More »
  • LIFE

    കുട്ടികളെ ഏതെങ്കിലുമൊരു സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് നല്ലതെന്ന് പഠനം! അറിയാം ​ഗുണങ്ങൾ

    പതിവായി പാട്ട് കേൾക്കുന്നത് ആരോ​ഗ്യകരമായ ചില ​ഗുണങ്ങൾ നൽകുന്നുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. വൈകാരിക ആരോഗ്യം, ദൈനംദിന പ്രകടനം, ഉറക്കം എന്നിവയ്ക്കുള്ള ചികിത്സാ ഉപകരണമാണ് സംഗീതം. ‍സംഗീതം തലച്ചോറിൽ ചെലുത്തുന്ന നല്ല ഫലങ്ങളെക്കുറിച്ച് നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. സംഗീതം മാനസികാവസ്ഥയ്ക്കും സമ്മർദ്ദത്തിനും സഹായിക്കുകയും തലച്ചോറിന്റെ മറ്റ് സെൻസറി മേഖലകളെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യുമ്പോൾ ഒരു സംഗീത ഉപകരണം പഠിക്കുന്നത് തലച്ചോറിനെ ചെറുപ്പമായി നിലനിർത്താൻ സഹായിക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു. കുട്ടികളെ ഏതെങ്കിലുമൊരു സംഗീതോപകരണം പഠിപ്പിക്കുന്നത് തലച്ചോറിന്റെ ആരോ​ഗ്യത്തിന് നല്ലതാണെന്ന് ഒരു പഠനം കണ്ടെത്തി. ഒരു ഉപകരണം വായിക്കുന്നത് തലച്ചോറിന്റെ ആരോ​​ഗ്യത്തെ സംരക്ഷിക്കുക ചെയ്യുന്നതിലൂടെ ചെറുപ്പവും ശ്രദ്ധയും നിലനിർത്താൻ സഹായിക്കുമെന്ന് ​ഗവേഷകർ പറയുന്നു. സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. ബെയ്ജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ യൂണിവേഴ്‌സിറ്റി ഓഫ് സൈക്കോളജി ഡിപ്പാർട്ട്‌മെന്റ് ഓഫ് സൈക്കോളജിയിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ദീർഘകാല സംഗീത പരിശീലനം കാലതാമസം വരുത്തുമെന്നും മനസ്സിനെ ചെറുപ്പമായി നിലനിർത്താനുമുള്ള സ്വാഭാവികവും പ്രായവുമായി…

    Read More »
  • Kerala

    ഒച്ചയും ബഹളവുമില്ലാതെ ആൾക്കൂട്ടത്തിനൊപ്പം അവരിലൊരാളായി പൊലീസ്! തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനി ഇ പട്രോളിങ്

    തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമമടക്കം വലിയ തലവേദനയായിരുന്ന തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനിമുതൽ പൊലീസിന്റെ ഇ പട്രോളിങ്. നിന്നു സഞ്ചരിക്കാവുന്ന ഇ-സ്കൂട്ടറാണ് പരീക്ഷണാടിസ്ഥാനത്തിൽ പട്രോളിങ്ങിനിറങ്ങുന്നത്. ഒച്ചയും ബഹളവുമില്ലാതെ ആൾക്കൂട്ടത്തിനൊപ്പം അവരിലൊരാളായി പൊലീസ്. ആവശ്യം കഴിഞ്ഞാൽ സ്കൂട്ടർ മടക്കി കൈയിലെടുത്തു കണ്ടുപോവുകയുമാകാം. നിലവിൽ പത്ത് കിലോമീറ്ററിൽ വേഗത പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് കൂട്ടി, പെട്ടെന്ന് ഓടിയെത്തലുമാകാം. മ്യൂസിയം പോലെ ഒരുപാടു പേരെത്തുന്ന, എന്നാൽ വാഹനങ്ങൾ കടക്കാത്ത സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ഇതുവഴി ആകുമെന്നാണ് കണക്കുകൂട്ടൽ. ക്ലിക്കായാൽ സംഗതി വ്യാപിപ്പിക്കും. വിദേശരാജ്യങ്ങളിൽ ഇതിനോടകം പ്രചാരം നേടിയതാണ് ഹോവർബോർഡ് അഥവാ ഇ സ്കൂട്ടറുകൾ. മാർക്കറ്റുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ സുരക്ഷയ്ക്കും വാഹനം പോകാത്ത സ്ഥലങ്ങളിൽ പൊലീസിന് വേഗത്തിലെത്താനും ഉചിതമാണ് ഇവ.

    Read More »
  • Kerala

    ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന സ്‌ത്രീകൾ ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണേ !!!

    തിരുവനന്തപുരം: സ്ത്രീകൾ ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്ക് പേജിലൂടെ കേരള പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണേ !! ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്‌ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കുക. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. അതുപോലെ കഴുത്തിൽ ഷാൾ ചുറ്റിക്കെട്ടിയിടാതിരിക്കുക. അബദ്ധത്തിൽ എവിടെയെങ്കിലും കുരുങ്ങിയാൽ അപകടം ദാരുണമായിരിക്കും. യാത്ര തുടങ്ങുന്നതിന് മുമ്പ് ഈവക മുൻകരുതലുകൾ ഉറപ്പു വരുത്തുക. യാത്രക്കിടയിലും ശ്രദ്ധിക്കുക. മോട്ടോർ വാഹന നിയമപ്രകാരം ഇരുചക്രവാഹനത്തിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്നവർക്കു പിടിക്കാവുന്ന വിധത്തിൽ ഓടിക്കുന്ന ആളുടെ പിന്നിൽ വാഹനത്തിന്റെ വശത്തായി കൈപിടിയും പാദങ്ങൾ വയ്‌ക്കാൻ ഫുട്…

    Read More »
  • Crime

    സൂക്ഷിക്കുക… വ്യാജ ഓണ്‍ലൈന്‍ മെഡിക്കല്‍ അപ്പോയിന്റ്‌മെന്റുകളില്‍ വീഴരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

    തിരുവനന്തപുരം: ഓരോ ദിവസവും പുതിയ തട്ടിപ്പുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഓരോ കാര്യവും ചെയ്യുമ്പോഴും ഏറെ ജാഗ്രത കാണിക്കേണ്ട സ്ഥിതിയാണ്. അല്ലാത്ത പക്ഷം പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ വ്യാജ ഓൺലൈൻ മെഡിക്കൽ അപ്പോയിന്റ്‌മെന്റുകളിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്. മെഡിക്കൽ അപ്പോയിന്റ്‌മെന്റിന് വേണ്ടി എസ്എംഎസ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി അയച്ചുകിട്ടിയ .apk ഫയൽ ഡൗൺലോഡ് ചെയ്യരുതെന്നാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നത്. അപ്പോയിന്റ്‌മെന്റ് ബുക്കിംഗിനായി എല്ലായ്‌പ്പോഴും വിശ്വസനീയവും ഔദ്യോഗികമായ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ആശുപത്രി അപ്പോയിന്റ്‌മെന്റിനെന്ന പേരിൽ ഇന്റർനെറ്റിൽ കാണുന്ന വ്യാജ ആശുപത്രി പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

    Read More »
  • Crime

    വീട്ടുകാർ രാത്രിയിൽ സിനിമ കാണാൻ പോയി; കൊല്ലത്ത് വീട് കുത്തിത്തുറന്ന് 27 പവൻ മോഷ്ടിച്ചു

    കൊല്ലം: കൊല്ലം തേവള്ളിയിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. അഭിഭാഷകനായ ധീരജ് രവിയുടെ വീട്ടിൽ നിന്നാണ് 27 പവൻ സ്വർണം കവർന്നത്. വീട്ടുകാർ രാത്രിയിൽ സിനിമ കാണാൻ പോയ സമയത്തായിരുന്നു മോഷണം. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ധീരജ് രവിയും കുടുംബം സിനിമക്ക് പോയത്. 12 മണിയോടെ തിരിച്ചെത്തി. വീടിനകത്ത് കടന്നപ്പോൾ മാത്രമാണ് മോഷണം നടന്ന കാര്യം വീട്ടുകാർ തിരിച്ചറിയുന്നത്. വീടിൻറെ പിന്നിലൂടെ എത്തിയ കള്ളൻ മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് അകത്ത് കടന്നത്. കിടപ്പ് മുറിയുടെ പൂട്ട് തകർത്ത മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 27 പവൻ സ്വർണാഭരണങ്ങൾ കവർന്നു. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങളെല്ലാം വലിച്ചു പുറത്തിട്ടു. കൊല്ലം എ.സി.പി അഭിലാഷിൻറെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷ്ണം. ഫോറൻസിക് ഉദ്യോഗസ്ഥരും വിരടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. വീട്ടുകാരെക്കുറിച്ച് കൃത്യമായി അറിയുന്ന ആരെങ്കിലുമാകാം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

    Read More »
  • Tech

    ട്വിറ്ററിന് പറ്റിയ ആളല്ല മസ്ക്, മസ്‌കിന്റെ പുതിയ നയങ്ങൾ പ്ലാറ്റ്‌ഫോമിൽ കുഴപ്പങ്ങൾ ഉണ്ടാക്കി: മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസി

    ന്യൂയോർക്ക്: ട്വിറ്റർ സിഇഒയായ എലോൺ മസ്കിനെ വിമർശിച്ച് മുൻ ട്വിറ്റർ സിഇഒ ജാക്ക് ഡോർസി. ട്വിറ്ററിന് പറ്റിയ ആളല്ല മസ്ക് എന്നും മസ്‌കിന്റെ പുതിയ നയങ്ങൾ പ്ലാറ്റ്‌ഫോമിൽ കുഴപ്പങ്ങൾ ഉണ്ടാക്കിയെന്നുമാണ് ഡോർസി ചൂണ്ടിക്കാണിക്കുന്നത്. ജാക്ക് ഡോർസിക്ക് ഇപ്പോൾ ട്വിറ്ററിന് എതിരാളിയായ ഒരു പ്ലാറ്റ്‌ഫോം ഉണ്ട്. മസ്‌കിന്റെ നേതൃത്വത്തെ വിമർശിക്കുന്നതിന്റെ മറവിൽ ഡോർസി തന്റെ സ്വന്തം പ്ലാറ്റ്‌ഫോം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരോക്ഷ മാർഗം തേടുകയാണോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. തന്റെ സ്വന്തം പ്ലാറ്റ്ഫോമായ ബ്ലൂ സ്കൈ പരിചയപ്പെടുത്തുന്നതിനിടെ ഒരാൾ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് ഡോർസി മസ്കിനെ വിമർശിച്ചത്. ട്വിറ്റർ മസ്ക് ഏറ്റെടുക്കുന്നതിന് മുൻപ് നിലവിൽ കമ്പനിയുടെ പ്രതീക്ഷയാണ് മസ്ക് എന്ന് പറഞ്ഞ വ്യക്തിയാണ് ഡോർസി. ഡോർസിയുടെ വിമർശനത്തോട് മസ്‌ക് പ്രതികരിച്ചിട്ടില്ല. തന്റെ അഭിപ്രായത്തെ ഒരിക്കലും മറച്ചുവെക്കാത്ത വ്യക്തിയാണ് മസ്ക്. ഇവിടെ എന്തുകൊണ്ട് അങ്ങനെയൊരാൾ മൗനം പാലിക്കുന്നു എന്നത് വ്യക്തമല്ല. ട്വീറ്ററിന്റെ നിലവിലെ അവസ്ഥയിൽ ഖേദം പ്രകടിപ്പിച്ച് ട്വിറ്ററിന്റെ സ്ഥാപകൻ ജാക്ക് ഡോർസി നേരത്തെ രംഗത്തെത്തിയിട്ടുണ്ട്.…

    Read More »
  • LIFE

    ‘പൊന്നിയിൻ സെല്‍വൻ 2’ റിലീസ് ദിനം തമിഴ്‍നാട്ടില്‍നിന്ന് നേടിയത് 21.37 കോടി; രണ്ടാം ദിനത്തില്‍ എല്ലാ ഭാഷകളില്‍നിന്നും നേടിയത് 28-30 കോടി

    മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ 2’ പ്രദർശനത്തിനെത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. വൻ സ്വീകരണമാണ് ചിത്രത്തിന് രാജ്യമെമ്പാടും ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. തമിഴ്‍നാട്ടിലെ നടപ്പ് വർഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ‘പൊന്നിയിൻ സെൽവന്റേ’ത് എന്നും ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്യുന്നു. ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‍നാട്ടിൽ നിന്ന് റിലീസിന് നേടിയിരിക്കുന്നത് 21.37 കോടി രൂപയാണ്. ഇപ്പോഴിതാ രണ്ടാം ദിനത്തിലെ കണക്കുകളും പുറത്തുവരുകയാണ്. വാരാന്ത്യത്തിലെ ആദ്യദിനത്തിൽ തന്നെ കളക്ഷനിൽ 50 കോടി കടക്കും’പൊന്നിയിൻ സെൽവൻ’ എന്നാണ് ആദ്യകണക്കുകൾ പറയുന്നത്. രണ്ടാം ദിനത്തിൽ എല്ലാ ഭാഷകളിൽ നിന്നും 28-30 കോടി രൂപയാണ് പൊന്നിയിൻ സെൽവൻ 2 നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ആദ്യദിനത്തിലെ കളക്ഷനിൽ നിന്നും മികച്ച വളർച്ച ചിത്രം ഉണ്ടാക്കിയെന്നാണ് ഇത് കാണിക്കുന്നത്. മൊത്തത്തിലുള്ള കളക്ഷൻ ഇപ്പോൾ 53-55 കോടി കടന്നുവെന്നാണ് കണക്കുകൾ. ഞായറാഴ്ച ചിത്രം 30 കോടിക്ക്…

    Read More »
  • Local

    ബന്ധുവുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് 17 വർഷം കഠിനതടവ്

    തിരുവനന്തപുരം:ബന്ധുവുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് 17 വർഷം കഠിനതടവ്. അഞ്ചുതെങ്ങ് സ്വദേശി ജോണി (39) യെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ഡിസ്ട്രിക്‌ട് ജഡ്ജ് ടി. പി. പ്രഭാഷ് ലാല്‍ ശിക്ഷിച്ചത്.പ്രതിക്ക് 17 വര്‍ഷം കഠിനതടവും 1,00,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.പ്രതിയുടെ മാതൃ സഹോദരീ പുത്രിയുടെ മകളാണ് അതിജീവിത. 2013 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ പിതാവ് ആശുപത്രിയില്‍ ആയിരിക്കേ ,വീട്ടില്‍ സഹായിയായി എത്തിയ അതിജീവിതയെ ബലമായി പീഡിപ്പിക്കുകയായിരുന്നു.

    Read More »
Back to top button
error: