KeralaNEWS

സേഫ് കേരള പദ്ധതി കെൽട്രോൺ വെബ്സൈറ്റിൽ; പുകമറ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം: മന്ത്രി പി രാജീവ്

തിരുവനന്തപുരം:സേഫ്‌ കേരള പദ്ധതിയെപ്പറ്റി പുകമറ സൃഷ്ടിക്കാനും അതിലൂടെ ജനങ്ങളിൽ തെറ്റിധാരണ സൃഷ്ടിക്കാനും മാത്രമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കെൽട്രോൺ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇനിയും ഈ വിഷയത്തിൽ അനാവശ്യവിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ വെബ്സൈറ്റിലെ രേഖകളെങ്കിലും മറിച്ചു നോക്കണമെന്നും രാജീവ് പറഞ്ഞു.
കെൽട്രോണിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് കേരളത്തിലെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നിനെക്കുറിച്ച്‌ തെറ്റായ സന്ദേശം രൂപപ്പെടുത്താനാണ് ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നതെന്നും മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി.

Back to top button
error: