Month: March 2023

  • Kerala

    500 കോടി നഷ്ടപരിഹാരം ചുമത്തുമെന്ന് ഹരിത ട്രൈബ്യൂണല്‍ മുന്നറിയിപ്പ്; ‘ബ്രഹ്‌മപുര’ത്തില്‍ സര്‍ക്കാരിനു രൂക്ഷ വിമര്‍ശനം

    ന്യൂഡല്‍ഹി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍. സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തിലെ വീഴ്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്കു നയിച്ചതെന്ന് ജസ്റ്റിസ് എകെ ഗോയല്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തിരുന്നു. തീ അണച്ചതായി സര്‍ക്കാര്‍ ഇന്നു ട്രൈബ്യൂണലിനെ അറിയിച്ചു. തീപിടിത്തത്തെ തുടര്‍ന്നു സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ട്രൈബ്യൂണലിനെ അറിയിച്ചു. ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന ട്രൈബ്യൂണല്‍ വിമര്‍ശിച്ചു. തീപിടിത്തം, അത് അണയ്ക്കുന്നതില്‍ വന്ന താമസം, ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണി ഇതിനെല്ലാം ഉത്തരവാദി സര്‍ക്കാരാണ്. ഇതെല്ലാം വിശദമായി പരിശോധിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്ന് ട്രൈബ്യൂണല്‍ അറിയിച്ചു. വേണ്ടിവന്നാല്‍ അഞ്ഞൂറു കോടി നഷ്ടപരിഹാരം ചുമത്തുമെന്ന് മൂന്നംഗ ബെഞ്ച് മുന്നറിയിപ്പു നല്‍കി.

    Read More »
  • Kerala

    സ്‌കൂള്‍ വിട്ടുവരുന്നതിനിടെ 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; ഫയര്‍ ഫോഴ്‌സ് എത്തും വരെ കയറില്‍ തൂങ്ങികിടന്ന് ആറാം ക്ലാസുകാരന്‍

    തൊടുപുഴ: പെരുമ്പിള്ളിച്ചിറ കുരിശുപള്ളിക്ക് സമീപം നാല്‍പ്പതയടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ സ്‌കൂള്‍ വിദ്യാര്‍ഥിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ആറാം ക്ലാസ് വിദ്യാര്‍ഥിയായ ലിജോയാണ് കിണറ്റില്‍ വീണത്. ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് സംഭവം. കുട്ടി സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴി അബദ്ധത്തില്‍ ചുറ്റുമതില്‍ ഇല്ലാതെ കാടുപിടിച്ച് കിടന്ന സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടി വീഴുന്നത് കണ്ട് നാട്ടുകാര്‍ ഉടന്‍ ഓടിയെത്തി കിണറ്റിലേക്ക് കയറിട്ടുകൊടുത്തു. പത്തടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റില്‍ ഈ കയറില്‍ പിടിച്ചു കുട്ടി ധൈര്യം കൈവിടാതെ നില്‍ക്കുകയായിരുന്നു. ഇതിനിടെ വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി വലയും കയറും ഉപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. അസി. സ്റ്റേഷന്‍ ഓഫീസര്‍ എം.എച്ച്. അബ്ദുല്‍ സലാം, ഫയര്‍ ഓഫീസര്‍മാരായ ടി.ഇ. അലിയാര്‍, ടി.പി. ഷാജി, കെ.ബി. ജനീഷ്‌കുമാര്‍, ജെയിംസ് നോബിള്‍, രഞ്ജി കൃഷ്ണന്‍, സ്റ്റോജന്‍ ബേബി, സുനില്‍ എം. കേശവന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

    Read More »
  • Crime

    ബക്കറ്റ് കാണാത്തതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ വെട്ടേറ്റ് വീട്ടമ്മ ഗുരുതരാവസ്ഥയില്‍

    ഇടുക്കി: വെള്ളമെടുത്ത് വയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ബക്കറ്റ് കാണാത്തതിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. അടിമാലിയിലാണ് വഴക്കിട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി ചെവിക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അടിമാലി റോഡ് വിളയില്‍ മുരളീധരനെ (67) അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ രാധ(45) യ്ക്കാണ് ചെവിക്ക് ഗുരുതരമായി പരുക്കേറ്റത്. വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ഓടി രക്ഷപ്പെടുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം രാധയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. പണികഴിഞ്ഞ് തിരികെയെത്തിയ മുരളീധരന്‍ ഭാര്യയോട് ബക്കറ്റിനെ പറ്റി ചോദിക്കുകയായിരുന്നു. ഇത് പിന്നീട് ആക്രമണത്തിലേക്കും വഴി വെച്ചു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    ആശുപത്രി ആക്രമണങ്ങളില്‍ പ്രതിഷേധം ശക്തം; ആരോഗ്യമേഖല സ്തംഭിപ്പിച്ച് പണിമുടക്ക്

    തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകം നടത്തുന്ന സമരം ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണു സമരം. ഐഎംഎയെ കൂടാതെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നിവരും സമരം നടത്തുന്നുണ്ട്. സംസ്ഥാന വ്യാപക മെഡിക്കല്‍ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും പങ്കെടുത്ത വന്‍ പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിച്ചു. മെഡിക്കല്‍ കോളജ് ബ്ലഡ് ബാങ്കിനു മുന്നില്‍ നടന്ന ധര്‍ണ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹ് ഉദ്ഘാടനം ചെയ്തു. അതേസമയഗ, ആശുപത്രി ആക്രമണങ്ങള്‍ക്കെതിരേ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് സംസ്ഥാനത്ത് ആരോഗ്യമേഖലയെ സ്തംഭിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാത്ത് വലഞ്ഞ് രോഗികളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഒപി ടിക്കറ്റ് കൊടുക്കുന്നുണ്ടെങ്കിലും ഡോക്ടര്‍ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്നാണ് ജീവനക്കാര്‍ രോഗികളെ അറിയിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലും ഡോക്ടര്‍മാരുടെ സമരത്തില്‍ രോഗികള്‍ വലഞ്ഞു.…

    Read More »
  • NEWS

    മൂന്ന് ലക്ഷം ദിര്‍ഹവുമായി ദുബായില്‍ യാചകന്‍ പിടിയില്‍! റമദാന്‍ പരിശോധന ശക്തം

    ദുബായ്: മൂന്ന് ലക്ഷം ദിര്‍ഹവുമായി യാചകന്‍ പിടിയില്‍! റമദാന്‍ മാസത്തില്‍ ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി ദുബായ് പോലീസ് നടത്തിയ പരിശോധനയിലാണ് യാചകന്‍ പിടിയിലായത്. ഇയാളില്‍ നിന്ന് മൂന്നുലക്ഷം ദിര്‍ഹം പോലീസ് കണ്ടെത്തി. കൃത്രിമ കാലിനുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. ഭിക്ഷാടനം നടത്തി സമ്പാദിച്ച പണമാണ് ഇതെന്ന് പോലീസ് വ്യക്തമാക്കി. ദുബായ് പോലീസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ദുബായ് പോലീസ് ആന്റി ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ അലി അല്‍ ഷംസിയാണ് ഇക്കാര്യം അറിയിച്ചത്. ആളുകളുടെ സഹതാപം പിടിച്ചു പറ്റിയാണ് സംഘം പണം കൈക്കലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റമദാന്‍ ലക്ഷ്യം വെച്ച് വന്‍ സംഘങ്ങളാണ് ഭിക്ഷാടകരെ ഉപയോഗിച്ച് വ്യാപകമായി ധനശേഖരണം നടത്തി വരുന്നത്. ഇത് പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി വിശുദ്ധ മാസത്തില്‍ ദുബായിലുടനീളം പെട്രോളിംഗ് വര്‍ധിപ്പിക്കുമെന്നും പോലീസ് വ്യക്തമാക്കി. യാചകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്ന് രാജ്യത്തെ പൗരന്മാരോടും വിദേശികളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

    Read More »
  • Crime

    എയര്‍ഹോസ്റ്റസിനെ ഫ്ലാറ്റിലെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു,  മലയാളിയായ  കാമുകൻ അറസ്റ്റില്‍ 

       ഹിമാചൽ സ്വദേശിനിയായ എയർഹോസ്റ്റസ് മരിച്ചത്  കാമുകൻ ആദേശ് യുവതിയെ അപ്പാർട്മെന്റിൽ നിന്നു തള്ളിയിട്ടതാണെന്ന്  പൊലീസ് സ്ഥിരീകരിച്ചു. യുവതിയെ അപ്പാർട്മെന്റിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാസർകോട് സ്വദേശി ആദേശിനെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു.   ബെംഗളൂരു കോരമം​ഗലയിലെ രേണുക റെസിഡൻസി സൊസൈറ്റിയിലെ അപാർട്മെന്റിലെ നാലാം നിലയിൽ നിന്നു വീണ നിലയിൽ കഴിഞ്ഞദിവസമാണ് അർച്ചന ധിമന്റെ (28) മൃതദേഹം കണ്ടെത്തിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടതെന്നും 7 മാസമായി അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ മറ്റൊരു പ്രണയത്തെ അർച്ചന ചോദ്യം ചെയ്തതോടെയാണു വാക്കുതർക്കത്തെ തുടർന്ന് തള്ളിയിട്ടതെന്നും അറിയിച്ചു. അർച്ചനയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞദിവസമാണ് ആദേശിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ സ്വകാര്യകമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് ആദേശ്. നാലുദിവസം മുമ്പാണ് അര്‍ച്ചന ദുബായില്‍ നിന്ന് ബെം​ഗളൂരുവിൽ എത്തിയത്. ആറുമാസത്തോളമായി ഇവര്‍ അടുപ്പത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളിൽ പോയി സിനിമ കണ്ട ശേഷം…

    Read More »
  • Kerala

    നട്ടെല്ല് ഒന്നല്ല പത്തുണ്ട്, അതുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുത്തത്: എം.വി ഗോവിന്ദന്‍

    തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരേ മാനനഷ്ടക്കേസ് കൊടുക്കുന്നതിന് മുന്നോടിയായി വക്കില്‍ നോട്ടീസ് അയച്ചതിനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. നട്ടെല്ല് ഒന്നല്ല പത്തുണ്ട്. അതുകൊണ്ടാണ് മാനനഷ്ടക്കേസ് കൊടുത്തത്. വെറുതെ തോന്ന്യവാസം പറഞ്ഞാല്‍ മിണ്ടാതിരിക്കാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ഒത്തുതീര്‍പ്പിനായി ഇടനിലക്കാരനെ അയച്ചെന്നും 30 കോടി വാഗ്ദാനം ചെയ്‌തെന്നും, നാടുവിട്ട് പോയില്ലെങ്കില്‍ കൊല്ലുമെന്ന ഭീഷണി മുഴക്കിയെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. അതേസമയം, ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മാപ്പ് പറയണമെങ്കില്‍ വീണ്ടും ജനിക്കണമെന്നും സ്വപ്ന ഇതിനകം പ്രതികരിച്ചിട്ടുണ്ട്. സൂര്യനെ പഴയ മുറം കൊണ്ട് തടുക്കാനാവില്ലെന്നും മുഖ്യമന്ത്രിയെ പിന്തുണച്ച് എംവി ഗോവിന്ദന്‍ പറഞ്ഞു. ഫ്യൂഡല്‍ സമൂഹത്തിലെ ജീര്‍ണത കെ സുധാകരനുണ്ട്. മോശം പദപ്രയോഗങ്ങളാണ് മുഖ്യമന്ത്രിക്കെതിരേ നടത്തുന്നത്. രാഷ്ട്രീയത്തിന് പകരം വ്യക്തിപരമാകുന്നത് തെറ്റായ പ്രവണതയാണ്. കെ സുധാകരന്റെ രീതി യുഡിഎഫ് അംഗീകരിക്കുന്നുണ്ടോ..? കെ സുധാകരന്‍ തിരുത്തണം. അല്ലെങ്കില്‍ തിരുത്തിക്കാന്‍ യുഡിഎഫ് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പരനാറി പ്രയോഗം ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ചതാണ്.ഇനി അത് വീണ്ടും ചര്‍ച്ച…

    Read More »
  • Kerala

    കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചടി; ഭൂമിയിടപാട് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

    ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ്മാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ദിനാള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാന്‍ ശ്രമിച്ചെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. കര്‍ദിനാളിന് അനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. കര്‍ദിനാളിന് എതിരായ ഒരു പരാതി സര്‍ക്കാര്‍ അന്വേഷണം നടത്തി അവസാനിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയാണ് വിറ്റത് എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തി. നിയമ വിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോടതി ആവശ്യപ്പെട്ടാല്‍ ഇനിയും അന്വേഷിക്കാമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ…

    Read More »
  • Health

    കമഴ്ന്നു കിടന്നാണോ ഉറങ്ങാറുള്ളത് ? ലോക ഉറക്കദിനത്തില്‍ അറിയാം ഈ രഹസ്യം

    ഇന്ന് ലോക ഉറക്ക ദിനം. ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിന് നല്ല ഉറക്കം പ്രധാനമാണ്. നിങ്ങള്‍ ഉറങ്ങുന്ന പൊസിഷനും ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. മാര്‍ച്ച് 17 ന് ആഘോഷിക്കുന്ന ലോക ഉറക്ക ദിനത്തില്‍, ഉറക്കവും അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഉറങ്ങുന്ന സ്ഥാനം ശരീരത്തില്‍ പോസിറ്റീവും പ്രതികൂലവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ചിലപ്പോള്‍ ഉറക്കത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വശം പല രോഗങ്ങളെയും സുഖപ്പെടുത്തും. മോശം ഉറക്കം കഴുത്തിലും തോളിലും പ്രത്യേകിച്ച് നട്ടെല്ലിലും സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് സ്ഥിരമായ നടുവേദനയ്ക്ക് കാരണമാകുകയും ഒരു വ്യക്തിയുടെ ദിനചര്യയെ തടസ്സപ്പെടുത്തുകയും ഒരേസമയം ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും. കമഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഗുരുഗ്രാമിലെ സി.കെ ബിര്‍ള ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ & പള്‍മണോളജി വിഭാഗം മേധാവി ഡോ കുല്‍ദീപ് കുമാര്‍ ഗ്രോവര്‍ പറയുന്നു. നാം രാത്രി ഉറങ്ങാന്‍ കിടക്കുന്നത് പല പൊസിഷനുകളിലായിരിക്കും. ചിലര്‍ വശം തിരിഞ്ഞു കിടന്നുറങ്ങും, ചിലര്‍ മലര്‍ന്നു കിടന്ന്, ചിലര്‍…

    Read More »
  • Crime

    സ്വപ്നയും വിജേഷും ഗൂഢാലോചന നടത്തി വീഡിയോ തയ്യാറാക്കി; പരാതി നല്‍കി സിപിഎം

    കൊച്ചി: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരേ പരാതി നല്‍കി സിപിഎം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും എം.വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളില്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി. തളിപ്പറമ്പ് എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് വീഡിയോ തയ്യാറാക്കിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. വീഡിയോയിലെ സംഭാഷണം പുറത്ത് വിടാതിരിക്കുന്നത് ദുരൂഹമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്നും വ്യാജ രേഖ ചമ്മച്ചെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. പരാതിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എന്നാല്‍, പരാതില്‍ പോലീസ് ഇതുവരെ എഫ്‌ഐആര്‍ എടുത്തിട്ടില്ല. ചില നിയമോപദേശം ലഭിക്കേണ്ടതുണ്ട് എന്നാണ് വിവരം. പോലീസ് എഫ്‌ഐആര്‍ എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഇടനിലക്കാരനെന്ന നിലയില്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ്, വിജേഷ് പിള്ളയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ സ്വപ്ന ബംഗളുരുവിലെ കെ.ആര്‍…

    Read More »
Back to top button
error: