Month: March 2023
-
Crime
ഭാര്യയുടെ സംസ്‌കാരത്തിനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഗൃഹനാഥന് ഏഴ് കൊല്ലം കഠിനതടവ്
തൃശൂര്‍: ഭാര്യയുടെ ശവസംസ്‌കാര ചടങ്ങില്‍ സംബന്ധിക്കാന്‍ വിദേശത്തുനിന്നും ബന്ധുക്കളോടൊപ്പം എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച കേസില്‍ ഭര്‍ത്താവിന് ഏഴ് കൊല്ലം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. ഒല്ലൂര്‍ അഞ്ചേരിച്ചിറ ഗുരുദേവ ലൈനില്‍ താമസിക്കുന്ന ക്രിസോസ്റ്റം ബഞ്ചമിന്‍ (58) നെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് പി.എന്‍. വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്. 2017 നവംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി ബന്ധുക്കളോടൊപ്പം എത്തിയ പെണ്‍കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. ചടങ്ങുകള്‍ക്കു ശേഷം തിരികെ പോകാനായി കുഞ്ഞിന്റെ മാതാപിതാക്കള്‍ ഷോപ്പിംഗിനായി പുറഞ്ഞ് പോയ സമയത്ത് വീട്ടില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ പ്രതി വീണ്ടും ഉപദ്രവിച്ചിരുന്നു. പിന്നീട് വിദേശത്തുവച്ചാണ് ഇക്കാര്യം അവിടുത്തെ സ്‌കൂളില്‍ വച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു ഹാജരായി.
Read More » -
LIFE
”സിനിമാമേഖലയില്‍ മയക്കുമരുന്നില്ല എന്ന് പറയുന്നത് ഏറ്റവും വലിയ നുണ; ആന്റണി പെരുമ്പാവൂറിന്റെ കയ്യില്‍ പോലീസ് കൊടുത്ത ഫുള്‍ ലിസ്റ്റ് ഉണ്ട്”
മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ടിനി ടോം. മിമിക്രി വേദികളില്‍ കൂടി തന്റെ കരിയര്‍ ആരംഭിച്ച താരം തുടര്‍ന്ന് സിനിമാ രംഗത്തേക്ക് കടന്നു വരികയായിരുന്നു. ആദ്യം സ്റ്റേജ് പരിപാടികളുടെ ശ്രദ്ധനേടിയ താരം പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി. തുടര്‍ന്ന് സിനിമയിലേക്ക് അവസരം ലഭിച്ചു. തുടക്കത്തില്‍ തനിക്ക് സ്വന്തമായ കഥാപാത്രമോ ഡയലോഗോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നും ശരിക്കും താന്‍ ശരീരം കാഴ്ച വച്ചാണ് സിനിമയിലേക്ക് എത്തിയതെന്നും ടിനിടോം പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ മലയാളസിനിമയില്‍ മയക്കുമരുന്ന് ഉണ്ടെന്ന് ആരോപണത്തോട് പ്രതികരിക്കുകയാണ് ടിനിടോം. ”സിനിമയില്‍ മാത്രമല്ല എല്ലായിടത്തും ലഹരി ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് പോലീസിന്റെ കയ്യില്‍ ലിസ്റ്റ് ഉണ്ട്. ആ ലിസ്റ്റ് പോലീസ് നിര്‍മാതാവും മോഹന്‍ലാലിന്റെ വലംകൈയും ആയ ആന്റണി പെരുമ്പാവൂരിനു കൊടുത്തിട്ടുണ്ട്. സിനിമാമേഖലയില്‍ മയക്കുമരുന്ന് ഇല്ല എന്ന് പറയുന്നുണ്ടെങ്കില്‍ ഞാന്‍ പറയും അത് ഏറ്റവും വലിയ നുണയാണ് എന്ന്. സിനിമാ മേഖലയില്‍ മാത്രമല്ല നമ്മള്‍ പോകുന്ന എല്ലാ മേഖലകളിലും ഇതാണ് കാണുന്നത്. ഈ…
Read More » -
Kerala
ഇന്ന് സഭ പിരിഞ്ഞത് 9 മിനിറ്റിനുള്ളില്‍; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ചേംബറിനു മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പ്രതിഷേധം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും വാദി പ്രതിയായ സ്ഥിതിയെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. പണ്ട് കേസെടുത്തത് എന്തിനാണെന്ന് ശിവന്‍കുട്ടിക്ക് അറിയാമല്ലോയെന്ന് സതീശന്‍ ചോദിച്ചു. ഇതോടെ മറുപടിയുമായി മന്ത്രി വി.ശിവന്‍കുട്ടി എഴുന്നേറ്റു. എംഎല്‍എമാര്‍ക്കെതിരേ കേസെടുക്കുന്നത് ആദ്യമല്ലെന്നും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപദ്രവിച്ച ഗുരുതരമായ കേസാണിതെന്നും വി.ശിവന്‍കുട്ടി പറഞ്ഞു. ചോദ്യോത്തര വേളയ്ക്കിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. പിന്നാലെ, സഭയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിറങ്ങി. പ്രതിപക്ഷ നിലപാട് നിരാശാജനകമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു. തുടര്‍ന്ന് ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്തു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇന്ന് 9 മിനിറ്റ് മാത്രമാണ് സഭ ചേര്‍ന്നത്. പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങള്‍ സഭാ ടിവി ഇന്നും സംപ്രേഷണം ചെയ്തില്ല. ബുധനാഴ്ച സ്പീക്കറുടെ ചേംബറിനു മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷത്തെ റോജി എം.ജോണ്‍,…
Read More » -
Crime
ബാഗില്‍ നാലു കിലോ കഞ്ചാവ്, പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം പിടിയില്‍
ഇടുക്കി: നാലു കിലോഗ്രാം കഞ്ചാവുമായി സിപിഎം നേതാവടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാര്‍ നിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ(44) എന്നിവരാണ് അറസ്റ്റിലായത്. ഉണങ്ങിയ കഞ്ചാവുമായി ചിന്നാര്‍ ബസ് സ്റ്റോപ്പില്‍ നില്ക്കുകയായിരുന്നു പ്രതികള്‍. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാനും ശ്രമിച്ചു. ഇവരുടെ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ജില്ലാ പോലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം മുരിക്കാശേരി പൊലീസുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. മുരിക്കാശ്ശേരി എസ്.എച്ച്.ഒ: എന്‍.എസ്. റോയിയുടെ നേതൃത്വത്തില്‍ എസ്.ഐ: സി.ടി. ജിജി, എ.എസ്.ഐമാരായ പി.ഡി. സേവ്യര്‍, ഡെജി വര്‍ഗീസ്, എസ്.സി.പി.ഒമാരായ മാത്യു തോമസ്, ശ്രീജിത്ത് ശ്രീകുമാര്‍, സി.പി.ഒ. ധന്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Read More » -
India
ഇസെഡ് പ്ലസ് സുരക്ഷയില്‍ അതിര്‍ത്തി പോസ്റ്റടക്കം സന്ദര്‍ശിച്ചു; പിഎംഒ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ വിരുതന്‍ പിടിയില്‍
ശ്രീനഗര്‍: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ ബുള്ളറ്റ് പ്രൂഫ് സ്‌കോര്‍പിയോ എസ്.യു.വിയില്‍ യാത്രയും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചുവന്നയാള്‍ അറസ്റ്റില്‍. ഗുജറാത്ത് സ്വദേശിയായ കിരണ്‍ ഭായ് പട്ടേലാണ് കശ്മീര്‍ ഭരണകൂടത്തെ കബളിപ്പിച്ച് ഔദ്യോഗിക സൗകര്യങ്ങള്‍ നേടിയെടുത്തത്. ശ്രീനഗറിലേക്ക് നടത്തിയ സന്ദര്‍ശനങ്ങള്‍ക്കിടെയാണ് ഇയാള്‍ ഭരണകൂടത്തെ കബളിപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ നയരൂപീകരണ- ക്യാമ്പയ്ന്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലാണെന്നാണ് ഇയാള്‍ തെറ്റിദ്ധരിപ്പിച്ചിരുന്നത്. പത്ത് ദിവസം മുമ്പ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും വിവരം പുറത്തുവിട്ടിരുന്നില്ല. കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെയാണ് വിവരം പുറത്തുവന്നത്. ട്വിറ്ററില്‍ ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള കിരണ്‍ ഭായ് പട്ടേലിന് വെരിഫൈഡ് പ്രൊഫൈലാണുള്ളത്. ബി.ജെ.പിയുടെ ഗുജറാത്ത് ജനറല്‍ സെക്രട്ടറി പ്രതാപ് സിങ് വഗേലയടക്കം ഇയാളെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്. കശ്മീരിലേക്കുള്ള ഇയാളുടെ സന്ദര്‍ശനങ്ങളുടെ ചിത്രങ്ങളും ഇയാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അര്‍ദ്ധസൈനിക വിഭാഗത്തിനൊപ്പമുള്ള ചിത്രമടക്കമാണ് പങ്കുവെച്ചത്. വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പിഎച്ച്ഡി. നേടിയെന്ന് അവകാശപ്പെടുന്ന ഇയാള്‍ ത്രിച്ചി ഐ.ഐ.എമ്മില്‍ നിന്ന്…
Read More » -
NEWS
കത്തോലിക്കാസഭയിൽ ഇനി വിവാഹിതർക്കും പുരോഹിതരാകാം, നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ
കത്തോലിക്കാസഭയിൽ വൻ വിപ്ലവം വരുന്നു, നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കുമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. ഇനി വിവാഹിതർക്കും പുരോഹിതരാകാം. സഭയുടെ സ്വത്തുവകകൾ അന്യായപ്പെട്ടു പോകാതിരിക്കാൻ AD1300 ൽ ജോൺ 22-മൻ മാർപാപ്പയെടുത്ത നിർബന്ധിത ബ്രഹ്‌മചര്യമെന്ന നിയമം പൊളിച്ചെഴുതാനാണ് ഫ്രാൻസിസ്പാപ്പാ തീരുമാനിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയുടെ ബൗദ്ധിക സ്വത്തുക്കൾ കൈകാര്യം ചെയ്യുവാൻ അത്മായരെ ഉൾപ്പെടുത്തി അതാത് രാജ്യങ്ങളിൽ ആധുനിക നിയമസംവിധാനങ്ങൾ ഉള്ളപ്പോൾ, വിശ്വാസികൾക്കുകൂടി സഭാ സംവിധാനങ്ങളിൽ അർഹമായ പരിഗണനൽകുന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ തീരുമാനം. ഭാവിയിൽ പുരോഹിതന്മാർ ബ്രഹ്മചാരികളായിരിക്കേണ്ടതില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ അർജന്റീനിയൻ മാധ്യമമായ ‘ഇൻഫോബേ’യ്ക്കു നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. ഒരു വൈദികൻ വിവാഹം കഴിക്കുന്നതിൽ വൈരുദ്ധ്യമൊന്നും കാണുന്നില്ലെന്നാണ് കത്തോലിക്കാ സഭാ മേധാവി ഫ്രാൻസിസ് മാർപാപ്പ പറയുന്നത്. ഭാവിയിൽ വൈദികർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അനുമതി നൽകണമെന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായം. കഴിഞ്ഞ ആഴ്ച അർജന്റീനിയൻ മാധ്യമം ‘ഇൻഫോബേ’യിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പാ വിപ്ലവകരമായ ഈ നിലപാട് വ്യക്തമാക്കിയത് .ഒരു വൈദികൻ വിവാഹം കഴിക്കുന്നതിൽ…
Read More » -
Kerala
മലപ്പുറം വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ചാലക്കുടി സ്വദേശികളാണ് മരിച്ച മൂന്ന് പേരും. കോഴിക്കോട് നിന്ന് സവാളയുമായി ചാലക്കുടിയിലേക്കു പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. ലോറി ഡ്രൈവർ അരുൺ ജോർജ് (26), സഹായി ഉണ്ണിക്കൃഷ്ണൻ (40), സവാള ഏജന്റ് ശരത് എന്നിവരാണ് മരിച്ചത്. രാവിലെ 7.20നായിരുന്നു അപകടം. സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിൽവച്ച് ലോറിയുടെ നിയന്ത്രണം പോകുകയായിരുന്നു. 30 അടി താഴ്ചയിലേക്കു ലോറി മറിഞ്ഞയുടൻ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ലോറിയുടെ ക്യാബിനുള്ളില്‍ മൂന്നുപേരും കുടുങ്ങിക്കിടക്കുകയായിരുന്നു. കമഴ്ന്നു കിടന്ന ലോറിയുടെ ഏറ്റവും താഴെഭാഗത്തായാണ് ക്യാബിൻ ഉണ്ടായിരുന്നത്. ഏറെ നേരത്തെ ശ്രമത്തിനു ശേഷം ക്യാബിൻ വെട്ടിപ്പൊളിച്ചാണു ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവില്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു ലോറി. ഈ വളവ് ഒഴിവാക്കിയുള്ള സമാന്തര പാതയുടെ നിർമാണം ഇഴഞ്ഞുനീങ്ങുകയാണ്. നാട്ടുകാർ പലവട്ടം പരാതിപ്പെട്ടിട്ടും ഫലം ഉണ്ടായിട്ടില്ല.
Read More » -
India
ബഫർസോൺ ആശങ്ക മാറി, നിർമാണത്തിന് തടസ്സം വരില്ലെന്ന് സുപ്രീം കോടതി; തക്ക സമയത്ത് ഇടപെടാൻ കഴിഞ്ഞില്ലെന്ന് കേരളത്തിൻ്റെ കുറ്റസമ്മതം
ബഫർ സോണിൽ നിർമാണമുൾപ്പെടെ നിയമപരമായി അനുവദിക്കപ്പെട്ട നടപടികൾക്കു തടസ്സമുണ്ടാക്കില്ലെന്നു സുപ്രീം കോടതി വാക്കാൽ വ്യക്തത വരുത്തി. ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ നിർബന്ധമാക്കിയ 2022 ജൂൺ മൂന്നിലെ വിധി ആ പ്രദേശങ്ങളിലുള്ളവർക്കു വായ്പ കിട്ടാത്ത സ്ഥിതിയുണ്ടാക്കിയെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കേരള സർക്കാരിന്റേതുൾപ്പെടെ വാദങ്ങൾ കേട്ട ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാൻ മാറ്റി. ഖനനം ഉൾപ്പെടെയുള്ളവയാണു വിധിയിലൂടെ ലക്ഷ്യമിട്ടതെന്നു കോടതി ആവർത്തിച്ചു. അന്തിമ, കരടു വിജ്ഞാപനങ്ങളായ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ബഫർസോണിൽ ഇളവു നൽകണമെന്ന കേരളത്തിന്റേതുൾപ്പെടെ ആവശ്യങ്ങൾ തത്വത്തിൽ അംഗീകരിക്കാമെന്ന സൂചനയാണ് ഇന്നലെ കോടതി നൽകിയത്. ബഫർസോൺ വിധിയിൽ തക്ക സമയത്ത് ഇടപെടാൻ കഴിയാതെ പോയെന്നു കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി. രാജസ്ഥാനിലെ ജാമുവാരാംഗാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ജൂൺ മൂന്നിലെ വിധി. കേസിൽ എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടിസയച്ചതാണ്. രാജസ്ഥാന്റെ മാത്രം വിഷയമെന്നു കരുതിയാണ് അന്നു പ്രതികരിക്കാതിരുന്നതെന്നു കേരളം വ്യക്തമാക്കി. കേരളത്തിനായി…
Read More » -
India
ഇടവകയിലെ യുവതിക്കൊപ്പമുള്ള വികാരിയുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ, യുവാവായ ക്രൈസ്തവ പുരോഹിതൻ ഒളിവിൽ
യുവതിയുമായി നടത്തിയ അശ്ലീല സംഭാഷണവും സ്വകാര്യ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ഇടവക വികാരിയായ വൈദികൻ ഒളിവിൽ പോയി. കന്യാകുമാരി ജില്ലയിലെ അഴകിയ മണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫറോനാപള്ളി വികാരി ബെനഡിക്ട് ആൻ്റോ(30)യെ ആണ് മൂന്നുദിവസമായി കാണാനില്ലാത്തത്. ഇയാളും ഒരു യുവതിയും ഒപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനുശേഷമാണ് വൈദികനെ കാണാതെ കാണാതായത്രെ. വീഡിയോയിലും ഫോട്ടോയിലും കണ്ട സ്ത്രീകൾക്ക് ഇപ്പോൾ പരാതിയില്ലെങ്കിലും വൈറലായ വീഡിയോയെകുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ വീഡിയോയും ഫോട്ടോയും എങ്ങനെ പുറത്തായി എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. കുറച്ചുദിവസം മുമ്പ് ബെനഡിക്ട് ആന്റോ, ഒരു സംഘം ആളുകൾ വീട്ടിലെത്തി ആക്രമിച്ച് തൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റും തട്ടിയെടുത്തു എന്ന് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഓസ്റ്റിൻ ജിനോ എന്ന നിയമ വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്റ്റിൽ ജിനോയുടെ അറസ്റ്റിനെ…
Read More »
