Month: April 2023
-
Kerala
അമൃത് ഭാരത് പദ്ധതി; ഒറ്റപ്പാലം, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് കളമൊരുങ്ങുന്നു
പാലക്കാട്:അമൃത് ഭാരത് പദ്ധതി വഴി ഒറ്റപ്പാലം, ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളുടെ സമഗ്രമായ വികസനത്തിന് കളമൊരുങ്ങുന്നു. ദക്ഷിണ റെയില്‍വേയില്‍ 90 സ്റ്റേഷനുകളാണ് ഇത്തരത്തിൽ നവീകരിക്കുന്നത്.ഇതില്‍ കേരളത്തിലെ പ്രധാനപ്പെട്ട 25 സ്റ്റേഷനുകളുടെ പട്ടികയിലാണ് ഷൊർണൂരും ഒറ്റപ്പാലവും ഉള്‍പ്പെട്ടിരിക്കുന്നത്.എസ്കലേറ്ററുകള്‍, ഉയരമുള്ള പ്ലാറ്റ് ഫോമുകള്‍, സ്റ്റേഷന് മുന്‍വശത്തെ റോഡുകളുടെ നവീകരണം, വിശ്രമ മുറികള്‍, പാര്‍ക്കിംഗ്, ഭക്ഷണശാല, നടപ്പാതകള്‍ എന്നിവയ്ക്കൊപ്പം, പാളങ്ങളും കവാടങ്ങളും പഴയ കെട്ടിടങ്ങള്‍ എന്നിയെല്ലാം അ നവീകരിച്ച് സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണിത്. ഇതുകൂടാതെ ഇരുസ്റ്റേഷനുകളിലും നടപ്പാക്കേണ്ട പദ്ധതികളെ പറ്റി റെയില്‍വേ അധികൃതര്‍ കൂടിയാലോചന ആരംഭിച്ചിട്ടുണ്ട്.ഇതോടെ ഒറ്റപ്പാലത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അനുവദിക്കും.
Read More » -
LIFE
അത് മോശമായ കാര്യമാണ്, നിങ്ങൾ സൂക്ഷിച്ച് സംസാരിക്കേണ്ടിയിരിക്കുന്നു… അഖിൽ മാരാർക്ക് മോഹൻലാലിന്റെ താക്കീത്
ബിഗ് ബോസ് സീസൺ അഞ്ചിൽ ഒരാഴ്ചയ്ക്ക് ശേഷം മോഹൻലാൽ എത്തിയിരിക്കുകയാണ്. ജപ്പാനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനാൽ സൂം കാളിലാണ് മോഹൻലാൽ മത്സരാർത്ഥികളുമായി സംവാദിച്ചത്. കഴിഞ്ഞ ആഴ്ച തന്റെ ഭാര്യയെ തല്ലിയിട്ടുണ്ടെന്ന് അഖിൽ മാരാർ ശോഭയോട് പറഞ്ഞത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അഖിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മോഹൻലാൽ. ‘കുഞ്ഞുണ്ണി മാഷിന്റെ ഒരു കവിതയുണ്ട്. വാക്കിനെക്കാൾ തൂക്കമില്ലീ ഭൂമിക്ക് പോലും. അതായത് നമ്മൾ വാക്കുകൾ ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നാണ് പറയുന്നത്’, എന്ന് പറഞ്ഞാണ് മോഹൻലാൽ തുടങ്ങുന്നത്. ഇതിനിടയിൽ ശോഭയും അഖിലും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ കാണിക്കുന്നുണ്ട്. ഭാര്യയെ തല്ലുന്നത് വലിയ ക്രെഡിറ്റ് ആയിട്ടാണോ കണക്കാക്കുന്നത് എന്ന് മോഹൻലാൽ അഖിലിനോട് ചോദിക്കുന്നത്. കോടിക്കണക്കിന് ആൾക്കാർ കാണുന്നതല്ലേ. എല്ലാ സ്ത്രീകളുടെയും കഥ ഒന്നാണ് എന്ന് പറയാൻ അഖിൽ മാരാറിന് പറയാൻ സ്വാതന്ത്ര്യം ഉണ്ടോ. ഇത്രയും വലിയൊരു പ്ലാറ്റ് ഫോമിൽ ഞാൻ ഭാര്യയെ തല്ലിയിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്നു. അങ്ങനെ പറയാൻ…
Read More » -
LIFE
മനഃപൂര്‍വ്വമല്ല, പറ്റിപോയി… മോഹന്‍ലാലിന് മുന്നില്‍ കുറ്റം ഏറ്റു പറഞ്ഞ് നാദിറ
തിരുവനന്തപുരം: ബിഗ്ബോസ് വീട്ടിലെ ഒരോ സംഭവങ്ങളും വിലയിരുത്താനും മറ്റുമാണ് ഒരോ ആഴ്ചയും അവതാരകനായ മോഹൻലാൽ വീട്ടിലെ അംഗങ്ങളെ കാണാൻ എത്തുന്നത്. ഇത്തവണ ജപ്പാനിൽ ആയതിനാൽ മോഹൻലാൽ പ്രത്യേക സംവിധാനത്തിലൂടെയാണ് ബിഗ്ബോസ് മലയാളം സീസൺ 5 മത്സരാർത്ഥികളെ കണ്ടത്. വീട്ടിൽ കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ വിശേഷങ്ങൾ എല്ലാം തന്നെ മോഹൻലാൽ ചോദിച്ചറിഞ്ഞു. ബിഗ്ബോസ് വീട്ടിലെ സാമഗ്രികൾ തകർക്കാൻ പാടില്ല എന്ന നിയമം വീട്ടുകാരെ മോഹൻലാൽ ഓർമ്മിപ്പിച്ചിരുന്നു. ഇത്തരത്തിൽ നാദിറ ഒരു ടാസ്കിനിടെ കപ്പ് പൊട്ടിച്ചതും ചർച്ചയായി. ദേവുവിൻറെ കപ്പാണ് നാദിറ പൊട്ടിച്ചത്. ഇതിൻറെ പേരിൽ ജയിൽ വാസവും നാദിറ അനുഭവിച്ചു. അതിൽ എന്തുകൊണ്ട് ശോഭ പ്രതികരിച്ചില്ലെന്ന് ചോദിച്ചാണ് ഈ വിഷയം മോഹൻലാൽ ചർച്ചയാക്കിയത്. ക്യാപ്റ്റനെന്ന നിലയിൽ താൻ അത് ക്യാമറയോട് പറഞ്ഞെന്നും. എന്നാൽ ഇവരെല്ലാം അത് വിഷയമാക്കിയെന്നാണ് ശോഭ പറഞ്ഞത്. പിന്നാലെ നാദിറ ഇങ്ങനെ ദേഷ്യം വന്നാൽ ഒരൊന്ന് പൊട്ടിക്കരുത് എന്നാണ് മോഹൻലാൽ പറഞ്ഞത്. മനഃപൂർവ്വം പറ്റിയതല്ലെന്നും. ദേഷ്യം വന്നപ്പോൾ കല്ലെടുത്ത് എറിഞ്ഞെങ്കിലും.…
Read More » -
Crime
കിടപ്പുരോഗിയായ വയോധികയെ വെട്ടിപരിക്കേല്‍പ്പിച്ച് സ്വര്‍ണം കവര്‍ന്നു; അയല്‍ക്കാരിയായ വീട്ടമ്മ പിടിയില്‍
ആലപ്പുഴ: കിടപ്പുരോഗിയായ വയോധികയെ വീടുകയറിയാക്രമിച്ച് പരിക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണിഗോപി(67)യെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണങ്ങള്‍ കവര്‍ന്നത്. അയല്‍വാസിയായ കുറ്റിച്ചിറ വീട്ടില്‍ മേഴ്‌സിയെ(58)യാണ് പുളിങ്കുന്ന് പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം മറ്റാരുമില്ലാതിരുന്ന സമയത്ത് അമ്മിണിയുടെ വീട്ടിലെത്തിയ മേഴ്‌സി ആഭരണങ്ങള്‍ കവരുകയായിരുന്നു. വയോധിക തടയാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണങ്ങളുമായി കടക്കുകയായിരുന്നുന്നെന്ന് പുളിങ്കുന്ന് പോലീസ് പറഞ്ഞു. ഇവരുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പത്തിലധികം മുറിവുകളുണ്ടെന്ന് മകന്‍ മനോജ് പറഞ്ഞു. അയല്‍വാസികളാണ് അമ്മിണി മുറിവേറ്റു കിടക്കുന്നതുകണ്ടത്. ഇവരെ പുളിങ്കുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മാല, മൂന്നു വള, കമ്മല്‍ എന്നിവയാണ് കവര്‍ന്നത്. കിടപ്പുരോഗിയായ അമ്മിണിക്ക് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. സാമ്പത്തികബാധ്യതയാണ് മോഷണത്തിനു പ്രേരിപ്പിച്ചതെന്നു മേഴ്സി പറഞ്ഞതായി പോലീസ് പറഞ്ഞു. എന്നാല്‍, മറ്റൊരാള്‍കൂടി സംഭവസമയത്ത് മേഴ്സിക്കൊപ്പമുണ്ടായിരുന്നതായി വിവരംലഭിച്ചെന്നു ബന്ധുക്കള്‍ പറയുന്നു.
Read More » -
Kerala
”സര്‍വീസ് രംഗത്ത് മാറ്റം അനിവാര്യം; സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ഒരു ദാക്ഷിണ്യവുമില്ല”
കോഴിക്കോട്: സര്‍ക്കാര്‍ ഓഫീസുകളില്‍ അഴിമതി കാട്ടുന്നവരോട് ഒരു ദയയും ദാക്ഷിണ്യവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റപ്പെട്ട അഴിമതി ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍, ഒറ്റപ്പെട്ടതെന്ന് കരുതി അവ തള്ളാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹായത്തിനായി ആളുകള്‍ ഓഫീസില്‍ വരുന്നത് ഔദ്യാര്യമായി കാണേണ്ടതില്ല. കാരുണ്യത്തിന് അപേക്ഷിച്ച് വരുന്നവരോടുള്ള മനോഭാവം അല്ല അധികാരികള്‍ അവരോട് കാണിക്കേണ്ടത്. ഔദാര്യവും കാരുണ്യവുമല്ല, അവകാശമാണ് അവര്‍ക്ക് നേടികൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അഴിമതിയെ കുറിച്ച് പഠനം നടത്തിയപ്പോള്‍ കേരളത്തിലാണ് അഴിമതി കുറവെന്ന് റിപ്പോര്‍ട്ട് വന്നു. എന്നാല്‍ അഴിമതി ഇല്ലാത്ത സംസ്ഥാനം എന്നാണ് പേര് വേണ്ടത്. അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഒറ്റപ്പെട്ടതാണെങ്കിലും അതും ഇല്ലാതാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഈ ഓര്‍മപ്പെടുത്തല്‍ വലിയ മാറ്റം ഉണ്ടാക്കി. ജീവനക്കാര്‍ പൊതുവെ നല്ല രീതിയില്‍ തന്നെ കാര്യങ്ങള്‍…
Read More » -
Kerala
ഓണ്‍ലൈന്‍ വ്യാജ മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളില്‍ വീഴരുത്: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: ഓരോ ദിവസവും പുതിയ തട്ടിപ്പുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഓരോ കാര്യവും ചെയ്യുമ്പോഴും ഏറെ ജാഗ്രത കാണിക്കേണ്ട സ്ഥിതിയാണ്. അല്ലാത്ത പക്ഷം പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇപ്പോള്‍ വ്യാജ ഓണ്‍ലൈന്‍ മെഡിക്കല്‍ അപ്പോയിന്റ്മെന്റുകളില്‍ വീഴരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് പോലീസ്. മെഡിക്കല്‍ അപ്പോയിന്റ്മെന്റിന് വേണ്ടി എസ്എംഎസ് അല്ലെങ്കില്‍ വാട്ട്സ്ആപ്പ് വഴി അയച്ചുകിട്ടിയ .മുസ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നാണ് കേരള പോലീസിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. അപ്പോയിന്റ്മെന്റ് ബുക്കിംഗിനായി എല്ലായ്പ്പോഴും വിശ്വസനീയവും ഔദ്യോഗികമായ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ആശുപത്രി അപ്പോയിന്റ്മെന്റിനെന്ന പേരില്‍ ഇന്റര്‍നെറ്റില്‍ കാണുന്ന വ്യാജ ആശുപത്രി പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read More » -
Crime
മൃതദേഹങ്ങള്‍ക്കും രക്ഷയില്ലാത്ത പാകിസ്ഥാന്‍; പെണ്‍മക്കളുടെ കല്ലറകള്‍ക്ക് പൂട്ടിട്ട് മാതാപിതാക്കള്‍
ഇസ്ലാമാബാദ്: ബലാത്സംഗത്തില്‍നിന്ന് സംരക്ഷിക്കാന്‍ പാകിസ്താനില്‍ പെണ്‍മക്കളുടെ കുഴിമാടങ്ങള്‍ രക്ഷിതാക്കള്‍ താഴിട്ടുപൂട്ടുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ കുഴിമാടങ്ങള്‍ക്ക് മുകളില്‍ ഇരുമ്പുകവാടങ്ങള്‍ സ്ഥാപിച്ച് താഴിട്ട് ഭദ്രമാക്കുന്നതായി ഡെയ്ലി ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് നെക്രോഫീലിയ( ശവരതി) കേസുകള്‍ വര്‍ധിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്. കുടുംബാധിഷ്ഠിത മൂല്യങ്ങള്‍ക്ക് ഏറെ വില കല്‍പിക്കുന്ന രാജ്യത്ത് രണ്ട് മണിക്കൂറിലൊരിക്കല്‍ ഒരു സ്ത്രീ ബലാല്‍സംഗത്തിനിരയാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ സമൂഹമനസ്സാക്ഷിയെ കുത്തിനോവിക്കുന്നതാണ്. എന്നാല്‍, സ്ത്രീകളുടെ കുഴിമാടങ്ങള്‍ക്ക് മുകളില്‍ കാണുന്ന താഴുകള്‍ മൊത്തം സമൂഹത്തേയും ലജ്ജയാല്‍ തലകുനിക്കാനിടയാക്കുന്നതാണെന്ന് ഡെയ്ലി ടൈംസിന്റെ പത്രാധിപക്കുറിപ്പില്‍ പറയുന്നു. കാമാസക്തിയും ലൈംഗിക അസംതൃപ്തിയുമുള്ള ഒരു സമൂഹത്തെയാണ് പാകിസ്ഥാന്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും അക്കാരണത്താലാണ് തങ്ങളുടെ പെണ്‍മക്കളുടെ മൃതശരീരത്തെ ബലാത്സംഗത്തില്‍നിന്ന് സംരക്ഷിക്കാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ക്ക് കുഴിമാടങ്ങള്‍ താഴിട്ട് പൂട്ടേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നതെന്നും സാമൂഹിക പ്രവര്‍ത്തകനും ‘ദ കഴ്സ് ഓഫ് ഗോഡ്, വൈ ഐ ലെഫ്റ്റ് ഇസ്ലാം’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ ഹാരിസ് സുല്‍ത്താന്‍ ട്വീറ്റ് ചെയ്തു. ചില നരാധമന്‍മാര്‍ തങ്ങളുടെ ആസക്തി തൃപ്തിപ്പെടുത്താന്‍ ജീവനില്ലാത്ത ശരീരങ്ങളെ പോലും…
Read More » -
Crime
വീട്ടിലെ ഡോര്‍ബെല്‍ അമര്‍ത്തിക്കളിച്ച കൗമാരക്കാരെ കൊലപ്പെടുത്തി; ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരന്‍
ലോസ് ഏഞ്ചല്‍സ്: യുഎസില്‍, വീട്ടിലെ ഡോര്‍ബെല്‍ അമര്‍ത്തിക്കളിച്ച മൂന്നു കൗമാരക്കാരെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്നു കണ്ടെത്തി. കലിഫോര്‍ണിയയില റിവര്‍സൈഡ് കൗണ്ടി നിവാസിയായ അനുരാഗ് ചന്ദ്രയെയാണ് (45) മൂന്ന് കൊലപാതകങ്ങളിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. 16 വയസ്സുള്ള മൂന്ന് ആണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. 2020 ജനുവരി 19നാണ് സംഭവം. ഒരു കൂട്ടം കൗമാരക്കാരായ ആണ്‍കുട്ടികള്‍ പ്രതിയുടെ വീടിന്റെ ഡോര്‍ ബെല്‍ അമര്‍ത്തിക്കളിച്ചതാണ് ഇയാളെ പ്രകോപിതനാക്കിയത്. പിന്നാലെ കുട്ടികള്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ കാര്‍ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അപകടത്തില്‍ 18 വയസ്സുള്ള ഡ്രൈവറും 13 വയസ്സുള്ള രണ്ടുപേരും രക്ഷപ്പെട്ടു.
Read More » -
Crime
അയല്‍ക്കാരന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് അമ്മയും മകളും; മുളകുപൊടി വിതറി ആക്രമണം
ഇടുക്കി: തൊടുപുഴ ഇഞ്ചിയാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കൊച്ചിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചേരാനല്ലൂര്‍ ചൂതപ്പറമ്പില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുരളിപ്പറമ്പില്‍ ശ്രീജിത്ത് (25) എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. അയല്‍പക്കത്തെ മില്‍ഖ ക്വട്ടേഷന്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ഇഞ്ചയാനി പുറക്കാട്ട് ഓമനക്കുട്ട (44)നെ ആക്രമിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഓമനക്കുട്ടനുമായി അയല്‍ക്കാരിയായ മില്‍ഖയുമായി ശത്രുതയിലായിരുന്നു. അതിനാല്‍ ഓമനക്കുട്ടനെ ആക്രമിക്കാനായി ഇവര്‍, പ്രതികള്‍ക്ക് റമ്പാന്‍ എന്ന് വിളിക്കുന്ന ഗുണ്ടവഴി 30,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി. കാല്‍ തല്ലിയൊടിക്കണമെന്നാവശ്യപ്പെട്ടാണ് പണം നല്‍കിയത്. വഴിയരികില്‍ കാത്തുനിന്ന പ്രതികള്‍ മുളകുപൊടി വിതറി ഓമനക്കുട്ടനെ ആക്രമിക്കുകയായിരുന്നു. ഇതോടെ, ഇവര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു. പ്രതികളുെട സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അയല്‍വാസികള്‍ക്ക് ഈ സംഭവത്തില്‍ പങ്കുണ്ടെന്ന് ഓമനക്കുട്ടന്റെ കുടുംബം ആരോപിച്ചതോടെ അവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ഓമനക്കുട്ടന്‍ പ്രഭാത സവാരിക്കിറങ്ങിയ വിവരം ക്വട്ടേഷന്‍ പാര്‍ട്ടിയെ…
Read More » -
Crime
ഒരുമിച്ച് ജീവിക്കാന്‍ നാട് വിട്ടു; ഒടുവില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ കവിതയ്ക്ക് ദാരുണാന്ത്യം
ചെന്നൈ: പ്രണയിച്ച് വിവാഹം കഴിച്ച് ജീവിക്കാന്‍ വേണ്ടി നാടുവിട്ടവരാണ് കവിതയും ഭര്‍ത്താവ് പി ശിവകുമാറും. എന്നാല്‍, കവിതയെ തേടിയെത്തിയത് ദുരന്തമായിരുന്നു. മോഷണക്കേസില്‍ പ്രതിയായാണ് കവിത കോടതി വരാന്തയിലെത്തിയത്. കോടതില്‍ ഹാളിന് പുറത്ത് ഇരിക്കുമ്പോഴായിരുന്നു ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് ശിവകുമാര്‍ ആസിഡ് നിറച്ച കുപ്പിയുമായി എത്തിയത്. പിന്നാലെ കവിതയുടെ മേല്‍ ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ശിവകുമാര്‍ ഓടുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരും അഭിഭാഷകരും ചേര്‍ന്നാണ് പിടികൂടിയത്. കവിതയ്ക്ക് എണ്‍പതുശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് കോയമ്പത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം. അടുത്തിടെ ഇവരുടെ ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ കൊലപാതക ശ്രമക്കേസിലാണ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. 2016 ല്‍ ബസ് യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസുമായി ബന്ധപ്പെട്ട് കവിതയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കവിത പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും കവിത സ്ഥിരമായി കേസിലെ വാദം കേള്‍ക്കാന്‍ കോടതിയില്‍…
Read More »