തിരുവനന്തപുരം:ബന്ധുവുമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് 17 വർഷം കഠിനതടവ്.
അഞ്ചുതെങ്ങ് സ്വദേശി ജോണി (39) യെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ഡിസ്ട്രിക്‌ട് ജഡ്ജ് ടി. പി. പ്രഭാഷ് ലാല്‍ ശിക്ഷിച്ചത്.പ്രതിക്ക് 17 വര്‍ഷം കഠിനതടവും 1,00,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.പ്രതിയുടെ മാതൃ സഹോദരീ പുത്രിയുടെ മകളാണ് അതിജീവിത.
2013 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയുടെ പിതാവ് ആശുപത്രിയില്‍ ആയിരിക്കേ ,വീട്ടില്‍ സഹായിയായി എത്തിയ അതിജീവിതയെ ബലമായി പീഡിപ്പിക്കുകയായിരുന്നു.