Month: April 2023

  • Kerala

    “കേരള സ്റ്റോറി” സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമ്മിച്ചതെന്ന് പിണറായി വിജയൻ

    തിരുവനന്തപുരം: “കേരള സ്റ്റോറി” സിനിമ കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലക്ഷ്യമിട്ട് നിർമ്മിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ നുണ ഫാക്ടറിയുടെ ഉത്പ്പന്നമാണ് സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തെരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. അന്വേഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വരെ തള്ളിക്കളഞ്ഞ “ലവ് ജിഹാദ്” ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഢി പാർലമെന്റിൽ മറുപടി നൽകിയത്. എന്നിട്ടും സിനിമയിൽ ഈ വ്യാജ ആരോപണത്തെ മുഖ്യകഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ലോകത്തിന് മുന്നിൽ അവഹേളിച്ചു കാണിക്കാനുള്ള വ്യഗ്രത കൊണ്ടുമാത്രമാണ്. കേരളത്തിലെ മത സൗഹാർദ്ദ അന്തരീക്ഷം തകർക്കാനും വർഗ്ഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ തുറന്നടിച്ചു. കേരള സ്റ്റോറി”- മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചതെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന “കേരള സ്റ്റോറി”…

    Read More »
  • Kerala

    എഐ ക്യാമറ വിവാദം; രേഖകൾ പ്രസിദ്ധീകരിച്ച് കെൽട്രോൺ

    തിരുവനന്തപുരം: എഐ ക്യാമറാവിവാദത്തിൽ പുറത്തുവന്ന രേഖകൾ മാത്രം പ്രസിദ്ധീകരിച്ച് കെൽട്രോൺ. വൈബ്സൈറ്റിലുള്ളത് പ്രതിപക്ഷനേതാക്കളും മാധ്യമങ്ങളും പുറത്തുവിട്ട എട്ട് രേഖകളാണ്. എസ്ആർഐടി കൈമാറിയതുകയോ, കമ്പനിയുണ്ടാക്കിയ ഉപകരാറുകയോ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, എഐ ക്യാമറ ഇടപാടിൽ എജിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അടുത്തയാഴ്ച സമർപ്പിക്കും. വിശദമായ ഓഡിറ്റിന് ശുപാർശ ചെയ്താൽ എഐ ക്യാമറ ഇടപാട് അടക്കം കെൽട്രോണ്‍ ഇടനിലക്കാരായ വൻ കിട പദ്ധതികള്‍ എ.ജി വിശദമായി പരിശോധിക്കും. വ്യവസായ വകുപ്പിന്റെ പരിശോധന റിപ്പോർട്ടും അടുത്തയാഴ്ച നൽകും. എഐ ക്യാമറയിൽ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ എജിയുടെ ഓഡിറ്റ് സംഘം പ്രാഥമിക പരിശോധന തുടങ്ങിയത്. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കെൽട്രോണിന്റെ ഉപകരാറിലൂടെ സർക്കാരിന് നഷ്ടമുണ്ടായിട്ടുണ്ടെന്ന വിലയിരുത്തലുണ്ടായാൽ കരാറിനെ കുറിച്ചുള്ള വിശദമായ ഓഡിറ്റിലേക്ക് എജി കടക്കും. പൊതമേഖല സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ ഓരോ സാമ്പത്തിക വർഷവും പ്രത്യേക പരിശോധന നടത്താറുണ്ട്. എന്നാൽ എഐ ക്യാമറ ഇടപാട് വൻ വിവാദമായ പശ്ചാത്തലത്തിലാണ് ഇതിമാത്രമായി പരിശോധനക്ക്…

    Read More »
  • Kerala

    സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

    കോഴിക്കോട്: സർക്കാർ ഓഫീസുകളിൽ അഴിമതി കാട്ടുന്നവരോട് ദയയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് താലുക്ക് അദാലത്തുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ഓർമപ്പെടുത്തൽ വലിയ മാറ്റം ഉണ്ടാക്കി. ഒന്നിലേറെ വകുപ്പുകളുമായി ബന്ധപ്പെട്ട ചില സങ്കീർണ പ്രശ്നങ്ങളാണ് ഇനി പരിഹരിക്കാനുള്ളത്. താലൂക്ക് തല അദാലത്തുകളിൽ പ്രതീക്ഷിച്ചത്ര പരാതികൾ എത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ ജോലിയിൽ പ്രവേശിക്കും മുമ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പരിശീലനം അനിവാര്യമാണ്. എന്തെല്ലാം ചെയ്യണം, എന്തൊക്കെ ചെയ്യരുത്, സേവനങ്ങൾ എങ്ങനെ വേഗത്തിൽ നൽകാം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകും. സർക്കാർ ഓഫീസുകളിൽ എത്തുന്നവരോട് ഔദാര്യമോ കാരുണ്യമോ അല്ല കാട്ടേണ്ടത്. സേവനം ഓരോ പൗരന്റെയും അവകാശമാണ്. അഴിമതി തീരെ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറണം. കെഎഎസ് ഭരണ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. അഴിമതി കാട്ടുന്നവരോട് ഒരു ദയയും ഉണ്ടാകില്ല. 47000 ൽ പരം പരാതികളാണ് താലൂക്ക് തല അദാലത്തുകളിലേക്ക് കിട്ടിയത്. ഏറ്റവും…

    Read More »
  • LIFE

    പഠാന്‍റെ വിജയത്തില്‍ ഷാരൂഖ് ഖാന്റെയും ആദിത്യ ചോപ്രയുടെയും ക്രെഡിറ്റ് ആർക്കും തട്ടിയെടുക്കാൻ കഴിയില്ലെന്ന് സൽമാൻ ഖാൻ

    ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമാണ് പഠാൻ. നാലുവർഷത്തിന് ശേഷം ബിഗ് സ്ക്രീനിൽ നായകനായി തിരിച്ചെത്തിയ ഷാരൂഖ് ഖാന് സ്വപ്നതുല്യമായ മടങ്ങിവരവാണ് ഈ ചിത്രം നൽകിയത്. 1000 കോടി ബോക്സ്ഓഫീസ് കളക്ഷൻ എന്ന വലിയ നേട്ടം ചിത്രം നേടി. ചിത്രത്തിൽ സൽമാൻ ഖാൻ ചെയ്ത അതിഥി വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൈഗർ എന്ന ഏജൻറായി പഠാനെ ഒരു നിർണ്ണായക സമയത്ത് രക്ഷിക്കാൻ എത്തുന്ന റോളാണ് സൽമാന് ചിത്രത്തിൽ. കിസീ കാ ഭായ് കിസീ കി ജാൻ എന്ന ചിത്രത്തിൻറെ പ്രമോഷൻറെ ഭാഗമായി ഇന്ത്യ ടിവിയിലെ രജത് ശർമ്മയുടെ ആപ് കി അദാലത്തിൽ പങ്കെടുത്ത് ഇത് സംബന്ധിച്ച് ചോദ്യത്തിന് ഉത്തരം നൽകി സൽമാൻ. പഠാന്‍റെ വിജയത്തില്‍ സല്‍മാനും പങ്കുണ്ട് എന്ന രീതിയിലായിരുന്നു അവതാരകന്‍റെ ചോദ്യം. എന്നാല്‍ ഇതില്‍ വളരെ വ്യക്തമായ ഉത്തരമാണ് സല്‍മാന്‍ നല്‍കിയത്. പഠാന്‍റെ വിജയത്തില്‍ ഷാരൂഖ് ഖാന്റെയും ആദിത്യ ചോപ്രയുടെയും ക്രെഡിറ്റ് ആർക്കും തട്ടിയെടുക്കാൻ കഴിയില്ല. ഷാരൂഖ് കഠിനമായ…

    Read More »
  • India

    മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് കർഷകന് ദാരുണാന്ത്യം

    മൊബൈൽ ഫോണില്‍ സംസാരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് കർഷകന് ദാരുണാന്ത്യം.ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് ദാരുണ സംഭവം. ശ്രീപാല്‍ എന്ന കര്‍ഷനാണ് മരണപ്പെട്ടത്. കൃഷിയിടത്തില്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഇടിമിന്നലേൽക്കുകയായിരുന്നു.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കുടുംബത്തിന് ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

    Read More »
  • Local

    കെഎസ്ആർടിസി അടൂർ ഡിപ്പോയുടെ വയനാട് യാത്ര

    അടൂർ: മൂന്നുപകലും രണ്ട് രാത്രിയും വയനാടിനെ അടുത്തറിയാന്‍ അവസരം ഒരുക്കി അടൂര്‍ കെ.എസ്.ആര്‍.ടി.സി. കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള യാത്രയിൽ ജംഗിള്‍ സഫാരി സ്റ്റേ ഉള്‍പ്പെടെ 3900 രൂപയാണ് ഒരാള്‍ക്ക് ഈടാക്കുന്നത്.മേയ് 14-നാണ് യാത്ര പുറപ്പെടുന്നത്.    അന്വേഷണങ്ങള്‍ക്ക്: 9207014930, 9447302611.

    Read More »
  • Social Media

    തൃശ്ശൂര്‍ പൂരം ദിനോസര്‍ കാലത്ത്… ഒരു എഐ ഭാവന – ചിത്രങ്ങള്‍ വൈറല്‍!

    തിരുവനന്തപുരം: കേരളത്തിൻറെ സംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ പൂരം അതിൻറെ ആഘോഷ തിമിർപ്പിലാണ്. ഈ പൂരത്തിൻറെ ആവേശം വ്യത്യസ്തമായ ഒരു ചിന്തയോടെ ആർട്ടിഫിഷൽ ഇൻറലിജൻസ് സഹായത്തോടെ തയ്യാറാക്കിയ ചിത്രങ്ങൾ വൈറലാകുന്നു. ai.magine_ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വ്യത്യസ്ത ചിത്രങ്ങൾ. തൃശ്ശൂർ പൂരത്തിന് ആനകൾ ആണെങ്കിൽ ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരുന്നാൽ തൃശ്ശൂർ പൂരം എങ്ങനെ നടക്കും എന്ന ചിന്തയാണ് ചിത്രങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ദിനോസറുകൾ തഴച്ചുവളരുന്ന ഒരു പാരലൽ ലോകത്ത് പൂരം, ദിനോസറുകൾ എന്നിവയുടെ സംയോജിപ്പിച്ചാൽ എങ്ങനെയിരിക്കും എന്ന പരീക്ഷണമാണ് ഈ ചിത്രങ്ങൾ എന്നതാണ് ഈ ക്യാപ്ഷൻ.   View this post on Instagram   A post shared by — (@ai.magine_) വിവിധ ബോളിവുഡ് താരങ്ങളുടെ ക്യാമിയോയും ഈ ചിത്രങ്ങളില്‍ ഉണ്ട്. ഗെയിം ഓഫ് ത്രോണ്‍സിലെ ഡ്രാഗണുകളെ അടക്കി വാഴുന്ന എമിലി ക്ലര്‍ക്കിന്‍റെ ഖലിസിയുടെ ക്യാമിയോ ഗംഭീരമാണ്. ഒപ്പം തന്നെ വില്‍ സ്മിത്ത്, വണ്ടര്‍ വുമണ്‍ തുടങ്ങിയവരും കേരള വേഷത്തില്‍…

    Read More »
  • Kerala

    പുനലൂര്‍ താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം

    പുനലൂർ:താലൂക്ക് ആശുപത്രി ജീവനക്കാരിക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗം ജീവനക്കാരിക്കുനേരെയാണ് ഡ്യൂട്ടിയിലിരിക്കെ ആക്രമണമുണ്ടായത്.കൊട്ടാരക്കര  കണ്ണങ്കോട് സ്വദേശിയും ഭര്‍ത്താവുമായ വിപിന്‍ ആണ് ആസിഡ് ഒഴിച്ചത്. ബിബിനും നീതുവും ആശുപത്രിയുടെ പുറകുവശത്ത് സംസാരിച്ചുകൊണ്ട് നില്‍ക്കുകയും പെട്ടെന്ന് പ്രകോപനം ഉണ്ടായി വിപിന്‍ കയ്യില്‍ കരുതി വന്ന ആസിഡ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആസിഡ് ആക്രമണത്തിനുശേഷം വിപിന്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. മുഖത്ത് 90 ശതമാനവും പൊള്ളലേറ്റ നീതുവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.

    Read More »
  • Social Media

    ഇന്ത്യൻ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാർത്ഥ ചിത്രങ്ങൾ പങ്കുവച്ച പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

    ധനപരമായ മൂല്യത്തിനപ്പുറം കറൻസി നോട്ടുകൾ ഒരു രാജ്യത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തിലേക്കുള്ള കൗതുകകരമായ കാഴ്ചകൾ കൂടിയാണ്. രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തിൽ നിന്നുള്ള അടയാളപ്പെടുത്തലുകൾ കൂടി കറൻസി നോട്ടുകളിൽ ഉൾപ്പെടുത്താറുണ്ട്. ഇന്ത്യൻ കറൻസി നോട്ടുകളുടെ കാര്യത്തിൽ ഇത് വളരെയധികം സത്യമാണ്. ഇത്തരത്തിൽ കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള അടയാളപ്പെടുത്തലുകളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു സോഷ്യൽ മീഡിയ ട്രെൻഡ് തന്നെ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കറൻസി നോട്ടുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാർത്ഥ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അവയെ പരിചയപ്പെടുത്തുന്നതാണ് ഈ സോഷ്യൽ മീഡിയ ട്രെൻഡ്. ഇതിൽ ഒഡീഷയിലെ കൊണാർക്ക് ക്ഷേത്രവും കർണാടകയിലെ ഹംപി ശിലാ രഥവും മധ്യപ്രദേശിലെ സാഞ്ചി സ്തൂപവും ഡെൽഹിയിലെ ചെങ്കോട്ട എന്നറിയപ്പെടുന്ന ലാൽ കിലയും ഒക്കെ ഉൾപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ഒഡീഷയിൽ ഹിന്ദു സൂര്യദേവന് സമർപ്പിച്ചു കൊണ്ട് പണികഴിപ്പിച്ച ഒരു ക്ഷേത്രമാണ് കൊണാർക്ക് സൂര്യക്ഷേത്രം. 10 രൂപ നോട്ടിലാണ് സ്മാരകം ഉൾപ്പെടുത്തിയിട്ടുള്ളത്. വാസ്തുവിദ്യാപരമായ പ്രത്യേകതകൾ കൊണ്ട് ഏറെ പ്രശസ്തമായ ഇന്ത്യയിലെ ഏറ്റവും…

    Read More »
  • Kerala

    ജോൺ ബ്രിട്ടാസ്‌ എംപിക്കെതിരായ കേന്ദ്രഭരണകക്ഷിയുടെ നീക്കം രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ തെളിവ്:എം വി ഗോവിന്ദൻ

    കണ്ണൂർ:കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ കേരളത്തിനെതിരെ നടത്തിയ പരാമർശത്തെ വിമർശിച്ച്‌ പത്രത്തിൽ ലേഖനം എഴുതിയതിന്റെ പേരിൽ ജോൺ ബ്രിട്ടാസ്‌ എംപിക്കെതിരായ കേന്ദ്രഭരണകക്ഷിയുടെ നീക്കം രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ തെളിവാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ‘കേരളം നിങ്ങളുടെ അടുത്തുണ്ട്‌. ഞാൻ കൂടുതൽ പറയുന്നില്ല’ തുടങ്ങിയ പരാമർശങ്ങൾ ആ അവസരത്തിൽ തന്നെ പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്‌തതാണ്‌. ഈ കാര്യം ലേഖനത്തിൽ എടുത്തുപറഞ്ഞു എന്നതിന്റെ പേരിലാണ്‌ രാജ്യസഭാ അദ്ധ്യക്ഷൻ വിശദീകരണം ആവശ്യപ്പെട്ട്‌ രംഗത്തെത്തിയിരിക്കുന്നത്‌. അമിത്‌ഷാ മാത്രമല്ല സംഘപരിവാറിന്റെ പല നേതാക്കളും നിരന്തരം കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്‌താവനകളും നടത്തിക്കൊണ്ടിരിക്കുകയാണെന്നു. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു‌. “മാനവിക വികസന സൂചികകളിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തെ സോമാലിയോടു ഉപമിച്ച സ്ഥിതിവിശേഷവും നേരത്തെ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്‌. കേന്ദ്ര സർക്കാർ മുന്നോട്ടു വെയ്‌ക്കുന്ന ആഗോളവത്‌ക്കരണ നയങ്ങൾക്ക്‌ ബദൽ ഉയർത്തുന്നതിനും മതനിരപേക്ഷത സംരക്ഷിക്കുന്നതിനും രാജ്യത്തിന്‌ ആകമാനം മാതൃകയാകുന്ന നിലപാടാണ്‌ കേരളം മുന്നോട്ടു വെയ്‌ക്കുന്നത്‌. ബി ജെ…

    Read More »
Back to top button
error: