NEWSWorld

കത്തോലിക്കാസഭയിൽ ഇനി വിവാഹിതർക്കും പുരോഹിതരാകാം, നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കുമെന്ന് ഫ്രാൻസിസ്‌ മാർപ്പാപ്പ

   കത്തോലിക്കാസഭയിൽ വൻ വിപ്ലവം വരുന്നു, നിർബന്ധിത ബ്രഹ്മചര്യം അവസാനിപ്പിക്കുമെന്ന് ഫ്രാൻസിസ്‌ മാർപ്പാപ്പ. ഇനി വിവാഹിതർക്കും പുരോഹിതരാകാം. സഭയുടെ സ്വത്തുവകകൾ അന്യായപ്പെട്ടു പോകാതിരിക്കാൻ AD1300 ൽ ജോൺ 22-മൻ മാർപാപ്പയെടുത്ത നിർബന്ധിത ബ്രഹ്‌മചര്യമെന്ന നിയമം പൊളിച്ചെഴുതാനാണ് ഫ്രാൻസിസ്പാപ്പാ തീരുമാനിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയുടെ ബൗദ്ധിക സ്വത്തുക്കൾ കൈകാര്യം ചെയ്യുവാൻ അത്മായരെ ഉൾപ്പെടുത്തി അതാത് രാജ്യങ്ങളിൽ ആധുനിക നിയമസംവിധാനങ്ങൾ ഉള്ളപ്പോൾ, വിശ്വാസികൾക്കുകൂടി സഭാ സംവിധാനങ്ങളിൽ അർഹമായ പരിഗണനൽകുന്നതാണ് ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ തീരുമാനം.

ഭാവിയിൽ പുരോഹിതന്മാർ ബ്രഹ്മചാരികളായിരിക്കേണ്ടതില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ അർജന്റീനിയൻ മാധ്യമമായ ‘ഇൻഫോബേ’യ്ക്കു നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്. ഒരു വൈദികൻ വിവാഹം കഴിക്കുന്നതിൽ വൈരുദ്ധ്യമൊന്നും കാണുന്നില്ലെന്നാണ് കത്തോലിക്കാ സഭാ മേധാവി ഫ്രാൻസിസ് മാർപാപ്പ പറയുന്നത്. ഭാവിയിൽ വൈദികർക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അനുമതി നൽകണമെന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ അഭിപ്രായം.

കഴിഞ്ഞ ആഴ്ച അർജന്റീനിയൻ മാധ്യമം  ‘ഇൻഫോബേ’യിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പാ വിപ്ലവകരമായ ഈ നിലപാട് വ്യക്തമാക്കിയത് .ഒരു വൈദികൻ വിവാഹം കഴിക്കുന്നതിൽ വൈരുദ്ധ്യമില്ല. പാശ്ചാത്യ സഭയിലെ ബ്രഹ്മചര്യം ഒരു താൽക്കാലികമായ നിബന്ധനയാണ്. അത് പൗരോഹിത്യ നിയമനം പോലെ ശാശ്വതമായ നിബന്ധനയല്ല.

റോമൻ കത്തോലിക്കാ സഭയിൽ 11-ാം നൂറ്റാണ്ടിൽ  ബ്രഹ്മചര്യം ഒരു നിബന്ധന മാത്രമായിരുന്നു. സാമ്പത്തിക കാരണങ്ങളാൽ ഭാഗികമായിട്ടായിരുന്നു ഈ നീക്കം.

യേശു നിർദ്ദേശിച്ച മാതൃക ചൂണ്ടിക്കാട്ടിയായിരുന്നു വത്തിക്കാൻ നിലവിൽ പുരോഹിതർക്കിടയിൽ ബ്രഹ്മചര്യം നടപ്പിലാക്കിയത് . എന്നാൽ ലോകമെമ്പാടുമുള്ള വൈദികരിൽ ചിലർ കുട്ടികളെ പീഡിപ്പിക്കുന്നതും, ചൈൽഡ് പീഡന കേസുകളും കൂടി വരുന്നതുമായ സാഹചര്യത്തിൽ, അഴിമതികൾ മൂലം സഭ നേരിടുന്ന പ്രതിബന്ധങ്ങളും കാരണം വിവാഹം കഴിക്കാൻ പറ്റില്ല എന്ന വൈദികരുടെ നിയമം കത്തോലിക്കാ സഭ ഉപേക്ഷിക്കാനുള്ള ആഹ്വാനം വർദ്ധിച്ചുവരികയാണ്.

ജർമ്മനിയിലെ കത്തോലിക്കാ സഭ, സ്വവർഗ വിവാഹങ്ങളെ അംഗീകരിക്കാനും സ്ത്രീകളെ ഡീക്കന്മാരോ പുരോഹിത സഹായികളോ ആകാൻ അനുവദിക്കുന്നതുൾപ്പെടെയുള്ള ഉദാരവൽക്കരണ പരിഷ്കാരങ്ങൾക്ക് തീരുമാനം അടുത്തിരുന്നു . 2019-ൽ വൈദികരുടെ ദുരുപയോഗം സംബന്ധിച്ച അഴിമതിക്ക് മറുപടിയായാണ് പുതിയ നീക്കം ആരംഭിച്ചത്. ‘ഇൻഫോബേ’യിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ, വർദ്ധിച്ചുവരുന്ന വിവാഹമോചന വിഷയങ്ങളും ഫ്രാൻസിസ് മാർപാപ്പ ഗൗരവമായി സൂചിപ്പിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: