Month: March 2023

  • LIFE

    “പുലിയാട്ടം” ഇന്നു മുതൽ…

    സുധീർ കരമന, മീര നായർ, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പുലിയാട്ടം’ ഇന്ന് മുതൽ പ്രദർശനത്തിനെത്തുന്നു.മിഥുൻ എം ദാസ്,ദീപു നാവായിക്കുളം, ജയരാജ് മിത്ര,ശിവ,ബിഞ്ചു ജേക്കബ്,പട്ടാമ്പി ചന്ദ്രൻ, ശെൽവരാജ്,വിക്ടർ ലൂയി മേരി,സുമാ ദേവി, മാസ്റ്റർ ഫഹദ് റഷീദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽഖാദർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് അഹമ്മദ് നിർവ്വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിനീഷ് മണി സംഗീതം പകരുന്നു.ആലാപനം- മഞ്ജരി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ആനന്ദ് മേനോൻ,ബിജു എം, രാജേഷ് മാരാത്ത്. പ്രൊഡക്ഷൻ കൺട്രോളർ-മുജീബ് ഒറ്റപ്പാലം,എഡിറ്റർ- സച്ചിൻ സത്യ,സംഗീതം ആൻഡ് ബിജിഎം- വിനീഷ് മാണി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്,സൗണ്ട്- ഗണേഷ് മാരാർ,കല- വിഷ്ണു നെല്ലായ, മേക്കപ്പ്-മണികണ്ഠൻ മാറത്തകര,കോസ്റ്റ്യൂം- സുകേഷ് താനൂർ, സ്റ്റിൽസ്-പവൻ തൃപ്രയാർ,പി ആർ ഒ- എ.എസ്. ദിനേശ്.

    Read More »
  • India

    മലയാളി നഴ്‌സിനെ വിവാഹ വാഗ്ദാനം നൽകി ലൈംഗീകമായി പീഡിപ്പിച്ചു, ഗർഭിണിയായപ്പോൾ കൈയൊഴിഞ്ഞു; ഡെന്റല്‍ കോളജ് വിദ്യാര്‍ഥിക്കെതിരെ കേസ്

       മംഗ്ലൂറു നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സിനെ ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതിയില്‍ കോളജ് വിദ്യാര്‍ഥിക്കെതിരെ മംഗ്ലൂറു പാണ്ടേശ്വരം വനിത പൊലീസ് കേസെടുത്തു. ഡെന്റല്‍ കോളജ് അവസാന വര്‍ഷ വിദ്യാര്‍ഥി സനല്‍ സുധാകരനെതിരെയാണ് കേസ്. സനലും 23കാരിയായ നഴ്‌സും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാം എന്ന വാഗ്ദാനത്തില്‍ ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിക്കുകയാണ് എന്നാണ് നഴ്‌സിന്റെ പരാതി. മാത്രമല്ല സനൽ ഇപ്പോൾ അവഗണിക്കുകയാണെന്നും ഫോൺ അറ്റൻ്റു ചെയ്യുന്നില്ലെന്നും യുവതി പറയുന്നു.

    Read More »
  • India

    അരക്കോടിയിലേറെ മാസശമ്പളം, ഉയർന്ന പദവി; എല്ലാം ഉപേക്ഷിച്ച് സമൂസ കച്ചവടം ആരംഭിച്ച ദമ്പതികളുടെ വിജയ കഥ അറിയാം

       ബയോടെക്‌നോളജിയില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയും, മാസം അരക്കോടിയിലേറെ വരുമാനം ലഭിക്കുന്ന ശമ്പളവും ഉപേക്ഷിച്ചാണ് ബംഗളൂരു സ്വദേശികളായ ശിഖര്‍ വീര്‍ സിംഗ്- നിധി സിംഗ് ദമ്പതികള്‍ ഒരു ബിസിനസ്സ് ആരംച്ചത്. ഒരു ബിസിനസ്റ്റിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നാം തിരഞ്ഞെടുക്കുന്ന ഓപ്ഷന്‍ എന്താകും. പലപ്പോഴും ആളുകളുടെ അഭിരുചി, പശ്ചാത്തലം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയെല്ലാം ഇതില്‍ ഘടകമാകുമെന്ന് തീര്‍ച്ചയാണ്. അവിടെയാണ്  അരക്കോടിയിലേറെയുള്ള പ്രതിമാസ ശമ്പളം ഉപേക്ഷിച്ച് ഭാര്യയും ഭർത്താവും കൂടി സമൂസ കച്ചവടത്തിന് ഇറങ്ങി തിരിച്ചത്. കേള്‍ക്കുമ്പോള്‍ ആരും മൂക്കത്ത് വിരൽ വച്ച് പോകില്ലെ! ബംഗളൂരു സ്വദേശികളായ ശിഖര്‍ വീര്‍ സിംഗും നിധി സിംഗും ബിസിനസ് ചെയ്യാന്‍ ഇറങ്ങിയപ്പോള്‍ ഇവര്‍ക്കെന്താ നട്ടപ്രാന്തോ എന്ന് നെറ്റിചുളിക്കാത്തവര്‍ ഉണ്ടാകില്ല. എന്തായാലും ഇവരെ കച്ചവടത്തില്‍ നിന്നും പിന്‍തിരിപ്പിക്കാനും നിരുത്സാഹപ്പെടുത്താനും ബന്ധുക്കളും സുഹൃത്തുക്കളും ഒരുപാട് ശ്രമിച്ചു. ശിഖിര്‍ വീര്‍സിംഗിന്റെ വിദ്യാഭ്യാസ യോഗ്യത ബയോടെക്‌നോളജിയില്‍ എംടെകും നിധി സിംഗിന്റേത് ബയോടെക്‌നോളജിയില്‍ ബി.ടെകുമാണ്. ശിഖിര്‍ ബയോകോണ്‍ കമ്പനിയില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായിരുന്നു, നിധിയ്ക്കാകട്ടെ ഒരു ഫാര്‍മ…

    Read More »
  • Kerala

    ഗര്‍ഭിണിയായ യുവതിക്ക് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ല, കുഞ്ഞിനെ നഷ്ടപ്പെട്ടു; കാസര്‍കോട് കിംസ് ആശുപത്രിക്കും ഡോക്ടര്‍ക്കും 1 ലക്ഷം രൂപ വീതം പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍

    കാസര്‍കോട്: വേണ്ടസമയത്ത് കൃത്യമായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് ആറ് മാസം ഗര്‍ഭിണിയായ യുവതിക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു എന്ന പരാതിയില്‍ ആശുപത്രിക്കും ഡോക്ടര്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. കാസര്‍കോട് കിംസ് ആശുപത്രിക്കും പ്രസവചികിത്സാ വിദഗ്ധ ഡോ. ഉഷാ മേനോനെതിരെയുമാണ് വിധി. അതേസമയം അലംഭാവമുണ്ടായിട്ടില്ലെന്നും തങ്ങളുടെ വാദം പരിഗണിക്കാതെയുള്ള വിധിക്കെതിരെ സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ അപ്പീല്‍ നല്‍കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. മൊഗ്രാലിലെ ബയോടെക്നോളജി എന്‍ജിനീയറായ എന്‍.എ നൗഫറ (36) യുടെ ഹര്‍ജിയിലാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ചിലവായി 10000 രൂപ നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. 2013 സെപ്റ്റംബര്‍ 25ന് രാത്രി 11 മണിയോടെയാണ് നൗഫറയെ ഗര്‍ഭപാത്രത്തില്‍ നിന്നും അമ്‌നിയോടിക് ഫ്‌ലൂയിഡ് പുറത്തുവന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഗര്‍ഭസ്ഥ ശിശു പൂര്‍ണവളര്‍ച്ച എത്തുമ്പോള്‍ കുട്ടി പുറത്തുവരുന്ന സമയത്ത് മാത്രം പൊട്ടുന്ന ആവരണം ആറാം മാസം തന്നെ…

    Read More »
  • Movie

    മലയാളത്തിൽ റൊമാന്റിക് കോമഡികളുടെ ചാകരയൊരുക്കിയ പ്രിയദർശൻ- മോഹൻലാൽ ടീമിൻ്റെ ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’ എത്തിയിട്ട് 39 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ പ്രിയദർശൻ- മോഹൻലാൽ- എംജി ശ്രീകുമാർ ത്രയത്തിന്റെ ആദ്യചിത്രം ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’ക്ക് 39 വയസ്സ്. 1984 മാർച്ച് 17 നാണ് സുരേഷ്‌കുമാർ, സനൽകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ സൂപ്പർഹിറ്റ്‌ ചിത്രത്തിന്റെ റിലീസ്. ഇതേ വർഷമിറങ്ങിയ ‘ഓടരുതമ്മാവാ ആളറിയാം’ മലയാളത്തിൽ പ്രിയന്റെ സ്ഥാനമുറപ്പിച്ചു. അതിനു മുൻപ് ‘കുയിലിനെത്തേടി’ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരുന്നു പ്രിയൻ. ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’ മലയാളത്തിൽ റൊമാന്റിക് കോമഡികളുടെ ചാകര തന്നെ സൃഷ്ടിച്ചു. മോഹൻലാൽ, നെടുമുടി, ശങ്കർ, മേനക, സോമൻ, ജഗതി, സുകുമാരി തുടങ്ങിയ വൻ താരനിരയാണ് ‘മൂക്കുത്തി’യിൽ അണിനിരന്നത്. ഒപ്പം ബൈജുവിന്റെ ചിന്നപ്പയ്യൻ റോളും. സിബി മലയിൽ ആയിരുന്നു സഹസംവിധാനം. കാമറ എസ് കുമാർ. പിന്നീട് വന്ന പല പ്രിയൻ ചിത്രങ്ങളുടെ ബീജബാങ്ക് ആയിരുന്നു ‘മൂക്കുത്തി’. മധ്യവർഗ മലയാളിയുടെ അതിജീവന തന്ത്രങ്ങളും, സമ്പത്തിനോടുള്ള ആർത്തിയും, നുണകളും, പൊങ്ങച്ചങ്ങളും കൊരുത്ത മാലയാണ് പൊതുവെ പഴയ പ്രിയൻ ചിത്രങ്ങൾ. ജോലിയന്വേഷിച്ച് അന്യനാട്ടിൽ താമസിക്കുന്ന മേനകയും ഗായകനാകാൻ…

    Read More »
  • Business

    ഇൻഫോസിസ് സിഇഒയും എംഡിയുമായ സലിൽ പരേഖ്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ സിഇഒ; പ്രതിദിനം സമ്പാദിക്കുന്നത് 21 ലക്ഷം!

    ഇൻഫോസിസ് സിഇഒയും എംഡിയുമായ സലിൽ പരേഖ് ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഇഒമാരിൽ ഒരാളാണ്. 2022-ൽ ഐടി ഭീമനായ ഇൻഫോസിസ് അദ്ദേഹത്തിന്റെ ശമ്പളം 88 ശതമാനം വർധിപ്പിച്ചതിന് ശേഷം സലിൽ പരേഖ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ സിഇഒ ആയി. സലിൽ പരേഖിന്റെ വാർഷിക വരുമാനം 42.50 കോടിയായിരുന്നു, വർദ്ധനവിന് ശേഷം അദ്ദേഹത്തിന്റെ വരുമാനം 79.75 കോടിയായതായാണ് റിപ്പോർട്ട്. അതായത് സലിൽ പ്രതിദിനം 21 ലക്ഷം രൂപ സമ്പാദിക്കുന്നു. ഐടി സേവന വ്യവസായ മേഖലയിൽ മൂന്ന് പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള സലിൽ പരേഖ് ഈ രംഗത്ത് അഗ്രഗണ്യനാണ്. ഒപ്പം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ നാഷണൽ കൗൺസിൽ അംഗവുമാണ് അദ്ദേഹം. ഇൻഫോസിസിൽ ചേരുന്നതിന് മുമ്പ്, സലിൽ പരേഖ് ക്യാപ്ജെമിനിയുടെ ബോർഡിൽ ഉണ്ടായിരുന്നു, അവിടെ അദ്ദേഹം നേതൃനിരയിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ആപ്ലിക്കേഷൻ സേവനങ്ങൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ, ക്യാപ്ജെമിനിയുടെ ടെക് ഡിവിഷൻ എന്നിവയ്ക്ക് നേതൃത്വം നൽകി. ബോംബെയിലെ ഒരു…

    Read More »
  • LIFE

    ഹോളിവുഡി​ന്റെ കരകയറ്റിയ ‘ബ്രഹ്മാസ്ത്ര’ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു; മലയാളം പ്രീമിയർ 26ന് സംപ്രേക്ഷണം ചെയ്യും

    രണ്‍ബീര്‍ കപൂർ നായകനായി എത്തി ബോക്സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കിയ സിനിമയാണ് ‘ബ്രഹ്മാസ്ത്ര’. ഫാന്‍റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് അയന്‍ മുഖര്‍ജിയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടെലിവിഷൻ പ്രിമിയർ പ്രഖ്യാപിച്ചിരിക്കുക ആണ് അണിയറ പ്രവർത്തകർ. ഏഷ്യാനെറ്റിൽ ആണ് ബ്രഹ്മാസ്ത്രയുടെ മലയാളം പ്രീമിയർ. മാർച്ച് 26 ഞായറാഴ്ച 3.30ന് ചിത്രം സംപ്രേക്ഷണം ആരംഭിക്കും. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയാൻ മുഖർജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് മൂന്നുഭാഗങ്ങള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ആണ് ചിത്രം റിലീസ് ചെയ്തത്.   View this post on Instagram   A post shared by Asianet (@asianet) റിലീസ് ദിനത്തില്‍ ചിത്രം നേടിയ ആഗോള ഗ്രോസ് 75 കോടിയാണെന്നാണ് കരണ്‍ ജോഹര്‍ പുറത്തുവിട്ട…

    Read More »
  • LIFE

    വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘ലിയോ’ൽ ഈ മലയാളി താരവും! ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

    വിജയ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രം ‘ലിയോ’യ്‍ക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് നായകനാകുന്നു എന്നതാണ് ‘ലിയോ’യുടെ ഏറ്റവും വലിയ ആകർഷണം. അതുകൊണ്ടുതന്നെ ‘ലിയോ’യുടെ എല്ലാ അപ്‍ഡേറ്റുകൾക്കും ഓൺലൈനിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വിജയ് നായകനാകുന്ന ‘ലിയോ’ എന്ന ചിത്രത്തിൽ നരേനും ഭാഗമാകുന്നു എന്നതാണ് പുതിയ വാർത്ത. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള ഹിറ്റ് ചിത്രമായ ‘കൈതി’യിൽ നരേൻ വേഷമിട്ടിരുന്നു. ‘ഇൻസ്‍പെക്ടർ ബിജോയ്’ എന്ന കഥാപാത്രമായി തന്നെ കമൽഹാസൻ നായകനായ ‘വിക്രമി’ലും നരേൻ വേഷമിട്ടു. സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള നരേന്റെ ഫോട്ടോ കണ്ട ആരാധകർ ‘ലിയോ’യിൽ നടൻ ലോകേഷ് യൂണിവേഴ്‍സിന്റെ ഭാഗമായിട്ടാണോ എത്തുക എന്ന് അറിയാൻ കാത്തിരിക്കുകയാണ്. തൃഷ നായികയാകുന്ന ‘ലിയോ’ എന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്‍കിൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വേഷമിടുന്നു. https://twitter.com/propratheesh/status/1636350410922549248?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636350410922549248%7Ctwgr%5Ea504be694bbc1ad7a9505f2d57e6ce73736d1d33%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Fpropratheesh%2Fstatus%2F1636350410922549248%3Fref_src%3Dtwsrc5Etfw വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ ‘വാരിസാ’ണ്…

    Read More »
  • NEWS

    കുവൈത്തി അധ്യാപകരെ നിയമിക്കാൻ ആയിരത്തിലധികം പ്രവാസി അധ്യാപകരെ പിരിച്ചുവിടും; സ്വദേശിവൽക്കരണം വ്യാപകമാക്കുന്നതിൽ ആശങ്കയോടെ പ്രവാസി ലോകം

    കുവൈത്ത് സിറ്റി: ആയിരത്തിലധികം അധ്യാപകരെ ഈ അധ്യയന വർഷത്തിന്റെ അവസാനത്തോടെ പിരിച്ചുവിടുമെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. തുടര്‍ നടപടിയായി കൂടുതൽ അധ്യാപകരെ പിരിച്ചുവിടാനാണ് മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലകൾ അവര്‍ക്ക് എത്ര അധ്യാപകരെ ആവശ്യമുണ്ടെന്നുള്ളത് മേയ് അവസാനത്തിന് മുമ്പ് അറിയിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബിരുദ യോഗ്യത നേടുന്ന പുതിയ കുവൈത്തി അധ്യാപകരെ നിയമിക്കുന്നതിന്റെ ഭാഗമാണിത്. കുവൈത്ത് യൂണിവേഴ്സിറ്റിയിലും പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷൻ ആന്റ് ട്രെയിനിംഗിലും രണ്ടാം സ്കൂൾ ടേം അവസാനിച്ച ശേഷമാകും നടപടികളുണ്ടാവുക. പിരിച്ചുവിടുന്ന പ്രവാസി അധ്യാപകരുടെ എണ്ണം നിശ്ചയിക്കും. 143 അഡ്മിനിസ്‌ട്രേറ്റർമാർ ഉൾപ്പെടുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാരുടെ മറ്റൊരു ലിസ്റ്റ് തയാറാവുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അവരുടെ സേവനം ഇനി ആവശ്യമില്ലെന്നും അറിയിച്ചു. അതേസമയം കുവൈത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജോലി അവസാനിപ്പിച്ച് മടങ്ങിയത് 1,78,919 പ്രവാസികളെന്ന് കണക്കുകള്‍. സ്വദേശിവത്കരണം വ്യാപകമാക്കുന്നതിന് കുവൈത്ത് ഭരണകൂടം സ്വീകരിക്കുന്ന വിവിധ നടപടികള്‍ ഉള്‍പ്പെടെ ഇതിന് കാരണമായെന്നാണ് വിലയിരുത്തല്‍.…

    Read More »
  • India

    അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്‍റെയും ആശ്രിതത്വം പൂർണ്ണമായും അവസാനിപ്പിക്കും; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി

    വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്‍റെയും ആശ്രിതത്വം പൂർണ്ണമായും അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ജനങ്ങൾ കൂടുതൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളോ ഫ്ലെക്സ് ഇന്ധനത്തിൽ ഓടുന്ന വാഹനങ്ങളോ വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. എൽഎൻജി, സിഎൻജി, ബയോഡീസൽ, ഹൈഡ്രജൻ, ഇലക്ട്രിക്, എത്തനോൾ എന്നിവയിൽ ഓടുന്ന വാഹനങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും ഒരു പരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യം ഇല്ലാതാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും നിങ്ങളുടെ പിന്തുണയില്ലാതെ ഇത് പൂർത്തിയാക്കാൻ കഴിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ദില്ലി ഡീകോൺജഷൻ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന അർബൻ എക്സ്റ്റൻഷൻ റോഡ് പ്രോജക്ടിന്റെ (UER-II) പുരോഗതി പരിശോധിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിനെയും വെല്ലുവിളികളെയും കുറിച്ച് കുറച്ച് കാലം മുമ്പ് വരെ ആളുകൾ സംസാരിക്കാറുണ്ടായിരുന്നുവെന്ന് ഗഡ്‍കരി പറഞ്ഞു. എന്നാൽ ഇപ്പോൾ കാലം മാറി. ഇലക്‌ട്രിക് വാഹനങ്ങളുടെ വിപണി വളര്‍ന്നതിനാൽ ഇപ്പോൾ…

    Read More »
Back to top button
error: