
തിരുവനന്തപുരം: ഓരോ ദിവസവും പുതിയ തട്ടിപ്പുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഓരോ കാര്യവും ചെയ്യുമ്പോഴും ഏറെ ജാഗ്രത കാണിക്കേണ്ട സ്ഥിതിയാണ്. അല്ലാത്ത പക്ഷം പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ വ്യാജ ഓൺലൈൻ മെഡിക്കൽ അപ്പോയിന്റ്‌മെന്റുകളിൽ വീഴരുതെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.
മെഡിക്കൽ അപ്പോയിന്റ്‌മെന്റിന് വേണ്ടി എസ്എംഎസ് അല്ലെങ്കിൽ വാട്ട്‌സ്ആപ്പ് വഴി അയച്ചുകിട്ടിയ .apk ഫയൽ ഡൗൺലോഡ് ചെയ്യരുതെന്നാണ് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നത്. അപ്പോയിന്റ്‌മെന്റ് ബുക്കിംഗിനായി എല്ലായ്‌പ്പോഴും വിശ്വസനീയവും ഔദ്യോഗികമായ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ആശുപത്രി അപ്പോയിന്റ്‌മെന്റിനെന്ന പേരിൽ ഇന്റർനെറ്റിൽ കാണുന്ന വ്യാജ ആശുപത്രി പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
